Water Supply | ശ്രദ്ധിക്കുക! വാട്ടര്‍ അതോറിറ്റിയുടെ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 3-ന് വിവിധയിടങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങും
Feb 1, 2024, 17:43 IST
കാസര്‍കോട്: (KasargodVartha) നാഷണല്‍ ഹൈവേ വികസന പ്രവൃത്തിയുടെ ഭാഗമായി കേരള വാട്ടര്‍ അതോറിറ്റിയുടെ വിതരണ പൈപ്പുകളുടെ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി മൂന്നിന് വിവിധയിടങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങും.
കാസര്‍കോട് നഗരസഭ, ചെങ്കള, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണം തടസ്സപ്പെടും. മുന്‍കരുതലുകള്‍ സ്വീകരിച്ച് വാട്ടര്‍ അതോറിറ്റിയുമായി സഹകരിക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി ഡബ്ല്യു.എസ്.പി സബ് ഡിവിഷന്‍ കാസര്‍കോട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Keywords: News, Kerala, Kerala-News, Kasaragod-News, News-Malayalam, Drinking Water, Supply, Disrupted, February 3, Various Places, National Highway, NH Development Work, Progress, Drinking water supply will be disrupted on February 3 in various places.