city-gold-ad-for-blogger

Eid al-Adha | മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ ബലി പെരുന്നാള്‍ ജൂണ്‍ 29ന്

കോഴിക്കോട്: (www.kasargodvartha.com) ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 29ന് വ്യാഴാഴ്ച ആയിരിക്കുമെന്ന് വിവിധ മഹല്ല് ഖാദിമാരായ വിവിധ ഖാദിമാരായ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, വിപി സുഹൈബ് മൗലവി തുടങ്ങിയവര്‍ അറിയിച്ചു.
       
Eid al-Adha | മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ ബലി പെരുന്നാള്‍ ജൂണ്‍ 29ന്

ജൂണ്‍ 28 ബുധനാഴ്ചയാണ് അറഫാദിനം. ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണ പുതുക്കിയാണ് ഈദ് അല്‍ അദ്ഹ എന്നും അറിയപ്പെടുന്ന ബലി പെരുന്നാളിനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങിയിരിക്കുന്നത്. ഹജ്ജിനോട് അനുബന്ധിച്ച് നടക്കുന്ന ആഘോഷമായതിനാല്‍ ഹജ്ജ് പെരുന്നാള്‍ എന്നും അറിയപ്പെടാറുണ്ട്. സ്വന്തം മകനെ ബലി നല്‍കണമെന്ന അല്ലാഹുവിന്റെ കല്‍പന ശിരസാവഹിച്ച പ്രവാചകന്‍ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ സ്മരണയാണ് ഓരോ ബലി പെരുന്നാളും ഹജ്ജും പറയുന്നത്. ഇതിന്റെ പ്രതീകമായി മൃഗബലി നടത്തി മാംസം വിതരണം ചെയ്യുന്നതും പുണ്യമേറിയതാണ്.
           
Eid al-Adha | മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ ബലി പെരുന്നാള്‍ ജൂണ്‍ 29ന്

Keywords: Kozhikode, Eid, Kerala, Eid al-Adha, Kerala News, Kasaragod News, Eid -al-Adha, Eid-ul-azha in Kerala on June 29.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia