city-gold-ad-for-blogger

Chain Snatched | മാല പൊട്ടിക്കാനെത്തിയ മോഷ്ടാവിനെ ചെറുത്ത് ഒരു ഭാഗം സ്വന്തമാക്കി; സരോജനി അമ്മയ്ക്ക് അതേ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും നടുക്കം

നീലേശ്വരം: (www.kasargodvartha.com) മാല പൊട്ടിക്കാനെത്തിയ മോഷ്ടാവിനെ ചെറുത്ത് ഒരു ഭാഗം സ്വന്തമാക്കിയ സരോജനി അമ്മയ്ക്ക് അതേ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും നടുക്കം. പുലര്‍ചെ വീട്ടുമുറ്റത്ത് നിന്നും പാത്രം കഴുകുമ്പോഴാണ് പിന്നാലെ വന്ന കവര്‍ചക്കാരുടെ ആക്രമണത്തില്‍ നിന്നും മടിക്കൈ എരിക്കുളത്തെ കളരിക്കാത്ത് സരോജനി അമ്മ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്.
      
Chain Snatched | മാല പൊട്ടിക്കാനെത്തിയ മോഷ്ടാവിനെ ചെറുത്ത് ഒരു ഭാഗം സ്വന്തമാക്കി; സരോജനി അമ്മയ്ക്ക് അതേ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും നടുക്കം

തിങ്കളാഴ്ച പുലര്‍ചെ നാലര മണിയോടെയാണ് എരിക്കുളം വേട്ടക്കൊരുമകന്‍ കൊട്ടാരം ക്ഷേത്രത്തിന് സമീപത്തെ വീട്ടുമുറ്റത്ത് വെച്ച് സരോജനി ആക്രമിക്കപ്പെട്ടത്. പതിവായി പുലര്‍ചെ നാലു മണിക്ക് സരോജനി വീട്ടുമുറ്റത്ത് നിന്നും പാത്രം കഴുകാറുണ്ട്. തിങ്കളാഴ്ചയും പാത്രം കഴുകുന്നതിനിടയിലാണ് പിന്നാലെ എത്തിയ രണ്ടുപേര്‍ കഴുത്തിലെ മൂന്നു പവന്‍ സ്വര്‍ണ മാല പറിച്ചെടുത്തത്.

ചെറുത്തു നിന്നപ്പോള്‍ കവര്‍ചക്കാര്‍ സരോജനിയെ തള്ളി താഴെയിട്ട് ഓടി രക്ഷപ്പെട്ടു. ചെറുത്തു നില്‍പിനിടയിലും മാലയുടെ ഒരു ഭാഗം സരോജനി പിടിച്ചടുത്തിരുന്നു. അക്രമികള്‍ തള്ളിയിട്ടപ്പോള്‍ ഇവരുടെ കാല്‍ മുട്ടിന് പരിക്കേറ്റു. ക്ഷേത്രത്തില്‍ പുലര്‍ചെ പാട്ട് വെച്ചതിനാല്‍ സരോജനി ഒച്ചയുണ്ടാക്കിയത് പരിസരവാസികളാരും കേട്ടില്ലെന്നാണ് പറയുന്നത്.

പിന്നീട് സരോജനി അയല്‍പക്കത്തെ വീടുകളില്‍ ചെന്ന് കാര്യം പറഞ്ഞതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ തിരച്ചില്‍ നടത്തിയെങ്കിലും കവര്‍ചക്കാരെ കണ്ടെത്താനായില്ല. പുലര്‍ചെ കവര്‍ച്ചക്കാരുടെ അക്രമത്തില്‍ നിന്നും ജീവന്‍ രക്ഷപ്പെട്ടെങ്കിലും അതിന്റെ നടുക്കം ഇതുവരേയും സരോജനി അമ്മയെ വിട്ടുമാറിയിട്ടില്ല. സ്വര്‍ണമാല തട്ടിപ്പറിച്ച സംഘത്തിന് നാടുമായി അടുത്ത ബന്ധമുണ്ടാകാമെന്നാണ് സംശയിക്കുന്നത്.
        
Chain Snatched | മാല പൊട്ടിക്കാനെത്തിയ മോഷ്ടാവിനെ ചെറുത്ത് ഒരു ഭാഗം സ്വന്തമാക്കി; സരോജനി അമ്മയ്ക്ക് അതേ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും നടുക്കം

സരോജിനി പുലര്‍ചെ എഴുന്നേറ്റ് മുറ്റത്ത് തനിച്ചിരുന്ന് പാത്രം കഴുകുന്ന കാര്യം ഇവരെ അറിയാവുന്നവര്‍ക്കെല്ലാം അറിയാം. വയോധികയുടെ കഴുത്തില്‍ സ്വര്‍ണാഭരണം ഉണ്ടന്ന് അറിയുന്നവരുമായിരിക്കാം കവര്‍ചക്കാരെന്നാണ് പൊലീസിന്റെ സംശയം. മാത്രമല്ല ഈ സമയത്ത് മറ്റാരും ഉണര്‍ന്നിട്ടുണ്ടാവില്ലെന്നും സരോജിനി ബഹളം വെച്ചാലും ക്ഷേത്രത്തിലെ പാട്ടിന്റെ ഒച്ചയില്‍ ആരും കേള്‍ക്കില്ലെന്നും അറിയുന്നവരുമായിരിക്കണം കവര്‍ചക്കാരെന്നും പ്രദേശവാസികളും പറയുന്നു. കവര്‍ച നടത്തിയശേഷം സരോജനിയുടെ വീടിന്റെ പടിഞ്ഞാറുഭാഗത്തെ വഴിയിലൂടെയാണ് കവര്‍ചക്കാര്‍ രക്ഷപ്പെട്ടത്.

Keywords: Chain Snatched, Nileswaram, Police, Crime, Kerala News, Kasaragod News, Malayalam News, Crime News, Robbery, Elderly woman's gold chain snatched.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia