city-gold-ad-for-blogger

ആഭ്യന്തര ടൂറിസം വികസിപ്പിക്കാൻ സാധിക്കണമെന്ന് ഇ ചന്ദ്രശേഖരൻ എം എൽ എ; 'കോവിഡ് അടച്ചിടലിന് ശേഷം ആളുകൾ പുറത്തിറങ്ങാനാണ് ആഗ്രഹിക്കുന്നത്'

അജാനൂർ: (www.kasargodvartha.com 18.10.2021) ആഭ്യന്തര ടൂറിസം വികസിപ്പിക്കാൻ സാധിക്കണമെന്ന് ഇ ചന്ദ്രശേഖരൻ എം എൽ എ. കോവിഡിന് ശേഷം ടൂറിസം രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. അടച്ചിടലിന് ശേഷം ആളുകൾ പുറത്തിറങ്ങാനാണ് ആഗ്രഹിക്കുന്നത്. ആഭ്യന്തര ടൂറിസത്തിന്റെ വലിയ സാധ്യതകളാണ് ഇത് തുറന്നിരിക്കുന്നത്. ഇത് പ്രയോജനപ്പെടുത്താൻ നമുക്ക് സാധിക്കണം. ഒരു പഞ്ചായത്തിൽ ഒരു ടൂറിസ്റ്റ് കേന്ദ്രം എന്ന സർകാർ തീരുമാനം നടപ്പിലാക്കണം. അജാനൂരിന്റെ സാധ്യത വളരെ വലുതാണ്. അത് ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

     
ആഭ്യന്തര ടൂറിസം വികസിപ്പിക്കാൻ സാധിക്കണമെന്ന് ഇ ചന്ദ്രശേഖരൻ എം എൽ എ; 'കോവിഡ് അടച്ചിടലിന് ശേഷം ആളുകൾ പുറത്തിറങ്ങാനാണ് ആഗ്രഹിക്കുന്നത്'



അജാനൂർ ഗ്രാമപഞ്ചായത്ത് ലേക്‌മിത്ര കൊത്തിക്കാൻ സംഘടിപ്പിച്ച ടൂറിസം സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ. പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ അധ്യക്ഷത വഹിച്ചു. ചരിത്രകാരൻ ഡോ. സി ബാലൻ അജാനൂരിലെ ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തി സംസാരിച്ചു.

സ്റ്റാൻഡിങ് കമിറ്റി അധ്യക്ഷരായ കെ മീന, ശീബ ഉമർ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രടറി ബിജു, മുൻ ടൂറിസം ഡെപ്യൂടി ഡയറക്ടർ പി മുരളീധരൻ, എം ബി അശ്‌റഫ്, സ്വാദിഖ് പി എം, സി ബാലകൃഷ്ണൻ, അരവിന്ദൻ മാണിക്കോത്ത്, ജന പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് കെ സബീഷ് സ്വാഗതവും വാർഡ് മെമ്പർ ഇബ്രാഹിം ആവിക്കൽ നന്ദിയും പറഞ്ഞു.


Keywords: Kasaragod, Kerala, News, E.Chandrashekharan, Ajanur, Tourism, Panchayath, President, Committee, MLA, Inauguration, E Chandrasekaran MLA says domestic tourism should be developed.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia