Driver Died | കൊച്ചിയില്‍ രോഗിയുമായി വന്ന ഓടോറിക്ഷ മ്ലാവിനെ ഇടിച്ച് മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
Mar 12, 2024, 08:35 IST
കൊച്ചി: (KasargodVartha) എറണാകുളം കോതമംഗലത്ത് മ്ലാവിനെ ഇടിച്ച് ഓടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഓടോറിക്ഷ ഡ്രൈവര്‍ മാമലക്കണ്ടം സ്വദേശി പറമ്പില്‍ വിജില്‍ നാരായണനാണ് (41) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
രോഗിയുമായി മാമലക്കണ്ടത്തുനിന്ന് കോതമംഗലത്തേക്ക് വരുന്നതിനിടെയാണ് മ്ലാവ് കുറുകെ ചാടിയത്. തിങ്കളാഴ്ച (11.03.2024) രാത്രി കളപ്പാറയില്‍വെച്ചാണ് അപകടമുണ്ടായത്. ഓടോറിക്ഷയിലുണ്ടായിരുന്ന മൂന്ന് യാത്രികര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Keywords: News, Kerala, Kerala-News, Top-Headlines, Malayalam-News, Ernakulam News, Local News, Kochi News, Auto Rickshaw, Driver, Died, Vehicle, Hit, Sambar Deer, Ernakulam: Auto rickshaw driver dies after vehicle hit on sambar deer.