Dumped Waste | കുബനൂരിലെ പ്ലാന്റിന്റെ പൂട്ട് പൊളിച്ച് അര്‍ധരാത്രി മാലിന്യം തള്ളി മംഗല്‍പാടി പഞ്ചായത്; എല്‍ഡിഎഫ് അനിശ്ചിത കാല സമരം ബുധനാഴ്ച ആരംഭിക്കും; പ്രസിഡന്റ് റിസാനയ്ക്ക് എതിരെയുള്ള അവിശ്വാസ പ്രമേയത്തില്‍ ഉറച്ച് ഭരണ പക്ഷത്തെ 15 അംഗങ്ങള്‍
Oct 26, 2022, 14:09 IST
ഉപ്പള: (www.kasargodvartha.com) മംഗല്‍പാടി പഞ്ചായതിന്റെ കീഴിലുള്ള പ്രധാന ടൗണുകളായ ബന്തിയോട് മുതല്‍ ഉപ്പള ഗേറ്റ് വരെയുള്ള മാലിന്യ കൂമ്പാരം അര്‍ധ രാത്രിയില്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചവരെ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തു. ഗ്രാമ പഞ്ചായത് സെക്രടറി ഇന്‍ ചാര്‍ജ് ദീപേഷിന്റെ നിര്‍ദേശ പ്രകാരം ബന്തിയോടിലെ ഒരു കരാറുകാരനാണ് ചൊവ്വാഴ്ച പുലര്‍ചെ മാലിന്യം നീക്കിയത്.
രാത്രി ഒരു മണിക്ക് കുബനൂരിലെ മാലിന്യ പ്ലാന്റിന്റെ പൂട്ട് പൊളിച്ച് 20 ടിപര്‍ ലോറി മാലിന്യമാണ് തള്ളി ഡ്രൈവര്‍മാര്‍ സ്ഥലം വിട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. മഞ്ചേശ്വരം എസ് ഐ അന്‍സാറിന്റ നേതൃത്വത്തില്‍ പൊലീസ് എത്തി നാട്ടുകാരോടും, കരാറുകാരോടും സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ മാലിന്യം നീക്കം ചെയ്യുന്നത് താത്കാലികമായി നിര്‍ത്തി വെച്ചു.
സംഭവം അറിഞ്ഞ ഉടനെ രാത്രി തന്നെ പഞ്ചായത് ആരോഗ്യ-വിദ്യാഭ്യാസ ചെയര്‍പേഴ്സണ്‍ ഇര്‍ഫാന ഇക്ബാലും, ഉപ്പള ടൗണ്‍ മെമ്പര്‍ ശെരിഫും, മഞ്ചേശ്വരം പൊലീസും, സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ മാലിന്യം നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയ പഞ്ചായത് സെക്രടറി ഇന്‍ ചാര്‍ജ് ദീപേഷിനെ ഫോണില്‍ ബന്ധപെടാന്‍ ശ്രമിച്ചുവെങ്കിലും ഫോണ്‍ എടുത്തില്ല.
എന്നാല്‍ അല്‍പ സമയം കഴിഞ്ഞ് സംഭവ സ്ഥലത്തു കുതിച്ചെത്തിയ ഗ്രാമ പഞ്ചായത് പ്രസിഡന്റ് റിസാന സാബിറിന്റെ സഹോദരന്‍ സെക്രടറിയെ ഫോണില്‍ ബന്ധപ്പെട്ട് സംസാരിച്ചതില്‍ ദുരൂഹതയുണ്ട്. ഇതേ സെക്രടറിയും, ആരോപണ വിധേയയായ പഞ്ചായത് പ്രസിഡന്റുമാണ് നിലവില്‍ പഞ്ചായത് കേന്ദ്രീകരിച്ചു പല കാര്യങ്ങളും നീക്ക് പോക്ക് നടത്തുന്നതെന്ന് പ്രസിഡന്റിനെ എതിര്‍ക്കുന്നവര്‍ പറയുന്നു.
ബുധനാഴ്ച എല്‍ഡിഎഫ് പഞ്ചായത് കമിറ്റിയുടെ അനിശ്ചിത കാല സമരം ആരംഭിക്കുന്ന പശ്ചാത്തലത്തിലും, മറ്റന്നാള്‍ നടക്കുന്ന അവിശ്വാസ പ്രമേയത്തിന് മുന്‍പായി മാലിന്യം നീക്കം ചെയ്തു പ്രസിഡന്റ് റിസാനയെ വെള്ള പൂശാന്‍ ചിലര്‍ ശ്രമിക്കുന്നതിന്റെയും വ്യക്തമായ തെളിവാണ് മാലിന്യം അര്‍ധ രാത്രിയില്‍ നീക്കം ചെയ്തു പ്ലാന്റില്‍ തള്ളാന്‍ സെക്രടറിയെ പ്രേരിപ്പിച്ചത് എന്നാണ് പൊതുജന സംസാരം.
മാലിന്യം തള്ളിയതറിഞ്ഞ് നാട്ടുകാരും, ആക്ഷന്‍ കമിറ്റിയും ചൊവ്വാഴ്ച യോഗം ചേരുമെന്നാണ് അറിയുന്നത്. പഞ്ചായത് പ്രസിഡന്റ് റിസാനയുടെ അറിവോടെ നടക്കുന്ന ഈ നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അതിനിടെ മറ്റന്നാള്‍ നടക്കുന്ന അവിശ്വാസ പ്രമേയത്തില്‍ ഉറച്ചു ഭരണ കക്ഷിയായ യുഡിഎഫി ലെ 15 അംഗങ്ങളും ഉറച്ചു നില്‍ക്കുകയാണ്. ഒരു ജില്ലാ ലീഗ് നേതാവിന്റെ ചരട് വലിയാണ് പാര്‍ടിയെ പോലും പ്രതിസന്ധിയിലാക്കുന്ന ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്ന് പ്രവര്‍ത്തകരും ആരോപിക്കുന്നു. ജില്ലാ ലീഗ് കമിറ്റിയുടെ ഏകപക്ഷീയ നിലപാടില്‍ പ്രവര്‍ത്തകര്‍ക്കും നിരാശയുണ്ട്.
രാത്രി ഒരു മണിക്ക് കുബനൂരിലെ മാലിന്യ പ്ലാന്റിന്റെ പൂട്ട് പൊളിച്ച് 20 ടിപര്‍ ലോറി മാലിന്യമാണ് തള്ളി ഡ്രൈവര്‍മാര്‍ സ്ഥലം വിട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. മഞ്ചേശ്വരം എസ് ഐ അന്‍സാറിന്റ നേതൃത്വത്തില്‍ പൊലീസ് എത്തി നാട്ടുകാരോടും, കരാറുകാരോടും സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ മാലിന്യം നീക്കം ചെയ്യുന്നത് താത്കാലികമായി നിര്‍ത്തി വെച്ചു.
എന്നാല്‍ അല്‍പ സമയം കഴിഞ്ഞ് സംഭവ സ്ഥലത്തു കുതിച്ചെത്തിയ ഗ്രാമ പഞ്ചായത് പ്രസിഡന്റ് റിസാന സാബിറിന്റെ സഹോദരന്‍ സെക്രടറിയെ ഫോണില്‍ ബന്ധപ്പെട്ട് സംസാരിച്ചതില്‍ ദുരൂഹതയുണ്ട്. ഇതേ സെക്രടറിയും, ആരോപണ വിധേയയായ പഞ്ചായത് പ്രസിഡന്റുമാണ് നിലവില്‍ പഞ്ചായത് കേന്ദ്രീകരിച്ചു പല കാര്യങ്ങളും നീക്ക് പോക്ക് നടത്തുന്നതെന്ന് പ്രസിഡന്റിനെ എതിര്‍ക്കുന്നവര്‍ പറയുന്നു.
ബുധനാഴ്ച എല്‍ഡിഎഫ് പഞ്ചായത് കമിറ്റിയുടെ അനിശ്ചിത കാല സമരം ആരംഭിക്കുന്ന പശ്ചാത്തലത്തിലും, മറ്റന്നാള്‍ നടക്കുന്ന അവിശ്വാസ പ്രമേയത്തിന് മുന്‍പായി മാലിന്യം നീക്കം ചെയ്തു പ്രസിഡന്റ് റിസാനയെ വെള്ള പൂശാന്‍ ചിലര്‍ ശ്രമിക്കുന്നതിന്റെയും വ്യക്തമായ തെളിവാണ് മാലിന്യം അര്‍ധ രാത്രിയില്‍ നീക്കം ചെയ്തു പ്ലാന്റില്‍ തള്ളാന്‍ സെക്രടറിയെ പ്രേരിപ്പിച്ചത് എന്നാണ് പൊതുജന സംസാരം.
മാലിന്യം തള്ളിയതറിഞ്ഞ് നാട്ടുകാരും, ആക്ഷന്‍ കമിറ്റിയും ചൊവ്വാഴ്ച യോഗം ചേരുമെന്നാണ് അറിയുന്നത്. പഞ്ചായത് പ്രസിഡന്റ് റിസാനയുടെ അറിവോടെ നടക്കുന്ന ഈ നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അതിനിടെ മറ്റന്നാള്‍ നടക്കുന്ന അവിശ്വാസ പ്രമേയത്തില്‍ ഉറച്ചു ഭരണ കക്ഷിയായ യുഡിഎഫി ലെ 15 അംഗങ്ങളും ഉറച്ചു നില്‍ക്കുകയാണ്. ഒരു ജില്ലാ ലീഗ് നേതാവിന്റെ ചരട് വലിയാണ് പാര്‍ടിയെ പോലും പ്രതിസന്ധിയിലാക്കുന്ന ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്ന് പ്രവര്‍ത്തകരും ആരോപിക്കുന്നു. ജില്ലാ ലീഗ് കമിറ്റിയുടെ ഏകപക്ഷീയ നിലപാടില്‍ പ്രവര്‍ത്തകര്‍ക്കും നിരാശയുണ്ട്.
Keywords: Uppala, Kasaragod, Kerala, News, Top-Headlines, Waste, Wastage-Dump, Waste dump, Mangalpady, President, Bandiyod, Dumped waste at Kubanoor.