Job Fair | ഉദ്യോഗാർഥികൾക്ക് അവസരം; എംപ്ലോയ്മെന്റ് എക്സ്ചേൻജ് തൊഴിൽ മേള ജൂലൈ 15ന് മഞ്ചേശ്വരം ഗോവിന്ദ പൈ കോളജിൽ; 2000 ലധികം ഒഴിവുകൾ
Jul 13, 2023, 22:03 IST
കാസർകോട്: (www.kasargodvartha.com) ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേൻജിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തിൽ ജൂലൈ 15ന് മഞ്ചേശ്വരം ഗോവിന്ദ പൈ മെമോറിയൽ ഗവ. കോളജിൽ വച്ച് മെഗാ തൊഴിൽ മേള സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഐസിഐസിഐ, പോപുലർ വെഹികിൾസ്, കെവിആർ കാർസ്, ആയുർ ഹെർബൽ, ടെക്നോവൈസ്, ഇഎസ്എഎഫ്, എച്ഡിഎഫ്സി, പിഎൻബി മെറ്റ്ലൈഫ് തുടങ്ങിയ 40 ലധികം കംപനികൾ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ 2000 ലധികം ഒഴിവുകൾ റിപോർട് ചെയ്തിട്ടുണ്ട്.
താത്പര്യമുള്ള ഉദ്യോഗാർഥികൾ രാവിലെ 9.30 മണിക്ക് എല്ലാ സർടിഫികറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാകണം. സർടിഫികറ്റുകളുടെ മൂന്ന് കോപിയെങ്കിലും കൊണ്ടുവരേണ്ടതാണ്. https://forms(dot)gle/wrVuXbvR7VUi8Qbg8 എന്ന ഗൂഗിൾ ഫോം മുഖേനയോ സ്പോട് രജിസ്ട്രേഷൻ നടത്തിയോ തൊഴിൽ മേളയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9207155700, 04994255582.
2022-2023 വർഷത്തിൽ തൊഴിൽ മേളകളിൽ ഏകദേശം 818 ഉദ്യോഗാർഥികൾ ഷോർട് ലിസ്റ്റ് ചെയ്യപ്പെടുകയും 398 പേർക്ക് നിയമനം ലഭിക്കുകയും ചെയ്തിട്ടുണ്ട്. 2021-2022 ൽ 389 പേർക്കും പ്ലേസ്മെന്റ് ലഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അജിത്ത് ജോൺ, ഉദ്യോഗസ്ഥരായ കെ ഗീതാകുമാരി, പി പവിത്രൻ എന്നിവർ സംബന്ധിച്ചു.
Keywords: News, Kasaragod, Kerala, Job Fair, Manjeswaram, Employment Exchange, Manjeswaram Govinda Pai College, Employment Exchange Job Fair on 15th July at Manjeswaram Govinda Pai College.
< !- START disable copy paste -->