Endosulfan | എന്‍ഡോസള്‍ഫാന്‍ വിഷയം വീണ്ടും ചര്‍ച്ചയാകുന്നു; അശാസ്ത്രീയമായി കുഴിച്ചുമൂടിയെന്ന പരാതിയിൽ വിഷദ്രാവകം പരിശോധിക്കാനായി കേന്ദ്രസംഘം വ്യാഴാഴ്ച എത്തും; ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. രവീന്ദ്രനാഥ് ഷാന്‍ഭോഗ്
Dec 27, 2023, 15:25 IST
കാസര്‍കോട്: (KasargodVartha) ജില്ലയുടെ പതുകിയോളം ഭാഗങ്ങളെ കാര്‍ന്നുതിന്നുകയും ആയിരങ്ങളെ നിത്യരോഗികളാക്കി മാറ്റുകയും ചെയ്ത എന്‍ഡോസള്‍ഫാന്‍ വിഷയം വീണ്ടും ചര്‍ച്ചാവിഷയമാകുന്നു. 2013ല്‍ അശാസ്ത്രീയമായി ബാരല്‍ കണക്കിന് എന്‍ഡോസള്‍ഫാന്‍ വിഷദ്രാവകം കുഴിച്ചുമൂടിയെന്ന പരാതിയിലാണ് ഇപ്പോള്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോഡുകള്‍ക്ക് നോടീസ് നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധരടങ്ങിയ കേന്ദ്രസംഘം വ്യാഴാഴ്ച കാസര്‍കോട്ട് എത്തുകയാണ്. ജനുവരി നാലിനകം വിദഗ്ധ സമിതി പഠനം നടത്തി റിപോർട് സമര്‍പിക്കാനാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കര്‍ണാടക ഉഡുപിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. രവീന്ദ്രനാഥ് ഷാന്‍ഭോഗ് ആണ് പരാതിയുമായി ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്. കാസര്‍കോട് മീഞ്ചപദവിലെ നെഞ്ചംപറമ്പിൽ ഉപയോഗശൂന്യമായ കിണറ്റില്‍ എന്‍ഡോസള്‍ഫാന്‍ വിഷം കുഴിച്ചുമൂടിയെന്നാണ് ആക്ഷേപം. 2013 ലാണ് പ്ലാന്റേഷന്‍ കോര്‍പറേഷന്റെ മുന്‍ തൊഴിലാളി വിഷം പൊട്ടകിണറ്റില്‍ കുഴിച്ചുമൂടിയെന്ന കാര്യം വെളിപ്പെടുത്തിയത്.
എന്‍ഡോസള്‍ഫാന്‍ വിഷം അശാസ്ത്രീയമായി കുഴിച്ച് മൂടിയതിനാല്‍ ഭാവിയില്‍ ഭൂഗര്‍ഭ ജലത്തില്‍ എന്‍ഡോസള്‍ഫാന്‍ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇത് ഗുരുതരമായ സാമൂഹ്യ പ്രത്യാഘാതം ഉണ്ടാക്കുമെന്നുമാണ് ഷാന്‍ബോഗ് പരാതിയില്‍ വ്യക്തമാക്കുന്നത്. എന്‍ഡോസള്‍ഫാന്‍ വിഷം കുഴിച്ചുമൂടിയെന്ന് പറയുന്ന സ്ഥലത്ത് വര്‍ഷങ്ങളോളം പുല്‍നാമ്പ് പോലും കിളിര്‍ത്തിരുന്നില്ലെന്ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടത്തിലൂടെ ശ്രദ്ധേയനായ പ്രൊഫ. എംഎ റഹ്‌മാൻ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കര്യങ്ങള്‍ ഒന്നും അധികൃതര്‍ പരിശോധിച്ചിരുന്നില്ല.
അതേസമയം കോടതി നടപടികള്‍ മൂലം ബാക്കി വന്ന എന്‍ഡോസള്‍ഫാന്‍ വിഷം ഇപ്പോഴും പെരിയ, രാജപുരം, ചീമേനി ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നുണ്ട്. രണ്ട് പതിറ്റാണ്ടോളം ഇവിടെ സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ വിഷം കാലപ്പഴക്കം കാരണം ബാരലിന് ചോര്‍ച്ച സംഭവിച്ചതിനെ തുടര്‍ന്ന് 2021ല്‍ വിദഗ്ധ സംഘമെത്തി പുതിയ ബാരലിലേക്ക് മാറ്റി അപകടം ഒഴിവാക്കിയിരുന്നു. 1620 ലിറ്റര്‍ വിഷദ്രാവകമാണ് ഗോഡൗണില്‍ ഉണ്ടായിരുന്നത്. രണ്ടാമത് അളക്കുമ്പോള്‍ ഇത് 1500 ലിറ്ററിന് താഴെയാണ് ഉണ്ടായിരുന്നത്. 120 ലിറ്ററോളം വിഷം ചോര്‍ന്നു പോയതായി കണക്കാക്കുന്നു.
എന്‍ഡോസള്‍ഫാന്‍ വിഷം നിര്‍വീര്യമാക്കുന്നുവെന്നതിന്റെ പേരില്‍ ഇവ കുഴിച്ചുമൂടാനുള്ള നീക്കം അധികൃതര്‍ നടത്തിയിരുന്നുവെങ്കിലും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ഈ നീക്കം പൊളിഞ്ഞിരുന്നു. 35 ശതമാനം ഇ സി വീര്യമുള്ള 1438 ലിറ്റര്‍ എന്‍ഡോസള്‍ഫാനും അത് കലര്‍ന്ന അവശിഷ്ടങ്ങളുമാണ് ഇപ്പോള്‍ ഗോഡൗണുകളിലുള്ളത്.
65 ശതമാനം നിര്‍ജീവമായ വസ്തുക്കള്‍ കീടനാശിനിയില്‍ അടങ്ങിയിട്ടുണ്ട്. അത് എന്‍ഡോസള്‍ഫാനുമായി പ്രതിപ്രവര്‍ത്തനം ഇല്ലാത്തതാണെങ്കിലും പ്രകൃതിക്കും ജനാരോഗ്യത്തിനും അപകടകരമായ രാസവസ്തുക്കളാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുതിയ കെമികല്‍ വിശകലനം നടത്തിയതിനു ശേഷമേ ഏത് ടെക്നോളജി ഉപയോഗിച്ച് സംസ്‌കരണം നടത്തണമെന്ന തീരുമാനം എടുക്കാന്‍ കഴിയൂവെന്നാണ് പീഡിത ജനകീയ മുന്നണി പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്.
ഗോഡൗണുകള്‍ക്ക് സമീപം കുഴിയെടുത്ത് കേരള കാര്‍ഷിക സര്‍വകലാശാലയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് സുതാര്യതയോ, കൂടിയാലോചനകളോ ഒട്ടുമില്ലാതെ എന്‍ഡോസള്‍ഫാന്‍ സംസ്‌കരിക്കാനുള്ള ധൃതി പിടിച്ച നീക്കം പാരിസ്ഥിതികവും ആരോഗ്യപരവുമായ ഒട്ടേറെ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന്.

നേരത്തെ സംഘടന ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിര്‍വീര്യമാക്കുന്ന നീക്കം ഉപേക്ഷിച്ചത്. എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കി സംസ്‌കരിക്കാന്‍ ഡബിള്‍ ചേമ്പര്‍ സൗകര്യമുള്ള 30 മീറ്ററില്‍ അധികം ഉയരമുള്ള പുകക്കുഴലുള്ള ആധുനിക സംസ്‌കരണ പ്ലാന്റ് ആവശ്യമാണ്. അന്താരാഷ്ട്രമാനദണ്ഡമനുസരിച്ച് നിര്‍വീര്യമാക്കാനുള്ള തീരുമാനങ്ങള്‍ സര്‍കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നാണ് ഇപ്പോഴും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി ആവശ്യപ്പെടുന്നത്.
Keywords: News, Malayalam, Kerala, Kasaragod, Endosalfan, Peiya, Rajapuam, Chemeni, Endosulfan: Central team will arrive on Thursday to check.