city-gold-ad-for-blogger

Driving Tips | മഴക്കാലമായി, റോഡ് അപകടങ്ങള്‍ വര്‍ധിക്കുന്നു; കാറും സ്‌കൂടറും കൂട്ടിയിടിച്ച് ആധാരം എഴുത്തുകാരന് ഗുരുതര പരുക്ക്; ദുരന്തങ്ങള്‍ അകറ്റാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കാസര്‍കോട്: (www.kasargodvartha.com) മഴക്കാലം ആരംഭിച്ചതോടെ വിവിധ ഇടങ്ങളില്‍ റോഡ് അപകടങ്ങള്‍ വര്‍ധിക്കുന്നു. പരപ്പ കനകപ്പള്ളി എസ് വളവില്‍ കാര്‍ സ്‌കൂടറിലിടിച്ച് വയോധികന് ഗുരുതരമായി പരുക്കേറ്റു. പരപ്പയിലെ ആധാരം എഴുത്തുകാരന്‍ പുന്നക്കുന്നിലെ സാബു ജോസഫ് (60) നാണ് അപകടത്തില്‍ പെട്ടത്. ഉടന്‍ മാവുങ്കാലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ മംഗ്‌ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ ശക്തമായി പെയ്ത മഴയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
                     
Driving Tips | മഴക്കാലമായി, റോഡ് അപകടങ്ങള്‍ വര്‍ധിക്കുന്നു; കാറും സ്‌കൂടറും കൂട്ടിയിടിച്ച് ആധാരം എഴുത്തുകാരന് ഗുരുതര പരുക്ക്; ദുരന്തങ്ങള്‍ അകറ്റാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

സ്ഥിരം അപകട മേഖലയായ ഇവിടെ മഴക്കാലം ആരംഭിക്കുന്നതോടെ അപകടം വര്‍ധിക്കുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. കുത്തനെയുള്ള വളവില്‍ അമിതവേഗതയില്‍ വരുന്ന വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുന്നതാണ് അപകടത്തിന് വഴിവെക്കുന്നതെന്നാണ് പറയുന്നത്. വളവ് നികത്തുന്നതിന് അടിയന്തര നടപടികള്‍ വേണമെന്നാണ് ഉയരുന്ന ആവശ്യം.

അതിനിടെ വെള്ളരിക്കുണ്ട് തെക്കീ ബസാറില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ സ്‌കൂടര്‍ ഇടിച്ച് മറിഞ്ഞ് സ്‌കൂടര്‍ യാത്രക്കാരന് പരുക്കേറ്റു. വെള്ളരിക്കുണ്ട് കൂരാംകുണ്ടിലെ പൊലീസുകാരന്‍ സുഗുണനാണ് പരുക്കേറ്റത്
ഇദ്ദേഹത്തെ വെള്ളരിക്കുണ്ടില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മഴക്കാലത്ത് കൂടുതല്‍ കരുതല്‍

റോഡപകടങ്ങള്‍ സാധാരണ സംഭവമാണെങ്കിലും മഴക്കാലത്ത് അപകട സാധ്യത വര്‍ധിക്കുന്നു. മഴ മൂലം നനഞ്ഞ റോഡുകളും മുന്നിലെ കാഴ്ചകള്‍ ദൃശ്യപരമല്ലാത്തതുമാണ് കൂടുതലും അപകടത്തിന് വഴിവെക്കുന്നത്. ഓരോ വര്‍ഷവും ആയിരക്കണക്കിന് അപകടങ്ങള്‍ മഴക്കാലത്ത് മാത്രം സംഭവിക്കുന്നു. ഇത്തരം സംഭവങ്ങളില്‍ ഭൂരിഭാഗവും തടയാവുന്നവയാണ്. അവബോധമില്ലായ്മയാണ് അപകടങ്ങളുടെ പ്രധാന കാരണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

* അമിത വേഗത ഒഴിവാക്കുക എന്നതാണ് പ്രധാന കാര്യം. പത്തോ പതിനഞ്ചോ മിനിറ്റ് മുമ്പ് തന്നെ യാത്ര ആരംഭിച്ച് സുരക്ഷിതമായി ഓടിക്കുന്നതാണ് നല്ലത്.

* റോഡിലെ വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ വാഹനത്തിന്റെ വേഗത കുറയ്ക്കുക. മറ്റുള്ളവരിലേക്ക് വെള്ളം തെറിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും. മാത്രമല്ല ഇതുമൂലം ഇരുചക്രവാഹന യാത്രക്കാര്‍ അപകടത്തില്‍ പെടാനും സാധ്യതയുണ്ട്.

* മഴക്കാലം കൂടുതല്‍ ശക്തമാകുന്നതിന് മുമ്പ് വാഹനത്തിന്റെ ടയറുകള്‍ പരിശോധിക്കണം. തേയ്മാനം സംഭവിച്ച ടയറുകളും കാലപ്പഴക്കമുള്ള ടയറുകളും അപകടം ക്ഷണിച്ചു വരുത്തും. വാഹനം നിയന്ത്രണം വിട്ട് തെന്നിമാറാനും ബ്രേക് പ്രവര്‍ത്തിക്കാതിരിക്കാനും സാധ്യതയുണ്ട്.

* ഇരുചക്രവാഹനങ്ങള്‍ വലിയ വാഹനത്തിന് സമീപം ഓടുന്നത് അപകടകരമാണ്, പ്രത്യേകിച്ച് മഴയുള്ളപ്പോള്‍. കൂടാതെ, ബ്ലൈന്‍ഡ് സ്‌പോട് പ്രതിഭാസം കാരണം വലിയ വാഹനത്തിലെ ഡ്രൈവര്‍ക്ക് ചെറിയ വാഹനം കാണാന്‍ പോലും കഴിയില്ല. ഡ്രൈവര്‍ക്ക് നേരിട്ടോ കണ്ണാടിയിലൂടെയോ കാണാന്‍ കഴിയാത്ത വാഹനത്തിന് ചുറ്റുമുള്ള ഭാഗങ്ങളാണ് ബ്ലൈന്‍ഡ് സ്‌പോട്.

* മോടോര്‍ സൈകിളില്‍ കുട തുറന്ന് യാത്ര ചെയ്യുന്നത് ആത്മഹത്യാപരമാണ്. കാറ്റില്‍ റോഡിലേക്ക് തെറിച്ചുവീഴാനുള്ള സാധ്യത ഏറെയാണ്.
   
Driving Tips | മഴക്കാലമായി, റോഡ് അപകടങ്ങള്‍ വര്‍ധിക്കുന്നു; കാറും സ്‌കൂടറും കൂട്ടിയിടിച്ച് ആധാരം എഴുത്തുകാരന് ഗുരുതര പരുക്ക്; ദുരന്തങ്ങള്‍ അകറ്റാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കേര ള പൊലീസ് പങ്കുവെച്ച നിര്‍ദേശങ്ങള്‍

1. കാഴ്ച തടസപ്പെടുത്തുന്ന വിധം മഴയും കാറ്റുമുള്ളപ്പോള്‍ സുരക്ഷിതമായ എവിടെയെങ്കിലും വാഹനം ഒതുക്കിയശേഷം മഴ കുറയുമ്പോള്‍ യാത്ര തുടരാം.

2. നനഞ്ഞ റോഡില്‍ പെട്ടെന്ന് ബ്രേകിടുന്നത് അപകടത്തിന് കാരണമാകുന്നു. മുന്‍പിലുള്ള വാഹനങ്ങളുമായി കൃത്യമായി അകലം പാലിച്ച് ഡ്രൈവ് ചെയ്യുക.

3. തേയ്മാനം സംഭവിച്ച ടയറുകള്‍ മാറ്റുക. തേയ്മാനം സംഭവിച്ച ടയറുകള്‍ മഴക്കാലത്ത് റോഡ് ഗ്രിപ്പ് കുറയ്ക്കുകയും അപകടത്തിന് കാരണമാകുകയും ചെയ്യുന്നു. ടയര്‍ പ്രഷര്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തുക.

4. വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യേണ്ടിവരുമ്പോള്‍ ശ്രദ്ധിക്കണം. വെള്ളക്കെട്ടുള്ള ഭാഗങ്ങള്‍ എത്രത്തോളം ആഴമുണ്ടെന്ന് അറിയാന്‍ കഴിയില്ല. പരിചയമില്ലാത്ത റോഡുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തുക.

5. വാഹനത്തിന്റെ ബ്രേക് കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുക. ബ്രേക് ലൈനറുകള്‍ മാറാനുണ്ടെങ്കില്‍ മാറ്റിയിടുക.

6. ഹെഡ്ലൈറ്റ്, ബ്രേക് ലൈറ്റ്, ഇന്‍ഡികേറ്ററുകള്‍ പരിശോധിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുക.

7. അമിത വേഗത്തില്‍ പോകുമ്പോള്‍ പെട്ടെന്ന് ബ്രേകിടേണ്ടി വന്നാല്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടേക്കാം. വേഗത കുറച്ച് വാഹനമോടിച്ചാല്‍ ഇത്തരം സാഹചര്യങ്ങളില്‍ അപകടം ഒഴിവാക്കാം.
വേഗത ക്രമപ്പെടുത്തി വാഹനം ഓടിച്ചാല്‍ ബ്രേക് ഉപയോഗം കുറയ്ക്കാനും കഴിയും.

8. ഗട്ടറുകളും ഹംപും മറ്റും അവസാന നിമിഷം വെട്ടിച്ച് ഓടിക്കുന്നതിനേക്കാള്‍ എപ്പോഴും നല്ലത്, സ്പീഡ് കുറച്ച് അതിലൂടെ കയറ്റി ഇറക്കി കൊണ്ടുപോകുന്നതാണ്.

9. ഇരുചക്രവാഹനങ്ങള്‍ ഓടിക്കുമ്പോള്‍ രണ്ടു കയ്യും ഹാന്‍ഡിലില്‍ മുറുക്കെ പിടിച്ച് മാത്രം വാഹനം ഓടിക്കുക. ഒറ്റക്കൈ കൊണ്ടുള്ള അഭ്യാസം ഒഴിവാക്കുക. ഗട്ടറുകളും മറ്റും വെള്ളം നിറഞ്ഞ് കിടക്കുന്നുണ്ടാകും.

10. ഹെല്‍മെറ്റ് കൃത്യമായും ധരിക്കുക. ചിന്‍സ്ട്രാപ് ഇട്ടിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.

Keywords: Driving Tips, Rainy Season, Life Style, Accidents, Kerala News, Kasaragod News, Malayalam News, Rain in Kerala, Driving Tips During Rainy Season.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia