city-gold-ad-for-blogger

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ചു

കാസര്‍കോട്: (www.kasargodvartha.com 03.04.2014) ഏപ്രില്‍ 10 ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനാവശ്യമായ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ കളക്ടറേറ്റ് ഗോഡൗണില്‍ നിന്നും വിതരണകേന്ദ്രങ്ങളിലേക്ക് എത്തിച്ചു. നിയമസഭാ മണ്ഡലം അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെയും സ്ഥാനാര്‍ത്ഥികളുടെയും, പ്രതിനിധികളുടേയും സാന്നിദ്ധ്യത്തിലാണ് വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റിയത്.

തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനിലേക്കുളള യന്ത്രങ്ങള്‍ പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലും ഉദുമ, കാസര്‍കോട്, മഞ്ചേശ്വരം  മണ്ഡലങ്ങളിലെ വോട്ടിംഗ് ബൂത്തുകളിലേക്കുളളവ കാസര്‍കോട് ഗവ. കോളജിലുമാണ് സൂക്ഷിക്കുന്നത്.

ശനിയാഴ്ച വോട്ടിംഗ് മെഷീനുകള്‍ സജ്ജീകരിക്കും. വെള്ളിയാഴ്ച വോട്ടിംഗ് മെഷീനുകളുടെ രണ്ടാംഘട്ട റാന്റമൈസേഷന്‍ ഉച്ചയ്ക്കുശേഷം മൂന്ന് മണിക്ക് ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ച പൊതുതെരഞ്ഞെടുപ്പ് നിരീക്ഷകന്‍ അംജദ് താക്കിന്റെ സാന്നിദ്ധ്യത്തില്‍ നടക്കും. ഇലക്ഷന്‍ കമ്മീഷന്‍ പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് റാന്റമൈസേഷന്‍ നടത്തുന്നത്.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ചു

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Vote Machine, Lok Sabha Election, Vote, Collectorate, Kasaragod, Kerala, Government College, Nehru Arts and Science College.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia