city-gold-ad-for-blogger

കളി ചിരിയുമായി ആദ്യാക്ഷരം കുറിക്കാന്‍ വിദ്യാര്‍ത്ഥികള്‍ എത്തി; വര്‍ണാഭമായി സ്‌കൂള്‍ പ്രവേശനോത്സവം

കാസര്‍കോട്: (www.kasargodvartha.com 06.06.2019) അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ കളി ചിരിയുമായി വിദ്യാര്‍ത്ഥികള്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ എത്തി. മധ്യവേനല്‍ അവധിക്കഴിഞ്ഞ് പുതിയ അധ്യയനവര്‍ഷത്തിലേക്ക് കടന്നവന്ന വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ വിപുലമായ പരിപാടികളാണ് ജില്ലാതലത്തിലും ഉപജില്ലാതലത്തിലും സംഘടിപ്പിച്ചത്. പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 10ന് ബന്തടുക്ക ജി.എച്ച്.എസ്.എസില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ നിര്‍വഹിച്ചു.

കളി ചിരിയുമായി ആദ്യാക്ഷരം കുറിക്കാന്‍ വിദ്യാര്‍ത്ഥികള്‍ എത്തി; വര്‍ണാഭമായി സ്‌കൂള്‍ പ്രവേശനോത്സവം

ചിറ്റാരിക്കല്‍ ഉപജില്ലാ പ്രവേശനോത്സവം കുമ്പളപ്പള്ളി എസ് കെ ജി എംയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ചെറുവത്തൂര്‍ ഉപജില്ലാ പ്രവേശനോത്സവം ചെറിയാക്കര ജി എല്‍ പി എസില്‍ എം.രാജഗോപാലന്‍ എംഎല്‍എയും ഹൊസ്ദുര്‍ഗ് ഉപജില്ലാ പ്രവേശനോത്സവം പടന്നക്കാട് ജി എല്‍ പി എസില്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശനും ഉദ്ഘാടനം നിര്‍വഹിച്ചു. ബേക്കല്‍ ഉപജില്ല പ്രവേശനോത്സവം തിരുവക്കോളി ജി എല്‍ പി എസില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരിയും കുമ്പള ഉപജില്ലയിലെ പ്രവേശനോത്സവം കുമ്പള ജി എല്‍ പി എസില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ചായിന്റടിയും മഞ്ചേശ്വരം ഉപജില്ലാ പ്രവേശനോത്സവം പെര്‍മുഡ ബി ടി സി എല്‍ പി എസില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷറഫ് ഉദ്ഘാടനം ചെയ്തു.

കളി ചിരിയുമായി ആദ്യാക്ഷരം കുറിക്കാന്‍ വിദ്യാര്‍ത്ഥികള്‍ എത്തി; വര്‍ണാഭമായി സ്‌കൂള്‍ പ്രവേശനോത്സവം

വിവിധങ്ങളായ പരിപാടികളാണ് പ്രവേശനോത്സവത്തില്‍ സ്‌കൂളുകളില്‍ ഒരുക്കിയത്. സ്‌കൂള്‍പടി കടന്നെത്തുന്ന കുരുന്നുകള്‍ക്ക് ആദ്യദിനത്തിലെ പരിഭ്രമവും പേടിയും അകറ്റാനായി അധ്യാപകരുടെയും സ്‌കൂള്‍ പി ടി എ യുടെയും നേതൃത്വത്തില്‍ വ്യത്യസ്തങ്ങളായ പരിപാടികള്‍ ഓരോ സ്‌കൂളുകളിലും സംഘടിപ്പിച്ചിരുന്നു. വിവിധ വിദ്യാലയങ്ങളില്‍ വാദ്യമേളങ്ങളോടെയാണ് വിദ്യാര്‍ഥികളെ സ്വീകരിച്ചത്. താളക്കൊഴുപ്പിനൊപ്പം മധുരപ്പലഹാരങ്ങളും സ്‌കൂള്‍ യൂണിഫോമും പുസ്തകങ്ങളും കിറ്റുകളും കുരുന്നുകള്‍ക്ക് വിതരണം ചെയ്തു. കൂടാതെ പാഠപുസ്തകങ്ങളിലെ കഥാപാത്രങ്ങള്‍ ചുവരുകളിലൂടെ കുട്ടികളിലേക്ക് എത്തുന്ന രീതിയില്‍ വര്‍ണാഭമായാണ് ക്ലാസ് മുറികളും സ്‌കൂള്‍ ചുവരുകളും സജ്ജമാക്കിയിട്ടുള്ളത്.

കളി ചിരിയുമായി ആദ്യാക്ഷരം കുറിക്കാന്‍ വിദ്യാര്‍ത്ഥികള്‍ എത്തി; വര്‍ണാഭമായി സ്‌കൂള്‍ പ്രവേശനോത്സവം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം)

Keywords:  kasaragod, Kerala, school, K.Kunhiraman MLA, Bandaduka, chittarikkal, Cheruvathur, Hosdurg, Entrance of the school colorfully

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia