Rahul | ഈറ്റ് കൊച്ചി ഈറ്റ് എന്ന സമൂഹ മാധ്യമ ഭക്ഷണ കൂട്ടായ്മയിലെ രാഹുല്‍ എന്‍ കുട്ടി വീട്ടില്‍ മരിച്ച നിലയില്‍
Nov 4, 2023, 12:47 IST
കൊച്ചി: (KasargodVartha) ഈറ്റ് കൊച്ചി ഈറ്റ് എന്ന സമൂഹ മാധ്യമ ഭക്ഷണ കൂട്ടായ്മയിലെ രാഹുല്‍ എന്‍ കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി കൊച്ചി മാടവനയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊച്ചിയിലെ വ്യത്യസ്തങ്ങളായ ഭക്ഷണങ്ങളും ഹോടെലുകളും പരിചയപ്പെടുത്തുന്നതും ചര്‍ച ചെയ്യുന്നതുമായ ഓണ്‍ലൈന്‍ സംഘമാണ് ഈറ്റ് കൊച്ചി ഈറ്റ്. 2015ലാണ് കമ്യൂണിറ്റി തുടങ്ങിയത്.
ഫേസ് ബുക് തുക നല്‍കുന്ന ഇന്‍ഡ്യയിലെ ആദ്യത്തെ ഫുഡ് കമ്യൂണിറ്റിയാണ് ഈറ്റ് കൊച്ചി ഈറ്റ്. കമ്യൂണിറ്റിയുടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 50,000 ഡോളറാണ് ഫേസ് ബുക് അനുവദിച്ചത്. നാല് ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമില്‍ ഈറ്റ് കൊച്ചി ഈറ്റ് കമ്യൂണിറ്റിക്കുള്ളത്.
കഴിഞ്ഞ ദിവസവും ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെക്കുറിച്ചുള്ള വീഡിയോ രാഹുല്‍ പോസ്റ്റ് ചെയ്തിരുന്നു. മരണ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊച്ചിയിലെ വ്യത്യസ്തങ്ങളായ ഭക്ഷണങ്ങളും ഹോടെലുകളും പരിചയപ്പെടുത്തുന്നതും ചര്‍ച ചെയ്യുന്നതുമായ ഓണ്‍ലൈന്‍ സംഘമാണ് ഈറ്റ് കൊച്ചി ഈറ്റ്. 2015ലാണ് കമ്യൂണിറ്റി തുടങ്ങിയത്.
കഴിഞ്ഞ ദിവസവും ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെക്കുറിച്ചുള്ള വീഡിയോ രാഹുല്‍ പോസ്റ്റ് ചെയ്തിരുന്നു. മരണ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Eat Kochi Eat food vlogger Rahul found dead at his residence, Kochi, News, Eat Kochi Eat Food, Vlogger, Rahul, Found Dead, Obituary, Facebook, Kerala News.