പകര്‍ച്ചപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു
Jun 27, 2017, 18:40 IST
കാസര്‍കോട്: (www.kasargodvartha.com 27.06.2017) പകര്‍ച്ചപ്പനി ബാധിച്ച് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ടെമ്പോ ഡ്രൈവര്‍ മരിച്ചു. കേളുഗുഡ്ഡെ വാട്ടര്‍ ടാങ്കിന് സമീപത്തെ ഉദയ കുമാര്‍ (50) ആണ് മരിച്ചത്. ഒരാഴ്ചയായി പനി ബാധിച്ച് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉദയ കുമാറിനെ പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് മംഗളൂരു കെ എം സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു മരണം.
കാസര്‍കോട് ജനറല്‍ ആശുപത്രിയിലും, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുമായി നൂറുകണക്കിനാളുകളാണ് ദിനംപ്രതി പനി ബാധിച്ച് എത്തുന്നത്. മലയോര ഭാഗത്ത് നിന്നുമാണ് കൂടുതല്‍ പേര്‍ പനി ബാധിച്ചെത്തുന്നത്. ഡെങ്കി, എച്ച് വണ്‍ എന്‍ 1, ചിക്കുന്‍ ഗുനിയ ബാധിച്ച് നിരവധി പേരാണ് ചികിത്സയിലുള്ളത്. ഇതിനിടയിലാണ് ടെമ്പോ ഡ്രൈവര്‍ പനി മൂര്‍ച്ഛിച്ച് മരിച്ചത്.
പരേതരായ വെള്ളക്കുഞ്ഞി - സരോജിനി ദമ്പതികളുടെ മകനാണ് മരിച്ച ഉദയ കുമാര്‍. ഭാര്യ: സുനന്ദി. മക്കള്‍: ആതിര, ആര്യ (ഇരുവരും വിദ്യാര്‍ത്ഥിനികള്‍). സഹോദരങ്ങള്‍: രാധാമണി, ഗീത, രമേശ്, പരേതയായ ശൈലജ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Death, Fever, news, hospital, Treatment, Driver dies after fever