city-gold-ad-for-blogger

E Chandrasekaran | രാജ്യത്തെ ആകെ സംരക്ഷിക്കുമെന്ന് പറഞ്ഞവര്‍ക്ക് ഒരു സംസ്ഥാനത്തെ പോലും സംരക്ഷിനാവുന്നില്ലെന്ന് ഇ ചന്ദ്രശേഖരന്‍ എംഎല്‍എ

കാസര്‍കോട്: (www.kasargodvartha.com) രാജ്യത്തെ ആകെ സംരക്ഷിക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ എത്തിയ നരേന്ദ്രമോഡി സര്‍കാരിന് ഒരു ചെറിയ സംസ്ഥാനത്തെ സമാധാനം പോലും സംരക്ഷിക്കാനാവുന്നില്ലെന്ന് സിപിഐ സംസ്ഥാന അസി. സെക്രടറി ഇ ചന്ദ്രശേഖരന്‍ എംഎല്‍എ പറഞ്ഞു. സിപിഐ ദേശീയ കൗണ്‍സില്‍ ആഹ്വാന പ്രകാരം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് മണിപ്പൂരിലെ വംശീയ കലാപം അമര്‍ച്ച ചെയ്യുക മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിച്ച ഐക്യദാര്‍ഡ്യ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
          
E Chandrasekaran | രാജ്യത്തെ ആകെ സംരക്ഷിക്കുമെന്ന് പറഞ്ഞവര്‍ക്ക് ഒരു സംസ്ഥാനത്തെ പോലും സംരക്ഷിനാവുന്നില്ലെന്ന് ഇ ചന്ദ്രശേഖരന്‍ എംഎല്‍എ

ലോകമാകെ സഞ്ചരിച്ച് ഇവിടെ എല്ലാവരും സുരക്ഷിതരാണെന്നും എല്ലാവിഭാഗങ്ങള്‍ക്കും ഒരുപോലെ ജീവിക്കാനുള്ള അവകാശമുള്ള രാജ്യമാണ് ഇന്‍ഡ്യയെന്നും വലിയ ഗീര്‍വാണ പ്രസംഗങ്ങള്‍ നടത്തുമ്പോഴും രാജ്യത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ ഒരു സംരക്ഷണവും ഇല്ല. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വ്യാപകമായി അക്രമം അരങ്ങേറുമ്പോഴും പ്രധാനമന്ത്രി എല്ലാം കണ്ടുനില്‍ക്കുകയാണ്. ഇതെല്ലാം തെളിയിക്കുന്നത് നെഞ്ചിടിപ്പില്ലാത്ത ഒരു ഭരണകൂടമാണ് രാജ്യം ഭരിക്കുന്നത് എന്നതാണ്. യാതൊരു കാരണവശാലും ഇതിനെ കുറിച്ച് പ്രധാനമന്ത്രി അഭിപ്രായം പറയില്ലെന്നാണ് ബിജെപിയുടെ വാശി.
                
E Chandrasekaran | രാജ്യത്തെ ആകെ സംരക്ഷിക്കുമെന്ന് പറഞ്ഞവര്‍ക്ക് ഒരു സംസ്ഥാനത്തെ പോലും സംരക്ഷിനാവുന്നില്ലെന്ന് ഇ ചന്ദ്രശേഖരന്‍ എംഎല്‍എ

മണിപ്പൂരിലെ പൊലീസ് ആയുധപ്പുരകള്‍ കലാപകാരികളുടെ കൈകളിലാണ്. ഇതിനെല്ലാം സര്‍കാര്‍ ഒത്താശ ചെയ്യുകയാണ്. ബിജെപിയുടെ ഭരണം ശാന്തമായ മണിപ്പൂരിന്റെ ശാന്തി തകര്‍ത്തു. രാജ്യത്തിന്റെ സപ്ത സുന്ദരികള്‍ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളിലെ ഒരുസംസ്ഥാനമായ മണിപ്പൂരില്‍ സമാധാനം നിലനില്‍ക്കേണ്ടത് രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷിതത്വത്തിനും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ ജനതയുടെ സംരക്ഷണത്തിനായി ഓരോ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്നും ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ആഹ്വാനം ചെയ്തു. ജില്ലാ സെക്രടറി സി പി ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ടി കൃഷ്ണന്‍,അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ജില്ലാ എക്‌സിക്യൂടീവംഗംങ്ങളായ ബി വി രാജന്‍, അഡ്വ. വി സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് മണ്ഡലം സെക്രടറി കെ കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു.

Keywords: E Chandrasekaran, CPI, Manipur violence, Manipur Crisis, Kerala News, Kasaragod News, E Chandrasekaran MLA criticized Center in Manipur violence.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia