Camp | വിദ്യാഭ്യാസ മേഖലയിൽ മുഖച്ഛായ മാറ്റാൻ എഡ്യൂ വിഷൻ ക്യാമ്പ്
ഹിദായത്ത് നഗറിൽ വിദ്യാഭ്യാസ മേഖലയിൽ പുതിയ തുടക്കം, കുട്ടികളുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ശ്രമം, രക്ഷിതാക്കളുടെ പങ്കാളിത്തം.
ഹിദായത്ത് നഗർ: (KasaragodVartha) ഹിദായത്ത് നഗറിന്റെ പരിധിയിൽ പഠിക്കുന്ന 2, 3, 4-ാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. 2023-ൽ രൂപം കൊടുത്ത എഡ്യൂ വിഷൻ 2033-ന്റെ തുടർച്ചയായ ഈ ക്യാമ്പിന്റെ ലക്ഷ്യം, കുട്ടികളുടെ കഴിവുകൾ കണ്ടെത്തുകയും, അവരുടെ ഭാവിയെ സംബന്ധിച്ച ശോഭയുള്ള സ്വപ്നങ്ങൾ മെനഞ്ഞെടുക്കുകയും ചെയ്യുക എന്നാതാണ്..
ക്യാമ്പ് 28-ാം തീയതി രാവിലെ 9:30-ന് ആരംഭിച്ചു. പരിപാടി 2:30 വരെ നീണ്ടു. ‘ഗോൾ സെറ്റിങ് ആൻഡ് മൈൻഡ് ബൂസ്റ്റിംഗ്’ എന്ന പേരിലുള്ള ക്യാമ്പ് പ്രശസ്ത ട്രൈനർ ഫാത്തിമത്ത് താഹിറയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
ക്യാമ്പ് കഴിഞ്ഞതിനെ തുടർന്ന്, രക്ഷിതാക്കൾക്കുള്ള ബോധവത്കരണ പരിപാടി പ്രശസ്ത പേരെന്റിംഗ് ആൻഡ് ഗൈഡൻസ് സ്പെഷ്യലിസ്റ്റ് ഫൈസൽ റൂമി മുഖ്യപ്രഭാഷകനായി നടന്നു. ഈ ക്ലാസ്സിൽ, കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും, അവരെ എങ്ങനെ മുന്നോട്ട് നയിക്കാമെന്നും വ്യക്തമായ ദിശാബോധം ലഭിച്ചതായി രക്ഷിതാക്കൾ പറഞ്ഞു.
പ്രശസ്ത കരിയർ കൗൺസിലർ നിസാർ പെർവാഡ് സമാപന പരിപാടി ഉത്ഘാടനം ചെയ്തു. ഇത്തരത്തിലുള്ള പരിപാടികൾ നാട്ടുകാർക്കും മറ്റ് സംഘടനകൾക്കും സഹായകമാണെന്നും, ഇവയിൽ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
2024-ലെ പൊതു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള പാട്ല അബ്ദുൽ റഹ്മാൻ മെമ്മോറിയൽ അവാർഡ് ഫോർ എഡ്യൂക്കേഷണൽ എക്സിലൻസ് 2024 ട്രസ്റ്റ് ചെയർമാൻ പി എ ഖാദർ ഹാജി സമ്മാനിച്ചു. ഫാത്തിമത് സഹൽ, ഇബ്രാഹിം ഫത്തഹ്, അഫ്രാ സൈനബ്, ആയിഷത് ഫംനാസ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
അടുത്ത പത്തു വർഷത്തിനുള്ളിൽ വിവിധ മേഖലകളിൽ നന്നായി കഴിവുള്ള കുട്ടികളെ കണ്ടെത്താൻ കഴിയുമെന്നും. ഇതിന് രക്ഷിതാക്കളുടെ പൂർണ പിന്തുണ വേണമെന്നും, സംഘാടകർ ആവശ്യപ്പെട്ടു. പങ്കെടുത്ത രക്ഷിതാക്കളിൽ നിന്ന് നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകി ആദരിക്കുകയും ചെയ്തു.
ചടങ്ങിൽ പി എ ഖാദർ അധ്യക്ഷനായി. ട്രസ്റ്റ് ഭാരവാഹികളായ ബഷീർ ബി.ടി., റോഡ് മജീദ്, ബി എച്ച്. ഗഫൂർ, എം എ റഹീം, ബി എച്ച്. അസീസ് എന്നിവർ പരിപാടിയിൽ സന്നിഹിതരായി. ബി മുഹമ്മദ് ശരീഫ് സ്വാഗതവും, ബി മുഹമ്മദ് അലി നന്ദിയും പറഞ്ഞു.