city-gold-ad-for-blogger

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ലിസ്റ്റിലുള്‍പ്പെടുത്താനുള്ള സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പിന് കയ്യൂര്‍-ചീമേനി പഞ്ചായത്തില്‍ തുടക്കമായി; ആദ്യദിനം 592 പേര്‍ പങ്കെടുത്തു

കാസര്‍കോട്: (www.kasargodvartha.com 05.04.2017) ജില്ലയിലെ വിവിധ മേഖലകളില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തി പട്ടികയിലുള്‍പ്പെടുത്തുന്നതിനായി ഏപ്രില്‍ അഞ്ച് മുതല്‍ ഒമ്പത് വരെ പ്രഖ്യാപിച്ചിട്ടുളള സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പിന് കയ്യൂര്‍- ചീമേനി ഗ്രാമപഞ്ചായത്തിലെ ചീമേനിയില്‍ തുടക്കമായി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ലിസ്റ്റിലുള്‍പ്പെടുത്താനുള്ള സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പിന് കയ്യൂര്‍-ചീമേനി പഞ്ചായത്തില്‍ തുടക്കമായി; ആദ്യദിനം 592 പേര്‍ പങ്കെടുത്തു

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശകുന്തളയുടെ അധ്യക്ഷതയില്‍ പി കരുണാകരന്‍ എം പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ, കയ്യൂര്‍ ചീമേനി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗംഗാധരവാര്യര്‍, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, ഡിഎംഒ ഡോ. എ പി ദിനേശ്കുമാര്‍, എന്‍ഡോസള്‍ഫാന്‍ ഡെപ്യൂട്ടി കളക്ടര്‍ സി ബിജു, ദേശീയ ആരോഗ്യദൗത്യം ഡി പി ഒ ഡോ. രാമന്‍ സ്വാതിവാമന്‍, ചെറുവത്തൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നായി 38 വിദഗ്ദ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു. ആകെ 592 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

വ്യാഴാഴ്ച രാജപുരം ഹോളിഫാമിലി എച്ച് എസ് എസില്‍ ക്യാമ്പ് നടക്കും. 804 പേര്‍ ക്യാമ്പില്‍ പങ്കെടുക്കും. ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മെഡിക്കല്‍ ക്യാമ്പില്‍ മാറ്റമുണ്ടാകില്ല.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ലിസ്റ്റിലുള്‍പ്പെടുത്താനുള്ള സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പിന് കയ്യൂര്‍-ചീമേനി പഞ്ചായത്തില്‍ തുടക്കമായി; ആദ്യദിനം 592 പേര്‍ പങ്കെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Endosulfan-Victim, Medical-Camp, Cheemeni, List, Enquiry, Gramapanchayath, Health.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia