Encroachment | പാതയോരം കയ്യേറുന്നു; പൊതുമരാമത്ത് റോഡുകളിലെ അനധികൃത നിര്‍മാണങ്ങള്‍ ഒഴിപ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്
Feb 2, 2024, 19:09 IST
കാസര്‍കോട്: (KasargodVartha) ജില്ലയിലെ റോഡ്സ് സബ് ഡിവിഷന്‍ ഓഫീസിന് കീഴില്‍ വരുന്ന പൊതുമരാമത്ത് റോഡുകളില്‍ ദിനംപ്രതി നിരവധി കയ്യേറ്റങ്ങള്‍ രാത്രികാലങ്ങളിലും ഒഴിവ് ദിവസങ്ങളിലും നിര്‍മ്മിച്ചുവരുന്നതായി പരിശോധനയില്‍ കണ്ടെത്തി. പാതയോരം കയ്യേറുന്നതിനെതിരെ ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തിലും കയ്യേറ്റത്തിനെതിരെ ഗവണ്‍മെന്റിന്റെ ശക്തമായ മറ്റ് ഉത്തരവുകള്‍ ഉണ്ടായിരിക്കെ അത് പാലിക്കാതെ സ്ഥായിയായി നിര്‍മ്മിച്ച നിര്‍മ്മിതികള്‍ കച്ചവടക്കാരും, തട്ടുകടക്കാരും മറ്റ് സ്വകാര്യ വ്യക്തികളും എത്രയും പെട്ടെന്ന് പൊളിച്ചുമാറ്റി ഒഴിഞ്ഞു പോകണം.
പൊതുമരാമത്ത് സ്ഥലത്തുനിന്ന് ഒഴിഞ്ഞ് പോകാത്തവരും വഴിയാത്രക്കാര്‍ക്കും, വാഹനങ്ങള്‍ക്കും ജനങ്ങളുടെ സൈര്യജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്ന എല്ലാ കയ്യേറ്റങ്ങളും നിര്‍മ്മിതികളും വേറൊരു മുന്നറിയിപ്പില്ലാതെ ഉടന്‍ തന്നെ പോലീസ്, റവന്യൂ, തദ്ദേശസ്വംയഭരണ വകുപ്പുകളുടെ സഹായത്തോടുകൂടി പൊതുമരാമത്ത് വകുപ്പ് കര്‍ശനമായി ഒഴിപ്പിക്കുമെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Keywords: News, Kerala, Kerala-News, Kasaragod-News, Encroachments, Public Works, Road, Footpath, Police, Kasargod News, Encroachments on PWD roads will be cleared.