Prize | നാടകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മാന പദ്ധതിയില്‍ നാടകീയമായ സമ്മാനം; ബിന്ദുവിന് ലഭിച്ചത് 6 സെന്റ് ഭൂമിയും വിത്തും കൈക്കോട്ടും; വനിതാ കൂട്ടായ്മയ്ക്ക് നന്ദി പറഞ്ഞ് വീട്ടമ്മ
Mar 1, 2023, 13:53 IST
ചെറുവത്തൂര്‍: (www.kasargodvartha.com) നാടകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മാന പദ്ധതിയില്‍ നാടകീയമായ സമ്മാനം ലഭിച്ചതിന്റെ സന്തോഷം ബിന്ദുവിന്റെ മുഖത്ത് വായിച്ചെടുക്കാം. ആറ് സെന്റ് ഭൂമിയും വിത്തും കൈക്കോട്ടും ലഭിച്ചത് അര്‍ഹതപ്പെട്ട വീട്ടമ്മയ്ക്ക് തന്നെയാണെന്നതില്‍ സംഘാടകര്‍ക്കും ചാരിതാര്‍ഥ്യം. ചെറുവത്തൂര്‍ കണ്ണങ്കൈ നാടക വേദിയുടെ വനിതാ കൂട്ടായ്മയാണ് വേറിട്ട സമ്മാന പദ്ധതി നടപ്പിലാക്കിയത്.
ചൊവ്വാഴ്ച വൈകീട്ട് സമ്മാനമായ ആറ് സെന്റ് ഭൂമിയുടെ ആധാരം നീലേശ്വരം ബ്ലോക് പഞ്ചായത് പ്രസിഡന്റ് മാധവന്‍ മണിയറയില്‍ നിന്ന് ഏറ്റുവാങ്ങുമ്പോള്‍ ബിവി ബിന്ദുവിന് അത് അപ്രതീക്ഷിത സമ്മാനമായി മാറി. ഭൂരഹിതയും വിധവയുമായ ബിന്ദുവിനാണ് സമ്മാനം ലഭിച്ചതെന്നത് സംഘാടകരെയും ആശ്ചര്യപ്പെടുത്തി. സമ്മാനം അര്‍ഹതയുള്ള കൈകളിലേക്ക് തന്നെ എത്തിയതിന്റെ സന്തോഷമാണ് സംഘാടകര്‍ പങ്കുവെച്ചത്.
നാടകോത്സവത്തിന്റെ ഭാഗമായി വനിതാ കൂട്ടായ്മ 100 രൂപ സമ്മാന കൂപണ്‍ അച്ചടിച്ച് തുക പിരിവ് തീരുമാനിച്ചതാണ് ബിന്ദുവിന്റെ ജീവിതത്തിന് അര്‍ഥമുണ്ടാക്കിയത്. പതിവ് സമ്മാന രീതിയ്ക്ക് വിപരീതമായി വീട് വെയ്ക്കാന്‍ ഭൂമി സമ്മാനമായി നല്‍കാനാണ് കൂട്ടായ്മ തീരുമാനിച്ചത്. ഇതിന് അനുയോജ്യമായ അഞ്ച് സെന്റ് സ്ഥലം ചെറുവത്തൂര്‍ നന്ദാവനത്തിന് അടുത്ത് കണ്ടെത്തുകയും ചെയ്തു.
ചെറുവത്തൂര്‍ വിവി സ്മാരക ഗവ. ആശുപത്രിയിലെ താത്കാലിക ജീവനക്കാരിയായ ചെറുവത്തൂര്‍ കുട്ടമത്തെ ബിന്ദു തനിക്ക് ലഭിച്ചുകൊണ്ടിരുന്ന തുച്ഛമായ തുകയില്‍ നിന്ന് ടികറ്റ് എടുക്കാന്‍ തയ്യാറായി. സമ്മാനം അടിച്ചപ്പോള്‍ അര്‍ഹയാണെന്ന് കണ്ടതോടെയാണ് ഒരു സെന്റ് ഭൂമി അധികമായി നല്‍കാന്‍ വനിതാ കൂട്ടായ്മ തീരുമാനിച്ചത്. ഭൂമിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച വൈകീട്ടോടെയാണ് ആറ് സെന്റ് ഭൂമിയും അഞ്ച് തെങ്ങിന്‍ തൈകളും മണ്‍വെട്ടിയും പച്ചക്കറി വിത്തുകളും നല്‍കിയത്.
രണ്ടാം സമ്മാനമായ കറുവപ്പശു ലഭിച്ചതാകട്ടെ അതിഥി തൊഴിലാളിക്കാണ്. പശുവിനെ വളര്‍ത്താന്‍ മാര്‍ഗം ഇല്ലാത്തതിനാല്‍ സമ്മാനര്‍ഹന്‍ ഇതിന്റെ പണമാണ് വാങ്ങിയത്. പരിപാടിയില്‍ ജെസി ഡാനിയേല്‍ എക്സലന്‍സി പുരസ്‌കാരം നേടിയ രാമചന്ദ്രന്‍ തുരുത്തിക്കും പ്രേംനസീര്‍ കര്‍മസേവന കലാരത്ന പുരസ്‌കരം നേടിയ ഡാന്‍സ് മാസ്റ്റര്‍ ബാബു പിലിക്കോടിനും ഉപഹാരങ്ങള്‍ നല്‍കി. പാവപ്പെട്ടവര്‍ക്കുള്ള ചികിത്സാ ധനസഹായ വിതരണവും ഇതിനോട് അനുബന്ധിച്ച് നടന്നു. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് സിവി പ്രമീള, വൈസ് പ്രസിഡന്റ് പിവി രാഘവന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഒ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Keywords: Latest-News, Kerala, Kasaragod, Cheruvathur, Top-Headlines, Prize, Land, Festival, Dramatic prize in scheme organized as part of drama festival.