city-gold-ad-for-blogger

Guest Worker | വൈകിട്ട് വരെ തിരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല; പ്ലൈവുഡ് കംപനിയിലെ തീച്ചൂളയില്‍ വീണ അതിഥി തൊഴിലാളിയെ കണ്ടെത്താനായില്ല

എറണാകുളം: (www.kasargodvartha.com) പെരുമ്പാവൂരില്‍ പ്ലൈവുഡ് കംപനിയിലെ മാലിന്യം കത്തിക്കുന്ന കുഴിയില്‍ വീണ അതിഥി തൊഴിലാളിയെ കണ്ടെത്താനായില്ല. 24 മണിക്കൂറുകള്‍ പിന്നിട്ടിട്ടതോടെ തൊഴിലാളിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് നിരാശയാണ് ഫലം. ഓടക്കാലിയില്‍ പ്ലൈവുഡ് കംപനിയിലെ ജീവനക്കാരനായ ബംഗാളിലെ കൊല്‍കത സ്വദേശി നസീറാണ്(23) തീച്ചൂളയിലേക്ക് വീണത്

പ്ലൈവുഡ് കംപനി വളപ്പില്‍ കൂട്ടിയിട്ടിരുന്ന പ്ലൈവുഡ് മാലിന്യക്കൂമ്പാരത്തിലെ പുക അണയ്ക്കുന്നതിനു വെള്ളം ഒഴിച്ചു കൊണ്ടിരിക്കെയാണ് അതിഥിത്തൊഴിലാളിയെ മാലിന്യക്കുഴിയിലെ തീച്ചൂളയിലേക്ക് വീണ് കാണാതായത്. അഗ്‌നിരക്ഷാ സേനയും പൊലീസും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. 

ഓടക്കാലി യൂനിവേഴ്‌സല്‍ പ്ലൈവുഡ് കംപനിയില്‍ വ്യാഴാഴ്ച രാവിലെ 6.30നായിരുന്നു സംഭവം. 15 അടിക്കു മേല്‍ പൊക്കത്തിലാണ് പ്ലൈവുഡ് മാലിന്യം. മാലിന്യ കൂമ്പാരത്തില്‍ നിന്നു പുക ഉയരുന്നു കണ്ട് ഇദ്ദേഹം പൈപില്‍ നിന്നു വെള്ളം ചീറ്റിച്ചു അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ താഴേക്കു വീഴുകയായിരുന്നു. സംഭവം കണ്ട മറ്റൊരു അതിഥിത്തൊഴിലാളി ഹോസ് ഇട്ടു കൊടുത്തു രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 

പട്ടിമറ്റത്തെ പ്ലൈവുഡ് കംപനിയില്‍ ജോലി ചെയ്തിരുന്ന നസീര്‍ ഒരാഴ്ച മുന്‍പാണ് ഓടക്കാലിയില്‍ എത്തിയത്. അടിഭാഗത്തെ തീച്ചൂളയില്‍ പെട്ടിരിക്കാം എന്നാണു നിഗമനം. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു മാലിന്യം വശങ്ങളിലേക്കു മാറ്റിയാണ് നാല് യൂനിറ്റ് ഫയര്‍ഫോഴ്സ് മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയത്. മാലിന്യ കൂമ്പാരത്തിന് ഉള്ളിലെ തീ അണച്ചെങ്കിലും നസീറിനെ കണ്ടെത്താനായിട്ടില്ല. വൈകിട്ടോടെ തിരച്ചില്‍ നിര്‍ത്തി.

Guest Worker | വൈകിട്ട് വരെ തിരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല; പ്ലൈവുഡ് കംപനിയിലെ തീച്ചൂളയില്‍ വീണ അതിഥി തൊഴിലാളിയെ കണ്ടെത്താനായില്ല


അതേസമയം, അതിഥി തൊഴിലാളികള്‍ ജോലി ചെയ്യുന്ന പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികളില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും സുരക്ഷ ഉറപ്പാക്കേണ്ട അധികൃതര്‍, കാര്യമായി ഇടപെടാറില്ലെന്നാണ് നാട്ടുകാര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. നേരത്തെ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ സ്ഥാപിച്ച മാലിന്യക്കുഴിയില്‍ വീണ് ഒരു കുട്ടിയുള്‍പെടെ മരണപ്പെട്ടിരുന്നു. എന്നാല്‍, ഇതേത്തുടര്‍ന്നും ആവശ്യമായ സുരക്ഷയൊരുക്കാന്‍ ഇത്തരം ഫാക്ടറികളോ, ബന്ധപ്പെട്ട അധികൃതരോ തയ്യാറായിട്ടില്ല. അപകടം സംഭവിക്കുമ്പോള്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്യാറുണ്ടെങ്കിലും കര്‍ശനമായ തുടര്‍നടപടികള്‍ ഉണ്ടാകാറില്ലെന്നാണ് വിമര്‍ശനം ഉയരുന്നത്.

Keywords: News, Kerala-News, Kerala, Ernakulam-News, Top-Headlines, Ernakulam, Labour, Trending, Police, Accident, Ernakulam: guest worker who fell into the plywood waste fire could not be found at Perumbavoor.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia