city-gold-ad-for-blogger

Birthday Wishes | 'ലളിതമായ കാര്യങ്ങളെക്കാള്‍ മികച്ചതായി വേറൊന്നുമില്ല, നമ്മള്‍ ഒരുമിച്ച് പങ്കുവച്ച സമയമാണ് ഏറ്റവും ലളിതം'; സഹോദരിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍

കൊച്ചി: (www.kasargodvartha.com) നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ സഹോദരി സുറുമിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് കൊണ്ടുള്ള പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സുറുമിക്ക് ഒപ്പമുള്ള ഫോടോയും താരം പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് സുറുമിക്ക് പിറന്നാളാശംസകളറിയിച്ച് എത്തിയത്. ലളിതമായ കാര്യങ്ങളെക്കാള്‍ മികച്ചതായി വേറൊന്നുമില്ലെന്നും നമ്മള്‍ ഒരുമിച്ച് പങ്കുവച്ച സമയമാണ് ഏറ്റവും ലളിതമെന്നും ദുല്‍ഖല്‍ ഫെയ്‌സ്ബുകില്‍ കുറിച്ചു.

'എന്റെ ഇത്തക്ക് പിറന്നാള്‍ ആശംസകള്‍. ലളിതമായ കാര്യങ്ങളെക്കാള്‍ മികച്ചതായി വേറൊന്നുമില്ല. നമ്മള്‍ ഒരുമിച്ച് പങ്കുവച്ച സമയമാണ് ഏറ്റവും ലളിതം. വ്യത്യസ്തമായ ഇടങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ വര്‍ഷമെങ്കിലും ഒരുമിച്ച് സമയം ചെലവിടാനും ഒരുപാട് യാത്രകള്‍ പോകാനുമൊക്കെ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. അങ്ങനെ നമ്മള്‍ ഒരുമിച്ച് ഉണ്ടാകുന്നതിനേക്കാള്‍ സന്തോഷം മറ്റൊന്നിനുമില്ല.' -ദുല്‍ഖല്‍ ഫെയ്‌സ്ബുകില്‍ കുറിച്ചു

Birthday Wishes | 'ലളിതമായ കാര്യങ്ങളെക്കാള്‍ മികച്ചതായി വേറൊന്നുമില്ല, നമ്മള്‍ ഒരുമിച്ച് പങ്കുവച്ച സമയമാണ് ഏറ്റവും ലളിതം'; സഹോദരിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍

സുറുമി ചിത്ര രചനയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സുറുമി വരച്ച ഏതാനും ചിത്രങ്ങള്‍ മുമ്പ് വില്‍പനയ്ക്ക് വെച്ചിരുന്നു. സിനിമ ഇഷ്ടമാണെന്നും എന്നാല്‍ വാപ്പയെപോലെയോ സഹോദരനെ പോലെയോ ക്യാമറയ്ക്ക് മുന്നില്‍ വരാന്‍ താല്‍പര്യം ഇല്ലെന്നാണ് സിനിമാ താല്പര്യത്തെ കുറിച്ച് മുമ്പൊരിക്കല്‍ സുറുമി പറഞ്ഞത്. ചെറുപ്പം മുതലേ വരക്കാന്‍ ഇഷ്ടമാണെന്നും സുറുമി പറഞ്ഞിരുന്നു.


Keywords: Kochi, News, Kerala, Cinema, Entertainment,  Dulquer Salmaan, Wishes, Sister, Birthday, Surumi,  Actor, Top-Headlines, Dulquer Salmaan Wishes Sister On Her Birthday.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia