city-gold-ad-for-blogger
Aster MIMS 10/10/2023

ED raid | ഭാര്യാപിതാവിൽ നിന്നും 108 കോടി രൂപ തട്ടിയെടുത്തുവെന്ന കേസിലെ പ്രതിയുടെ വീട്ടിൽ ഇ ഡി റെയ്ഡ്; '12.5 ലക്ഷം രൂപയും സ്വർണവും പിടിച്ചെടുത്തു; എംഎൽഎയുടെ സ്റ്റികർ പതിപ്പിച്ച കാറും പിടികൂടി'

കാസർകോട്: (KasargodVartha) കൊച്ചിയിലെ പ്രവാസി വ്യവസായിയായ ഭാര്യാ പിതാവിൽ നിന്ന് 108 കോടിയോളം രൂപ തട്ടിയെടുത്തുവെന്ന കേസിൽ പ്രതിയായ വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹാഫിസ് മുഹമ്മദിന്റെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് (ED) റെയ്‌ഡ്‌ നടത്തി. കാസർകോട്ടെ വീട്ടിൽ ഉൾപ്പെടെ പ്രതിയുമായി ബന്ധമുള്ള ഒമ്പത് കേന്ദ്രങ്ങളിലാണ് ഇ ഡി പരിശോധന നടത്തിയത്.
  
ED raid | ഭാര്യാപിതാവിൽ നിന്നും 108 കോടി രൂപ തട്ടിയെടുത്തുവെന്ന കേസിലെ പ്രതിയുടെ വീട്ടിൽ ഇ ഡി റെയ്ഡ്; '12.5 ലക്ഷം രൂപയും സ്വർണവും പിടിച്ചെടുത്തു; എംഎൽഎയുടെ സ്റ്റികർ പതിപ്പിച്ച കാറും പിടികൂടി'

പരിശോധനയിൽ 12.5 ലക്ഷം രൂപയും 1600 ഗ്രാം സ്വർണവും പിടിച്ചെടുത്തതായാണ് വിവരം. ഹാഫിസിൻ്റെ 4.4 കോടി രൂപയുടെ സ്ഥിരനിക്ഷേപം ഇ ഡി മരവിപ്പിച്ചിട്ടുണ്ടെന്നും കർണാടകയിലെ എംഎൽഎയുടെ സ്റ്റികർ പതിപ്പിച്ച കാറും ഹാഫിസിൻ്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തുവെന്നുമുള്ള വിവരവും പുറത്ത് വരുന്നുണ്ട്. കൊച്ചിയിലെയും ഗോവയിലെയും ഇ ഡി ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയതെന്നാണ് സൂചന.

ദുബൈയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം നടത്തുന്ന ആലുവ സ്വദേശി അബ്ദുൽ ലാഹിറിൽ നിന്നാണ് കോടികൾ തട്ടിയെടുത്തതെന്നാണ് പരാതി. ഈ കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് ഹാഫിസ് കുദ്രോളി, ഇയാളുടെ പിതാവ് അഹ്‌മദ്‌ ശാഫി, മാതാവ് ആഇശ, ഇയാൾക്ക് വ്യാജസർടിഫികറ്റുകൾ നിർമിച്ചുനൽകിയെന്ന് ആരോപണമുള്ള വാഴക്കാലയിൽ മീഡിയ ഏജൻസി നടത്തിയിരുന്ന അക്ഷയ് തോമസ് വൈദ്യൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

നാലുപേരെയും കോടതിയിൽ ഹാജരാക്കി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു. ഒന്നും രണ്ടും പ്രതികളുടെ പാസ്‌പോർട് പിടിച്ചെടുത്തിരുന്നു. അസ്‌ലം ഗുരുക്കൾ എന്നയാൾ കേസിൽ അഞ്ചാം പ്രതിയായിരുന്നു. ഗോവ‑കർണാടക ചുമതലയുള്ള ഇൻകംടാക്സ് ചീഫ് കമീഷണറുടെ വ്യാജ ലെറ്റർ ഹെഡ് നിർമിച്ച് പണം തട്ടിയെന്ന കേസിൽ ഹാഫിസ് കുദ്രോളിയെ ഗോവ പൊലീസ് ആണ് ബെംഗ്ളൂറിൽ വച്ച് ആദ്യം അറസ്റ്റ് ചെയ്തത്. ഈ കേസിന്റെ അന്വേഷണം പുരോഗമിക്കവെയാണ് കേരളത്തിലും അറസ്റ്റ് രേഖപ്പെടുത്തിയത്.

അക്ഷയ് തോമസിന്റെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ പിടിച്ചെടുത്ത ലാപ്‌ടോപിൽനിന്ന് നിർണായക തെളിവുകൾ കിട്ടിയിരുന്നതായാണ് വിവരം പുറത്ത് വന്നിരുന്നത്. പണം ഇരട്ടിപ്പിനായി നിക്ഷേപിച്ച തുകയെല്ലാം നഷ്ടമായതായാണ് ഹാഫിസ് പറഞ്ഞിരുന്നതെന്നാണ് അന്വേഷണ വൃത്തങ്ങൾ പറയുന്നത്. സുഹൃത്തുക്കളിൽ നിന്നടക്കം യുവാവ് പണം കടം വാങ്ങിയത് തിരിച്ചുനൽകാൻ വേണ്ടിയാണ് ഭാര്യാപിതാവ് അബ്ദുൽ ലാഹിറിൽനിന്ന് പലപ്പോഴായി കോടികൾ തട്ടിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. അബ്ദുൽ ലാഹിറിന്റെ എൻആർഐ അകൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്. ഹാഫിസ് ഉന്നത ഇൻകം ടാക്സ് ഓഫീസറുടെ പേരിൽ വ്യാജ സീലും ഒപ്പുമിട്ട് വാട്സ് ആപ് വഴി നൽകിയ ലെറ്റർ ഹെഡ് ഉൾപെടെയുള്ള രേഖകൾ കിട്ടിയതായി ഗോവ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
    
ED raid | ഭാര്യാപിതാവിൽ നിന്നും 108 കോടി രൂപ തട്ടിയെടുത്തുവെന്ന കേസിലെ പ്രതിയുടെ വീട്ടിൽ ഇ ഡി റെയ്ഡ്; '12.5 ലക്ഷം രൂപയും സ്വർണവും പിടിച്ചെടുത്തു; എംഎൽഎയുടെ സ്റ്റികർ പതിപ്പിച്ച കാറും പിടികൂടി'

പൊലീസ് പറയുന്നത് ഇങ്ങനെയാണ്: 'തന്റെ കംപനിയിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടന്നു എന്നും പിഴയടക്കാൻ 3.9 കോടി രൂപ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പിന്റെ തുടക്കം. രാജ്യാന്തര ഫുട്‌വെയർ ബ്രാൻഡിന്റെ ഷോറൂം തുടങ്ങാനും കിഡ്‌സ്‌വെയർ ശൃംഖലയിൽ പണം നിക്ഷേപിക്കാനുമെന്ന പേരിലും കോടികൾ തട്ടിയെടുത്തു. ബെംഗ്ളുറു ബ്രിഗേഡ് റോഡിൽ കെട്ടിടം വാങ്ങാൻ പണം വാങ്ങിയെങ്കിലും വ്യാജരേഖകളാണ് ഭാര്യാപിതാവിന് നൽകിയത്. ബോളിവുഡ് താരം സോനം കപൂറിനെന്ന പേരിൽ 35 ലക്ഷം രൂപയോളം ചിലവാക്കി വസ്ത്രം ഡിസൈൻ ചെയ്യിച്ച് ബോടിക് ഉടമയായ ഭാര്യാമാതാവിനെയും യുവാവ് കബളിപ്പിച്ചിരുന്നതായി പറയുന്നുണ്ട്. വിവാഹത്തിന് നൽകിയ ആയിരത്തോളം പവൻ സ്വർണവും വജ്രവുമടങ്ങുന്ന ആഭരണങ്ങൾ വിറ്റും പണം കൈക്കലാക്കിയിരുന്നുവെന്നും ഭാര്യാപിതാവ് പരാതിപ്പെട്ടിരുന്നു. അക്ഷയാണ് വ്യാജരേഖകൾ പലതും ഹാഫിസിന് നിർമിച്ചു കൊടുത്തിരുന്നത്'.

അതേസമയം എൻഫോഴ്‌സ്‌മെന്റ് ഓഫീസറുടെ ഉൾപ്പെടെ വ്യാജ ലെറ്റർപാഡ് സംബന്ധിച്ച് അക്ഷയിന്റെ കുറ്റസമ്മത ഓഡിയോ ക്ലിപുകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. ആന്റി ടെററിസ്റ്റ് സ്ക്വാഡിന് ഇ-മെയിൽവഴി ലഭിച്ച പരാതിയിലും ഹാഫിസ് കുദ്രോളിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. തട്ടിപ്പ് പരാതിക്ക് പിന്നാലെ ഹാഫിസ് കുദ്രോളിയുടെ ഭാര്യ ഹാജറ വിവാഹ മോചനത്തിനായി ആലുവ കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. സാമ്പത്തിക തട്ടിപ്പില്‍ ഹാജറ നൽകിയ പരാതിയിലും പ്രത്യേകമായി അന്വേഷണം നടന്നിരുന്നു.

കേന്ദ്ര ഐബിയും ലാഹിറിൽ നിന്നും വിവരങ്ങൾ തേടിയിട്ടുണ്ട്. 108 കോടി രൂപ എന്തിന് ഹാഫിസ് വിനിയോഗിച്ചു എന്നതാണ് കേന്ദ്ര ഏജൻയായ ഇ ഡി ഇപ്പോൾ അന്വേഷണ അന്വേഷിക്കുന്നത്. ഈ കേസ് ആദ്യം അന്വേഷിച്ചിരുന്ന ആലുവ ഡിവൈ എസ് പി ഉൾപെടെയുള്ളവർ കേസ് അട്ടിമറിക്കുന്നെന്ന പരാതിയെത്തുടർന്നാണ് അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയത്. എസ് പി സോജന്റെയും ഡിവൈ എസ് പി റെക്‌സ് ബോബിയുടെയും നേതൃത്വത്തിലാണ് സാമ്പത്തികതട്ടിപ്പ് കേസിൽ ഹാഫിസിനെയും കൂട്ടുപ്രതികളെയും അറസ്റ്റുചെയ്തത്. രാഷ്‌ട്രീയ നേതാക്കളും സിനിമ താരങ്ങളും ഉൾപെടെയുള്ള വൻ സൗഹൃദ വൃന്ദത്തിന്റെ ഉടമയാണ് ഹാഫിസ് കുദ്രോളിയെന്നാണ് അന്വേഷണ സംഘം പറഞ്ഞിരുന്നത്. എൻഐഎയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, ED raids house of accused in case of extorting Rs 108 crore from father-in-law.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL