Complaint | നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന സ്ഥലത്ത് ബസിന്റെ വാതില്‍ റോഡിലേക്ക് തുറന്ന് വെച്ച് ഡ്രൈവര്‍ ഇറങ്ങിപ്പോയി; അപകട സാധ്യത ചൂണ്ടിക്കാട്ടി പൊതുജനങ്ങള്‍; അധികൃതര്‍ കണ്ടില്ലെന്ന് നടിച്ചതായും ആക്ഷേപം; സംഭവം കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍
Oct 5, 2023, 19:09 IST
കാസര്‍കോട്: (KasargodVartha) റെയില്‍വേ സ്റ്റേഷന്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന സ്ഥലത്ത് ബസിന്റെ വാതില്‍ റോഡിലേക്ക് തുറന്നുവെച്ച് ഡ്രൈവര്‍ ഇറങ്ങിപ്പോയി. തിരക്കേറിയ വണ്‍ വേ റോഡില്‍ ഏതെങ്കിലും വാഹനങ്ങള്‍ കടന്നുവരുമ്പോള്‍ അപകട സാധ്യത ഏറെയാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. വാതില്‍ തുറന്നുവെച്ച് ഡ്രൈവര്‍ പോയത് തികഞ്ഞ അലംഭാവം ആണെന്നാണ് കണ്ടുനിന്നവര്‍ പ്രതികരിച്ചത്.
വാതിലില്‍ തട്ടി അപകടം സംഭവിക്കാനുള്ള സാധ്യതയും ഏറെയായിരുന്നു. ഇത്തരത്തില്‍ വാതില്‍ തുറന്നുവെച്ചത് മൂലം ഏറ്റവും കൂടുതല്‍ അപകടത്തിന് സാധ്യത ഉള്ളത് ബൈക് യാത്രക്കാര്‍ക്കാണ്. ആളുകള്‍ പ്രതികരിച്ചതോടെ ഡ്രൈവര്‍ വന്ന് വാതില്‍ അടക്കുകയായിരുന്നു. ട്രെയിന്‍ ഇറങ്ങിവരുന്ന യാത്രക്കാരെ കയറ്റാന്‍ നിര്‍ത്തിയിട്ടപ്പോഴാണ് ഇത്തരത്തില്‍ ഡ്രൈവര്‍ അലംഭാവത്തോടെ പെരുമാറിയത്.
റെയില്‍വേ സ്റ്റേഷന് മുമ്പിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ രാവിലെ രണ്ടും മൂന്നും ബസുകള്‍ ഒരേപോലെ നിര്‍ത്തിയിടുന്നത് ഗതാഗത കുരുക്കിനും കാരണമാകുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. രാവിലെയും വൈകീട്ടും ഇവിടെ പൊലീസിനെ ഡ്യൂടിക്ക് നിയോഗിച്ചിട്ടുണ്ടെങ്കിലും സ്വകാര്യ ബസ് വ്യവസായത്തിന്റെ സ്ഥിതി മനസിലാക്കി പല നിയമങ്ങളിലും കണ്ണടക്കുന്നുണ്ട്.
എന്നാല്‍ അപകടം സൃഷ്ടിക്കുന്ന രീതിയില്‍ ഡോര്‍ തുറന്ന് വെച്ച് പോയ ഡ്രൈവര്‍ക്കതിരെ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരും ആവശ്യപ്പെടുന്നത്. ഇറങ്ങിയാല്‍ വാതില്‍ അടക്കണമെന്ന സാമാന്യ മര്യാദ പോലും ഡ്രൈവര്‍ പാലിച്ചില്ലെന്നാണ് ആക്ഷേപം. മനഃപൂര്‍വമായുള്ള ഇത്തരം അശ്രദ്ധകളാണ് പലപ്പോഴും അപകടങ്ങള്‍ക്കു കാരണമാകുന്നതെന്ന് പൊതുജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Keywords: Bus, Driver, Video, Malayalam News, Kerala News, Kasaragod News, Thalangara News, Private Bus, Driver got out of bus after door open to road.
< !- START disable copy paste -->