Tragedy | കൂറ്റനാട് നേര്‍ച്ചക്കിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം

● കോട്ടയം സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്.
● ഒരാള്‍ക്ക് കൂടി പരുക്കേറ്റതായാണ് വിവരം.
● സമീപത്തെ ഒട്ടേറെ വാഹനങ്ങളും തകര്‍ത്തു.
● ആനയെ തളച്ച ശേഷം സ്ഥലത്തുനിന്നും മാറ്റി.
പാലക്കാട്: (KasargodVartha) കൂറ്റനാട് നേര്‍ച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കോട്ടയം സ്വദേശി കുഞ്ഞുമോനാണ് (50) മരിച്ചത്. കൂറ്റനാട് നേര്‍ച്ച ആഘോഷ പരിപാടിയിലേക്കായി കൊണ്ടുവന്ന വള്ളംകുളങ്ങര നാരായണന്‍കുട്ടി എന്ന ആനയുടെ കുത്തേറ്റാണ് പാപ്പാന്‍ മരിച്ചത്.
രാത്രി 11 മണിയോടെ ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്. ഒരാള്‍ക്ക് കൂടി പരുക്കേറ്റതായാണ് വിവരം. കലിയിളകിയ ആന സമീപത്തെ ഒട്ടേറെ വാഹനങ്ങളും തകര്‍ത്തു.
നേര്‍ച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇടഞ്ഞ ആന പാപ്പാനെ റോഡില്‍ വച്ച് ആക്രമിക്കുകയായിരുന്നു. മറ്റു പാപ്പാന്‍മാരും പ്രദേശവാസികളും ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആന പിന്മാറിയില്ല. ഇടഞ്ഞ ആനയെ തളച്ച ശേഷം സംഭവ സ്ഥലത്ത് നിന്നും മാറ്റി. കുഞ്ഞുമോന്റെ മൃതദേഹം കുന്നംകുളം മലങ്കര ആശുപത്രി മോര്‍ച്ചറിയില്‍.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
Mahout was tragically killed by an elephant that ran amok during a festival in Kootanad, Palakkad. The elephant also damaged several vehicles.
#ElephantAttack #KeralaFestival #Tragedy #Kootanad #Palakkad #RIP