city-gold-ad-for-blogger

Misconduct | വയോധികനെ ബസ് സ്റ്റോപ്പില്‍ ഇറക്കിയില്ലെന്ന് പരാതി; ഡ്രൈവറുടെ ലൈസന്‍സ് 3 മാസത്തേക്ക് റദ്ദാക്കി

Driver's License Suspended for Denying Elderly Passenger Stop Request
Representatiuonal Image Generated by Meta AI

● അന്വേഷണത്തില്‍ പരാതി വാസ്തവമാണെന്ന് കണ്ടെത്തുകയായിരുന്നു.
● ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലന ക്ലാസിലും പങ്കെടുക്കണം.
● ലൈസന്‍സില്ലാത്തതിന് കണ്ടക്ടര്‍ക്കെതിരെയും നടപടി.

മലപ്പുറം: (KasargodVartha) വയോധികനെ ഇറങ്ങേണ്ട സ്റ്റോപ്പില്‍ നിര്‍ത്താതെ മറ്റൊരു സ്റ്റോപ്പില്‍ ബസ് നിര്‍ത്തി ഇറക്കിയെന്ന പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ നടപടി. ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി. മലപ്പുറം ആര്‍ടിഒ ഡി റഫീഖിന്റെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ സബ് ആര്‍ടിഒ എം. രമേശാണ് ലൈസന്‍സ് റദ്ദാക്കിയത്. പെരിന്തല്‍മണ്ണ പൂപ്പലം മനഴി ടാറ്റാ നഗര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി. 

ഒക്ടോബര്‍ ഒമ്പതിനാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. വളാഞ്ചേരിയില്‍ നടന്ന സീനിയര്‍ സിറ്റിസണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വയോധികന് ബസ് ജീവനക്കാരനില്‍നിന്ന് ദുരനുഭവം നേരിട്ടത്. 

വൈകിട്ട് 4.40ന് പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും വെട്ടത്തൂര്‍ വഴി അലനല്ലൂരില്‍ പോകുന്ന ബസിലാണ് വയോധികന്‍ കയറിയത്. അതുവരെ എല്ലാ സ്റ്റോപ്പിലും ബസ് നിര്‍ത്തിയിരുന്നെന്നും എന്നാല്‍ തനിക്ക് ഇറങ്ങേണ്ടിയിരുന്ന, ടാറ്റാ നഗര്‍ സ്റ്റോപ്പില്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താതെ അടുത്ത സ്റ്റോപ്പിലാണ് ബസ് നിര്‍ത്തിയതെന്ന് പരാതിയില്‍ പറയുന്നു. ഇക്കാര്യം വിശദീകരിച്ചാണ് യാത്രക്കാരന്‍ പെരിന്തല്‍മണ്ണ സബ് ആര്‍ടിഒക്ക് പരാതി നല്‍കിയത്. 

അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍ മയില്‍രാജിന്റെ അന്വേഷണത്തില്‍ പരാതി വാസ്തവമാണെന്ന് കണ്ടെത്തിയതോടെയാണ് ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കിയത്. ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലന ക്ലാസിലും പങ്കെടുത്ത ശേഷമേ ലൈസന്‍സ് പുനഃസ്ഥാപിക്കൂവെന്ന് സബ് ആര്‍ടിഒ അറിയിച്ചു. അതേസമയം, ഇതേ ബസിലെ കണ്ടക്ടര്‍ക്ക് ലൈസന്‍സില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. അതിനെതിരെയും നടപടി സ്വീകരിക്കും.

#busdriver #suspended #elderlyabuse #publictransport #Kerala #India

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia