city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Endosulfan List | എന്‍ഡോസള്‍ഫാന്‍: ലിസ്റ്റില്‍ കൂടുതല്‍ പേരെ ഉള്‍പെടുത്തുന്നതിനുള്ള മെഡികല്‍ കാംപ് ജൂണില്‍ സംഘടിപ്പിക്കാന്‍ മന്ത്രിതലയോഗ തീരുമാനം; ബാങ്ക് വായ്പകള്‍ എഴുതി തള്ളുന്നതിന് വിശദമായ പ്രൊപോസല്‍ തയാറാക്കും

കാസര്‍കോട്: (KasargodVartha) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ലിസ്റ്റില്‍ കൂടുതല്‍ പേരെ ഉള്‍പെടുത്തുന്നതിനുള്ള മെഡികല്‍ കാംപ് ജൂണ്‍ മാസത്തില്‍ സംഘടിപ്പിക്കാന്‍ മന്ത്രിതലയോഗത്തിന്റെ തീരുമാനം. കാംപ് നടത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ കാസര്‍കോട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. 

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ ചര്‍ച ചെയ്യുന്നതിനായി 13.03.2024 തീയതിയില്‍ ചേര്‍ന്ന മന്ത്രിതലയോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നിലവില്‍ 20,152 അപേക്ഷകള്‍ കലക്ടറേറ്റില്‍ ലഭിച്ചിട്ടുണ്ട്. വിദഗ്ദ്ധ സമിതിയുടെ ഗൈഡ് ലൈന്‍ അനുസരിച്ച് തിരഞ്ഞെടുക്കുന്നതിനുവേണ്ടി ഒരു മള്‍ടി ഡിപാര്‍ട്‌മെന്റ് സമിതി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ രൂപീകരിക്കുവാനും തീരുമാനിച്ചു.

Endosulfan List | എന്‍ഡോസള്‍ഫാന്‍: ലിസ്റ്റില്‍ കൂടുതല്‍ പേരെ ഉള്‍പെടുത്തുന്നതിനുള്ള മെഡികല്‍ കാംപ് ജൂണില്‍ സംഘടിപ്പിക്കാന്‍ മന്ത്രിതലയോഗ തീരുമാനം; ബാങ്ക് വായ്പകള്‍ എഴുതി തള്ളുന്നതിന് വിശദമായ പ്രൊപോസല്‍ തയാറാക്കും
 
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അവരുടെ കുടുംബാംഗങ്ങളും 2011 ജൂണ്‍ 30 വരെ എടുത്തിട്ടുള്ള ബാങ്ക് വായ്പകള്‍ എഴുതി തള്ളുന്നതിന് വിശദമായ പ്രൊപോസല്‍ തയാറാക്കാനും തീരുമാനമായി. 2011 ജൂണ്‍ 30-ന് ശേഷമെടുത്തിട്ടുള്ള ലോണുകളെ സംബന്ധിച്ച് പരിശോധിക്കുന്നതിന് പ്രത്യേക പ്രൊപോസല്‍ തയാറാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

സമഗ്രപുനരധിവാസത്തിന് മൂളിയാര്‍ വിലേജില്‍ സജ്ജമാക്കിയ സഹജീവനം സ്‌നേഹഗ്രാമം പദ്ധതിയില്‍ ആവശ്യമായ ജീവനക്കാരുടെ നിയമനം നടത്താന്‍ ജില്ലാപഞ്ചായതിനെയും ബന്ധപ്പെട്ട പഞ്ചായതുകളെയും ഉള്‍പെടുത്തി നടപടി സ്വീകരിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തി. മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, വീണാ ജോര്‍ജ്, ഡോ. ആര്‍ ബിന്ദു, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Keywords: Endosulfan: Ministerial meeting decides to organize medical camp in June to include more people in the list, Kasaragod, News, Endosulfan, Ministerial Meeting, Decides, Organized, Medical Camp, Collector, Ministers, Kerala. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia