ചിലങ്കയഴിച്ചു; ഏക്ത ഇനി സ്കൂള്‍ കലോത്സവ വേദികളിലേക്കില്ല
Nov 30, 2019, 19:11 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.11.2019) കലോത്സവ വേദികളില്‍ നിറഞ്ഞാടിയ മിടുക്കി ചിലങ്കയഴിച്ചു. ഇനി മറ്റൊരു വേഷത്തില്‍ കാണാമെന്ന വാക്കോടെ. കോഴിക്കോട് റഹ്മാനിയ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായ ഏക്താ സുനില്ലാലാണ് തുടര്‍ച്ചയായ അഞ്ചുവര്‍ഷം കുച്ചുപ്പുടിയിലും ഭരതനാട്യത്തിലും സംസ്ഥാന തലത്തില്‍ എ ഗ്രേഡ് നിലനിര്‍ത്തിയ ശേഷം ഇന്ന് സ്കൂള്‍ കലോത്സവത്തോട് വിട പറഞ്ഞത്.
കാഞ്ഞങ്ങാട്ടെ കലോത്സവത്തിലും കുച്ചുപ്പുടിയിലും ഭരതനാട്യത്തിലും തന്റെ സ്ഥാനം നിലനിര്‍ത്തിയാണ് നൃത്താധ്യാപകന്റെയും അമ്മയുടെയും അനുവാദത്തോടു കൂടി കാല്ചിലങ്കഴിച്ചത്. പഠനത്തില്‍ എല്ലാ വിഷയങ്ങളിലും എ ഗ്രേഡ് നിലനിര്‍ത്തിവന്ന ഏക്താ സുനിലിന് കുച്ചുപ്പുടിയും ഭരതനാട്യവും ഹരമാണ്.
നൃത്താധ്യാപകനായ കോഴിക്കോട് സ്വദേശി സജേഷ് മാസ്റ്ററുടെ ശിക്ഷണത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷവും ജില്ലാതലത്തിലും സംസ്ഥാന തലത്തിലും കുച്ചുപ്പുടിയിലും ഭരതനാട്യത്തിലും ഈ മിടുക്കിക്കുള്ള സ്ഥാനം ഒന്നാമതാണ്. സ്കൂള്‍ അധ്യാപകരും നാട്ടുകാരും വീട്ടുകാരും തന്നെ ഒരുപോലെ പ്രോത്സാഹിപ്പിച്ചതുകൊണ്ടാണ് തനിക്ക് വിജയങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതെന്ന് ഏക്താ സുനില്‍ പറയുന്നു.
കുച്ചുപ്പുടിയില്‍ കണ്ണൂര്‍ സ്വദേശിയായ ഹര്ഷന് മാസ്റ്ററാണ് ഏക്ത സുനില്‍ലാലിന്റെ ഗുരു. കോഴിക്കോട് മെഡിക്കല്‍ കോളജ് വാര്‍ഡ് കൗണ്‍സിലര്‍ ഷെറീന വിജയന്റെയും ബിസിനസുകാരന് സുനില്‍ലാലിന്റെയും രണ്ട് മക്കളില്‍ ഇളയവളാണ് ഏക്ത. സഹോദരി ആര്‍ദ്രയും മുമ്പ് കലോത്സവങ്ങളില്‍ കലാതിലകമായിരുന്നു.
Keywords: Kerala, news, kasaragod, School-Kalolsavam, Kanhangad, Kozhikode, Ekta no more in Kalolsavam