city-gold-ad-for-blogger

ഉപകരണങ്ങള്‍ പണിമുടക്കി: ആരോഗ്യ കാര്‍ഡിനെത്തിയവര്‍ വലഞ്ഞു

കോളിയടുക്കം: ആരോഗ്യ കാര്‍ഡ് പുതുക്കാനെത്തിയ ചെമ്മനാട് പഞ്ചായത്തിലെ ഉപഭോക്താക്കള്‍ വലഞ്ഞു. ഉപകരണങ്ങള്‍ തകരാറായതാണത്രേ കാരണം. പഞ്ചായത്തിലെ ഉപഭോക്താക്കള്‍ക്കുള്ള ആരോഗ്യ കാര്‍ഡ് പുതുക്കി നല്‍കല്‍ ചൊവ്വാഴ്ച രാവിലെ കോളിയടുക്കത്തെ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു.

ഇതു പ്രകാരമാണ് നൂറു കണക്കിനു പേര്‍ രാവിലെത്തന്നെ എത്തിയത്. അവിടെ എത്തിയപ്പോഴാണത്രേ ഉപകരണങ്ങള്‍ തകരാറിലായ കാര്യം ബന്ധപ്പെട്ടവര്‍ ഉപഭോക്താക്കളെ അറിയിച്ചത്. ഇതില്‍ പ്രകോപിതരായ പലരും അധികൃതരുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. ചിലര്‍ അധികൃതരുടെ വിശദീകരണം കേട്ട് തിരിച്ചു പോവുകയും ചെയ്തു.
ഉപകരണങ്ങള്‍ പണിമുടക്കി: ആരോഗ്യ കാര്‍ഡിനെത്തിയവര്‍ വലഞ്ഞു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Health Card, Chemnad Panchayath, Koliyadukkam, Health, Kasaragod, Kerala, Equipment breaks down for health card.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia