സര്‍ക്കാര്‍ ധനസഹായം ലഭിച്ചത് പകുതിപേര്‍ക്ക് മാത്രം; എന്‍ഡോസള്‍ഫാന്‍ കണ്‍വെന്‍ഷന്‍ മെയ് 13ന്
May 8, 2017, 13:03 IST
കാസര്‍കോട്: (www.kasargodvartha.com 08.05.2017) ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ധനസഹായം ലഭിക്കാത്തവരുടെ കണ്‍വെന്‍ഷന്‍ മെയ് 13ന് കാസര്‍കോട് കോഓപ്പറേറ്റീവ് ബേങ്ക് ഹാളില്‍ നടത്താന്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി യോഗം തീരുമാനിച്ചു. പ്രത്യേക മെഡിക്കല്‍ കേമ്പിലൂടെ കണ്ടെത്തിയ 5848 ദുരിതബാധിതരില്‍ 2820 പേര്‍ക്കു മാത്രമാണ് ഭാഗികമായ സഹായം ലഭിച്ചത്. പട്ടികയില്‍ പെട്ട മൂവായിരത്തിലധികം പേര്‍ക്ക് സാമ്പത്തിക സഹായം തീരെ ലഭിച്ചിട്ടില്ല.
ഇതിനു പുറമെ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും സഹായം ലഭിക്കാനുണ്ട്. മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം, കിടപ്പിലായവര്‍ക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും അഞ്ച് ലക്ഷം, മറ്റു രോഗികള്‍ക്ക് മൂന്ന് ലക്ഷം രൂപ എന്നിങ്ങനെ അടിയന്തിര സഹായം നല്‍കാനാണ് കമ്മീഷന്‍ 2010 ഡിസംബര്‍ 31 ന് കേരള സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തത്. എട്ടാഴ്ച കൊണ്ട് ഇത് നല്‍കിയരിക്കണമെന്ന് നിര്‍ദ്ദേശത്തിലുണ്ടെങ്കിലും 2010ല്‍ കണ്ടെത്തിയ 4182 പേരില്‍ 2453 ദുരിതബാധിതര്‍ക്ക് അഞ്ച് ലക്ഷവും 1729 പേര്‍ക്ക് മൂന്ന് ലക്ഷം രൂപയും നല്‍കുമെന്ന് കാണിച്ച് 2012 ജനുവരി 12ന് സര്‍ക്കാര്‍ ഉത്തരവിറക്കി. പകര്‍പ്പ് മനുഷ്യാവകാ കമ്മീഷനും നല്‍കി.
അമ്മമാര്‍ നടത്തിയ നീണ്ട പോരാട്ടങ്ങളിലൂടെയാണ് ഭാഗികമായെങ്കിലും പിന്നീടത് നല്‍കിയത്. സെക്രട്ടറിയേറ്റിനു മുമ്പിലെ അമ്മമാരുടെ പട്ടിണിസമരത്തെ തുടര്‍ന്ന് 2016 ഫെബ്രുവരി മൂന്നിലെ ഒത്തുതീര്‍പ്പനുസരിച്ച് മുഴുവന്‍ ദുരിതബാധിതര്‍ക്കും ധനസഹായം ലഭിക്കേണ്ടതായിരുന്നു. ഇപ്പോള്‍ സുപ്രീം കോടതി വിധി വന്നിട്ടും നേരത്തെ നല്‍കിയവര്‍ക്ക് മൂന്നാം ഗഡു നല്‍കാനാണ് തീരുമാനം. അതു തന്നെ 110 പേര്‍ക്കു മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഭാവി പരിപാടിയെ കുറിച്ച് കണ്‍വെന്‍ഷനില്‍ തീരുമാനമാകും.
യോഗത്തില്‍ മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. അംബികാസുതന്‍ മാങ്ങാട്, പി മുരളിധരന്‍, മിസിരിയ ബി, അശോക് റൈ എം, സിബി അലക്‌സ്, ടി കെ ഗോവിന്ദന്‍, ഗോവിന്ദന്‍ കയ്യൂര്‍, ഇസ്മാഈല്‍ പള്ളിക്കര, കെ കൊട്ടന്‍, ബിന്ദു മോള്‍ കെ ടി, രാഘവന്‍ ചന്തേര, രാമകൃഷ്ണന്‍ വാണിയമ്പാറ, ചന്ദ്രാവതി കെ, നളിനി സി വി, വിമല ഫ്രാന്‍സിസ്, ഖൈറുന്നീസ, എം കെ നബീസ, അഖില കുമാരി, പ്രേമചന്ദ്രന്‍ ചോമ്പാല, തങ്കൈപാണത്തൂര്‍, ചന്ദ്രന്‍ എം എന്നിവര്‍ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Endosulfan, Convention, Fund, Medical Camp, Endosulfan Convention on 13th.