city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന് ഏപ്രിൽ 21ന് കാസർകോട്ട് തിരിതെളിയും; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Chief Minister Pinarayi Vijayan inaugurating 'Ente Keralam' program.
Photo Credit: Facebook/ Pinarayi Vijayan

● എല്ലാ ജില്ലകളിലും മുഖ്യമന്ത്രിയുടെ ജില്ലാതല യോഗങ്ങൾ.
● പ്രദർശന വിപണന മേളകളും വാർഷികാഘോഷത്തിന്റെ ഭാഗം.
● തിരുവനന്തപുരത്താണ് വാർഷികാഘോഷങ്ങളുടെ സമാപനം.
● വിവിധ വകുപ്പുകളുടെ സംസ്ഥാനതല യോഗങ്ങളും നടക്കും.

തിരുവനന്തപുരം: (KasargodVartha) സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾക്കും 'എന്റെ കേരളം' പ്രദർശന വിപണന മേളയ്ക്കും ഏപ്രിൽ 21-ന് കാസർകോട്ട് തുടക്കമാകും. കാലിക്കടവ് മൈതാനത്ത് രാവിലെ 10 മണിക്ക് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സ്വാഗതം ആശംസിക്കും. 

മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി. ഗണേഷ് കുമാർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം. രാജഗോപാലൻ എം.എൽ.എ., രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. എന്നിവർ ആശംസകൾ അർപ്പിക്കും.

മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, വി.എൻ. വാസവൻ, സജി ചെറിയാൻ, ജെ. ചിഞ്ചു റാണി, ജി.ആർ. അനിൽ, എം.ബി. രാജേഷ്, വി. ശിവൻകുട്ടി, ഒ.ആർ. കേളു, വീണാ ജോർജ്, ആർ. ബിന്ദു, വി. അബ്ദുറഹ്‌മാൻ, എം.എൽ.എ.മാരായ ഇ. ചന്ദ്രശേഖരൻ, സി.എച്ച്. കുഞ്ഞമ്പു, എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ, ജില്ലാ കളക്ടർ കെ. ഇമ്പശേഖർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മനു, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, പിലിക്കോട് ഡിവിഷൻ അംഗം എം.ബി. സുജാത, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി, വാർഡ് മെമ്പർ പി. രേഷ്മ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരാകും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ നന്ദി പ്രകാശിപ്പിക്കും.

ഏപ്രിൽ 21 മുതൽ മെയ് 30 വരെ സംസ്ഥാനത്തുടനീളം വിപുലമായ വാർഷികാഘോഷ പരിപാടികൾ നടക്കും. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല, മേഖലാതല യോഗങ്ങൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി പ്രദർശന വിപണന മേളകളും ഉണ്ടാകും. തിരുവനന്തപുരത്താണ് വാർഷികാഘോഷങ്ങളുടെ സമാപനം. പരിപാടികളുടെ ഏകോപനത്തിനായി ജില്ലാതല കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ ചെയർമാനും, ജില്ലയിലെ മന്ത്രി കോ-ചെയർമാനും, ജില്ലാ കളക്ടർ ജനറൽ കൺവീനറും, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കൺവീനറുമാണ്. എം.പി.മാർ, എം.എൽ.എ.മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പരിപാടി നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻ/അധ്യക്ഷ, വാർഡ് മെമ്പർ, വിവിധ വകുപ്പുകളിലെ ജില്ലാ ഓഫീസർമാർ എന്നിവരും കമ്മിറ്റി അംഗങ്ങളാണ്.

മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗങ്ങൾ ഏപ്രിൽ 21-ന് കാസർകോട്, 22-ന് വയനാട്, 24-ന് പത്തനംതിട്ട, 28-ന് ഇടുക്കി, 29-ന് കോട്ടയം, മെയ് 5-ന് പാലക്കാട്, 6-ന് ആലപ്പുഴ, 7-ന് എറണാകുളം, 9-ന് കണ്ണൂർ, 12-ന് മലപ്പുറം, 13-ന് കോഴിക്കോട്, 14-ന് തൃശ്ശൂർ, 22-ന് കൊല്ലം, 23-ന് തിരുവനന്തപുരം എന്നിവിടങ്ങളിൽ നടക്കും. ഈ യോഗങ്ങളിൽ ക്ഷണിക്കപ്പെട്ട 500 വ്യക്തികൾ പങ്കെടുക്കും. സർക്കാർ സേവന ഗുണഭോക്താക്കൾ, ട്രേഡ് യൂണിയൻ/തൊഴിലാളി പ്രതിനിധികൾ, യുവജനങ്ങൾ, വിദ്യാർത്ഥികൾ, സാംസ്‌കാരിക-കായിക രംഗത്തെ പ്രമുഖർ, പ്രൊഫഷണലുകൾ, വ്യവസായികൾ, പ്രവാസികൾ, സാമൂഹിക സ്വാധീനമുള്ള വ്യക്തികൾ, സാമുദായിക നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കും. രാവിലെ 10:30 മുതൽ 12:30 വരെയാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്.

വാർഷികാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ മേഖലാ അവലോകന യോഗങ്ങളും ഉണ്ടാകും. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ യോഗം മെയ് 8-ന് പാലക്കാട്ടും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ യോഗം മെയ് 15-ന് തിരുവനന്തപുരത്തും, കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളുടെ യോഗം മെയ് 26-ന് കണ്ണൂരിലും, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ യോഗം മെയ് 29-ന് കോട്ടയത്തും നടക്കും. ഈ യോഗങ്ങളും രാവിലെ 10:30 മുതൽ 12:30 വരെയാണ് നടക്കുന്നത്.

'എന്റെ കേരളം' പ്രദർശന വിപണന മേള ഏപ്രിൽ 21 മുതൽ 27 വരെ കാസർകോട് പിലിക്കോട് കാലിക്കടവ് മൈതാനത്തും, ഏപ്രിൽ 22 മുതൽ 28 വരെ വയനാട് കൽപറ്റ എസ്.കെ.എം.ജെ. സ്കൂളിലും, ഏപ്രിൽ 25 മുതൽ മെയ് 1 വരെ കോട്ടയം നാഗമ്പടം മൈതാനത്തും, ഏപ്രിൽ 29 മുതൽ മെയ് 5 വരെ ഇടുക്കി ചെറുതോണി വാഴത്തോപ്പ് വി.എച്ച്.എസ്. മൈതാനത്തും, മെയ് 3 മുതൽ 12 വരെ കോഴിക്കോട് ബീച്ചിലും, മെയ് 4 മുതൽ 10 വരെ പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിന് എതിർവശത്തുള്ള മൈതാനത്തും, മെയ് 6 മുതൽ 12 വരെ ആലപ്പുഴ ബീച്ചിലും, മെയ് 7 മുതൽ 13 വരെ മലപ്പുറം കോട്ടക്കുന്നിലും, മെയ് 8 മുതൽ 14 വരെ കണ്ണൂർ പോലീസ് മൈതാനത്തും, മെയ് 11 മുതൽ 17 വരെ കൊല്ലം ആശ്രാമം മൈതാനത്തും, മെയ് 16 മുതൽ 22 വരെ പത്തനംതിട്ട ശബരിമല ഇടത്താവളം മൈതാനത്തും, മെയ് 17 മുതൽ 23 വരെ എറണാകുളം മറൈൻ ഡ്രൈവിലും തിരുവനന്തപുരം കനകക്കുന്നിലും, മെയ് 18 മുതൽ 24 വരെ തൃശ്ശൂർ സ്വരാജ് ഗ്രൗണ്ടിലെ വിദ്യാർത്ഥി കോർണറിലും നടക്കും. വാർഷികാഘോഷങ്ങളുടെ സംസ്ഥാനതല സമാപനം മെയ് 23-ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തായിരിക്കും.

പ്രദർശന-വിപണന മേളയുടെ ഏകോപനം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് നിർവഹിക്കും. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത് കിഫ്ബിയാണ്. വിവിധ വകുപ്പുകളുടെ സ്റ്റാളുകൾക്ക് പുറമെ വിപണന സ്റ്റാളുകളും ഉണ്ടാകും. വകുപ്പുകളുടെ സ്റ്റാളുകളിൽ സർക്കാരിന്റെ 9 വർഷത്തെ വികസന-ക്ഷേമ പ്രവർത്തനങ്ങളും നേട്ടങ്ങളും പ്രദർശിപ്പിക്കും. 

2500 ചതുരശ്ര അടിയിൽ ഐ&പി.ആർ.ഡിയുടെ തീം പവലിയൻ ഒരുക്കും. കുടുംബശ്രീ ഉൾപ്പെടെയുള്ളവരുടെ ഫുഡ് കോർട്ടുകൾ, കലാപരിപാടികൾ, പുസ്തകമേള, കാർഷിക പ്രദർശനം, ഹരിത കേരള മിഷന്റെ പ്രവർത്തനം സംബന്ധിച്ച ഇൻസ്റ്റലേഷൻ എന്നിവ മേളയുടെ ഭാഗമായി ഉണ്ടാകും. സ്റ്റാർട്ടപ്പ് മിഷൻ, ടൂറിസം, കിഫ്ബി, സ്പോർട്സ് എന്നിവയ്ക്ക് പവലിയനിൽ പ്രത്യേക ഇടമുണ്ടാകും. 

കെ.എസ്.എഫ്.ഡി.സിയുടെ മിനി തിയറ്ററും ഉണ്ടാകും. പോലീസിന്റെ ഡോഗ് ഷോ, കാരവൻ ടൂറിസം, മൃഗസംരക്ഷണ വകുപ്പിന്റെ പ്രദർശനം എന്നിവ പവലിയന് പുറത്തുണ്ടാകും. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ കലാകാരന്മാരുടെ ലൈവ് ഡെമോൺസ്‌ട്രേഷനും ഒരുക്കുന്നുണ്ട്. ജനങ്ങൾക്കാവശ്യമായ സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കാൻ കഴിയുന്ന രീതിയിലാണ് മേള സംഘടിപ്പിക്കുന്നത്.

വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്ത വകുപ്പുകൾ സംഘടിപ്പിക്കുന്ന സംസ്ഥാനതല യോഗങ്ങളും പരിപാടിയുടെ ഭാഗമായി നടക്കും. യുവജനക്ഷേമ വകുപ്പ് മെയ് 3-ന് യുവജനക്ഷേമത്തെക്കുറിച്ച് കോഴിക്കോടും, ഉന്നതവിദ്യാഭ്യാസ വകുപ്പ് മെയ് 11-ന് പ്രൊഫഷണൽ വിദ്യാർഥികളുമായുള്ള ചർച്ച കോട്ടയത്തും, ശാസ്ത്ര സാങ്കേതിക വകുപ്പ് മെയ് 17-ന് പ്രൊഫഷണലുകളുമായുള്ള ചർച്ച തിരുവനന്തപുരത്തും, പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് മെയ് 18-ന് പട്ടികജാതി-പട്ടികവർഗ ക്ഷേമത്തെ അടിസ്ഥാനമാക്കി പാലക്കാടും, സാംസ്‌കാരിക വകുപ്പ് മെയ് 19-ന് സാംസ്‌കാരിക മേഖലയെ അടിസ്ഥാനമാക്കി തൃശ്ശൂരും, വനിതാവികസന വകുപ്പ് മെയ് 27-ന് വനിതാവികസനത്തെ അടിസ്ഥാനമാക്കി എറണാകുളത്തും യോഗങ്ങൾ സംഘടിപ്പിക്കും.

The Kerala government's fourth-anniversary celebrations and 'Ente Keralam' exhibition and marketing fair will commence in Kasaragod on April 21, inaugurated by Chief Minister Pinarayi Vijayan. Various programs, including district and regional meetings and exhibitions, will be held across the state until May 30, with the closing ceremony in Thiruvananthapuram.

#EnteKeralam, #KeralaGovernment, #FourthAnniversary, #Kasaragod, #PinarayiVijayan, #Exhibition

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia