city-gold-ad-for-blogger

Obituary | ഓടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു; ദുരന്തത്തിൽ നഷ്ടമായത് 2 ജീവനുകള്‍

മൗവ്വൽ: (www.kasargodvartha.com) കഴിഞ്ഞ ബുധനാഴ്ച കളനാട് ജുമാ മസ്ജിദിന് സമീപം നിയന്ത്രണം വിട്ട ഓടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. മൗവ്വലിലെ സിറാജുദ്ദീൻ കുന്നിൽ (56) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം രണ്ടായി. യാത്രക്കാരിയായിരുന്ന ബേക്കൽ മൗവ്വൽ റഹ്‌മത് നഗറിലെ ആമിന മൻസിലിൽ റുഖ്‌സാന (53) സംഭവ ദിവസം തന്നെ മരിച്ചിരുന്നു. റുഖ്‌സാനയുടെ മകൻ മകൻ മുഹമ്മദ് റസൂലിനും (28) അപകടത്തിൽ പരുക്കേറ്റിരുന്നു.

Obituary | ഓടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു; ദുരന്തത്തിൽ നഷ്ടമായത് 2 ജീവനുകള്‍

റുഖ്‌സാനയെ കാസർകോട്ടെ കണ്ണാശുപത്രിയിൽ കാണിക്കാനായി കൊണ്ടുവരുന്നതിനിടെയായിരുന്നു അപകടം നടന്നത്. പരുക്കുകളോടെ സിറാജുദ്ദീൻ കാസർകോട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന സിറാജുദ്ദീന്റെ നില വെള്ളിയാഴ്ച രാത്രി ഗുരുതരമാവുകയും ശനിയാഴ്ച പുലർചെ മരണപ്പെടുകയുമായിരുന്നു.

Obituary | ഓടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു; ദുരന്തത്തിൽ നഷ്ടമായത് 2 ജീവനുകള്‍

നേരത്തെ മസ്‌കറ്റിൽ ജോലി ചെയ്തിരുന്ന സിറാജുദ്ദീൻ പിന്നീട് നാട്ടിൽ സ്ഥിരതാമസക്കുകയും ഓടോറിക്ഷ ഡ്രൈവറായി ജോലി ചെയ്ത് വരികയുമായിരുന്നു. യൂസഫ് സാഹിബ് - ഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ശമീന. മകൾ: സഅദിയ്യ. മരുമകൻ: ജുനൈഫ്. സഹോദരങ്ങൾ: നിസാമുദ്ദീൻ, ശറഫുദ്ദീൻ, നജ്മുന്നീസ.

Keywords: News, Kasaragod, Kerala, Accident, Obituary, Injured, Treatment, Driver, Kalanad, Electric Post, Hospital, Driver also died in Auto Rickshaw accident.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia