city-gold-ad-for-blogger
Aster MIMS 10/10/2023

Police Search | പോക്സോ കേസിലെ പ്രതിയെ തേടി എറണാകുളം പൊലീസ് ചന്തേരയിലെത്തി

തൃക്കരിപ്പൂർ: (KasargodVartha) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പീഡനത്തിനിരയാക്കിയെന്ന കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയെ തേടി എറണാകുളം സെൻട്രൽ പൊലീസ് ചന്തേരയിലെത്തി. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവാവിനെ തേടിയാണ് എറണാകുളം സെൻട്രൽ പൊലീസ് തിങ്കളാഴ്ച രാവിലെ പ്രതിയുടെ വീട്ടിലെത്തി പരിശോധന നടത്തിയത്.
  
Police Search | പോക്സോ കേസിലെ പ്രതിയെ തേടി എറണാകുളം പൊലീസ് ചന്തേരയിലെത്തി

മൂന്നുവർഷം മുമ്പ് യുവാവ് എറണാകുളത്ത് വെച്ച് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ നാട്ടിലേക്ക് മുങ്ങിയ പ്രതിയെ പിടികൂടാൻ അന്ന് എറണാകുളം പൊലീസ് ചന്തേര പൊലീസിന്റെ സഹായം തേടിയിരുന്നു. പ്രമുഖ പാർടി നേതാക്കളുടെ ഇടപെടലിനെ തുടർന്ന് യുവാവിനെ ഹാജരാക്കാമെന്ന് പറഞ്ഞ് അന്ന് എറണാകുളം പൊലീസിനെ തിരിച്ചയക്കുകയായിരുന്നുവെന്നാണ് പറയുന്നത്.

എന്നാൽ എറണാകുളം പൊലീസിൽ ഹാജരാകാതെ പ്രതിയായ യുവാവ് മുങ്ങി. ഇതിനുശേഷം എറണാകുളം പൊലീസ് പ്രതിയെ പിടികൂടുന്ന കാര്യത്തിൽ അലംഭാവം കാണിക്കുകയായിരുന്നുവെന്നും ആക്ഷേപം ഉയർന്നിരുന്നു. ഒളിവിൽ കഴിയുന്ന പ്രതികളെ അറസ്റ്റുചെയ്യണമെന്ന ആഭ്യന്തരവകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് ഇപ്പോൾ പൊലീസ് വീണ്ടും അന്വേഷണം ഊർജിതമാക്കിയത്‌. രണ്ടാഴ്ച മുമ്പ് എറണാകുളം പൊലീസിന്റെ അഭ്യർഥനയെ തുടർന്ന് ചന്തേര പൊലീസ് അന്വേഷണം നടത്തിയിരുന്നുവെങ്കിലും യുവാവിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് തിങ്കളാഴ്ച എറണാകുളം പൊലീസ് തന്നെ പ്രതിയെ പിടികൂടാൻ എത്തിയത്.

പോക്സോ കേസിൽ പ്രതിയായ യുവാവ് നേരത്തെ പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലും സമാനമായ രീതിയിൽ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായി പരാതി ഉയർന്നിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും പിന്നീട് പാർടി നേതൃത്വം ഇടപെട്ട് കേസ് ഒതുക്കിതീർക്കുകയാണ് ചെയ്തതെന്നും ആരോപണമുണ്ട്. ഈ സംഭവത്തിന് ശേഷമാണ് യുവാവിനെ ബന്ധുക്കൾ എറണാകുളത്തേക്ക് മാറ്റിയത്. ഇവിടെയാണ് പുതിയ പീഡന കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Police Search | പോക്സോ കേസിലെ പ്രതിയെ തേടി എറണാകുളം പൊലീസ് ചന്തേരയിലെത്തി

Keywords: News, News-Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Ernakulam police reached Chandera for search of POCSO case accused.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia