General Hospital | കാസര്‍കോട് ജെനറല്‍ ആശുപത്രി കെട്ടിടത്തില്‍ റാംപ് ഇല്ലാത്തത് മൂലം ദുരിതത്തിലായി ജനങ്ങള്‍; അടിയന്തരമായി നിര്‍മിക്കണമെന്ന് ആവശ്യം; കെട്ടിട അനുമതി നല്‍കിയ മുനിസിപല്‍ എന്‍ജിനീയര്‍ക്ക് എതിരെ നടപടി വേണമെന്ന് എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ
Apr 28, 2023, 20:36 IST
കാസര്‍കോട്: (www.kasargodvartha.com) ജെനറല്‍ ആശുപത്രിയില്‍ കെട്ടിടത്തിനോട് ചേര്‍ന്ന് അടിയന്തരമായി മുന്‍വശത്തോ പിന്‍വശത്തോ പുതിയ റാംപ് നിര്‍മിക്കണമെന്ന ആവശ്യം ശക്തം. ലിഫ്റ്റ് ഇടയ്ക്കിടെ തകരാറിലാവുന്ന സാഹചര്യത്തില്‍ വീതി കുറഞ്ഞ കോണിപ്പടിയിലൂടെ കിടപ്പ് രോഗികളെ അഡ്മിറ്റ് ചെയ്യാനും ഡിസ്ചാര്‍ജ് ചെയ്യാനും ചുമട്ട് തൊഴിലാളികള്‍ ചുമടായി എടുത്ത് കൊണ്ടുപോവുന്ന സാഹചര്യമാണ് നിലവില്‍ ജെനറല്‍ ആശുപത്രിയില്‍ ഉള്ളത്. റാംപുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഭിന്നശേഷിക്കാര്‍ അടക്കമുള്ളവര്‍ പ്രയാസപ്പെടുകയാണ്.
അതിനിടെ, റാംപ് ഇല്ലാതെ കെട്ടിട അനുമതി നല്‍കിയ മുനിസിപല്‍ എന്‍ജിനീയര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. 'ആശുപത്രി നിര്‍മിക്കുമ്പോള്‍ റാംപ് നിയമപരമായി നിര്‍ബന്ധമാണ്. ഇതില്ലാതെ എങ്ങനെ പ്ലാന്‍ അനുമതിയും നിര്‍മാണ അനുമതിയും കൊടുത്തു എന്നതാണ് ചോദ്യം. ആരാണ് അനുമതി കൊടുത്തതെന്നും അത് ശരിയായ നടപടിക്രമം ആണോ എന്നും പരിശോധിക്കണം. തെറ്റാണെങ്കില്‍ അവര്‍ക്കെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ല. കോണിപ്പടി എന്ന വീതി കുറഞ്ഞ സ്റ്റെയര്‍കേസ് നിര്‍മാണത്തിലും അന്വേഷണം വേണം', ആരോഗ്യ മന്ത്രിക്ക് എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ നേരിട്ട് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
കൂട്ടായ്മ വൈസ് പ്രസിഡന്റുമാരായ ജമീല അഹ്മദ്, ഫൈസല്‍ ചേരക്കാടത്ത്, ട്രഷറര്‍ സലീം സന്ദേശം എന്നിവരാണ് മന്ത്രിക്ക് നിവേദനം കൈമാറിയത്. റാംപ് നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍കാര്‍ അടിയന്തിര പ്രാധാന്യത്തോടെ നടപടികള്‍ സ്വീകരിക്കണമെന്നാണ് പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നത്.

Keywords: News, Kerala, Kerala-News, Kasaragod, Kasaragod-News, Health, Kasaragod General Hospital, Due to lack of ramp in Kasaragod General Hospital building, people are suffering.
< !- START disable copy paste -->