city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Charging station | ഈ എൻജിനീയറിങ് കോളജിൽ ഇനി ഇലക്ട്രിക് വാഹനങ്ങൾ സൗജന്യമായി ചാർജ് ചെയ്യാം; ചാർജിങ് സ്റ്റേഷൻ തയ്യാർ

ചീമേനി: (www.kasargodvartha.com) കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃക്കരിപ്പൂരില്‍ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷന്‍ പ്രവര്‍ത്തന സജ്ജമായി. കോളേജിലെ ഇലക്ടിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് അസോസ്സിയേഷന്‍, കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എനര്‍ജി കമ്പനിയായ നെക്സ്റ്റ് വാട്ടിന്റെ സഹകരണത്തോടെയാണ് കാമ്പസില്‍ ഇലക്ട്രിക്കല്‍ സ്റ്റേഷന്‍ ആരംഭിച്ചത്.
  
Charging station | ഈ എൻജിനീയറിങ് കോളജിൽ ഇനി ഇലക്ട്രിക് വാഹനങ്ങൾ സൗജന്യമായി ചാർജ് ചെയ്യാം; ചാർജിങ് സ്റ്റേഷൻ തയ്യാർ

ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്ന കോളജിലെ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി ചാര്‍ജിംഗ് സ്റ്റേഷന്റെ സേവനം ഉപയോഗിക്കാം. ഭാവിയില്‍ പൊതുജനങ്ങള്‍ക്കും ഉപയോഗിക്കുന്ന തരത്തിലേക്ക് ചാര്‍ജിംഗ് സ്റ്റേഷന്റെ പ്രവര്‍ത്തനം വിപൂലീകരിക്കാനാണ് പദ്ധതി.

ചാര്‍ജിംഗ് സ്റ്റേഷന്‍ കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വത്സലന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ.വിനോദ് പൊട്ടക്കുളത്ത് അദ്ധ്യക്ഷനായി. ഡി.കെ.സുജിത് വിവിധ വകുപ്പുകളുടെ മേധാവിമാരായ ഡോ.എ.കെ.നവീന, ഡോ.മോഹനളിന്‍ രാജരത്‌നം, പ്രൊഫസര്‍ ഷൈനി തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords:  Cheemeni, Kasaragod, Kerala, News, Latest-News, Vehicles, Electric vehicle charging station inaugurated at College of Engineering Thrikaripur.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia