HC | വന്ദനയുടെ കൊലപാതകം: ഉത്തരവാദി സംസ്ഥാന പൊലീസ് മേധാവി; സര്‍കാര്‍ വിഷയത്തെ അലസമായി കാണരുതെന്ന മുന്നറിയിപ്പുമായി ഹൈകോടതി
May 11, 2023, 12:45 IST
കൊച്ചി: (www.kasargodvartha.com) വന്ദനയുടെ കൊലപാതകത്തില്‍ ഉത്തരവാദി സംസ്ഥാന പൊലീസ് മേധാവി തന്നെയെന്ന് ഹൈകോടതി. വന്ദനയുടെ കൊലപാതകത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ സംവിധാനങ്ങളും പരാജയപ്പെട്ടുവെന്ന് പറഞ്ഞ കോടതി നമ്മുടെ സംവിധാനമാണ് വന്ദനയുടെ മരണത്തിനിടയാക്കിയതെന്നും ഇതേ സംവിധാനം തന്നെയാണ് വന്ദനയുടെ മാതാപിതാക്കള്‍ക്ക് തീരാ ദുഃഖം നല്‍കിയതെന്നും ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ദാരുണ സംഭവത്തില്‍ വ്യാഴാഴ്ചയും വിമര്‍ശനം ഉന്നയിച്ചത്.
സര്‍കാര്‍ വിഷയത്തെ അലസമായി കാണരുതെന്ന മുന്നറിയിപ്പും കോടതി നല്‍കി. സംഭവത്തെ ന്യായീകരിക്കാനാണ് സര്‍കാര്‍ ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ കോടതി ഇതും ഒറ്റപ്പെട്ട സംഭവമായി കാണരുതെന്ന് അഭ്യര്‍ഥിച്ചു. അന്വേഷണം വന്ദനക്ക് വേണ്ടിയാണ് നടത്തേണ്ടതെന്നും ഹൈകോടതി നിര്‍ദേശിച്ചു.
അതേസമയം, വന്ദനയുടെ കൊലപാതകം സംബന്ധിച്ച് എഡിജിപി വ്യാഴാഴ്ച കോടതിയില്‍ വിശദീകരണം നല്‍കി. കുറ്റകൃത്യം നടന്നത് എങ്ങനെയെന്ന് ഹൈകോടതിയില്‍ എഡിജിപി വിശദീകരിച്ചു. നാല് മിനുറ്റ് കൊണ്ടാണ് ആശുപത്രിയില്‍ എല്ലാം സംഭവിച്ചത്. സന്ദീപ് ആദ്യം ആക്രമിച്ചത് ബന്ധുവിനെയാണ്. പിന്നീട് പൊലീസിനെതിരെ തിരിഞ്ഞു. മൂന്നാമതാണ് വന്ദനക്കെതിരെ തിരിഞ്ഞത്. എല്ലാവരേയും സുരക്ഷിതമായി മുറിയിലേക്ക് മാറ്റിയെങ്കിലും വന്ദനയെ മാറ്റാന്‍ സാധിച്ചില്ലെന്നും എഡിജിപി വിശദീകരിച്ചു. ആക്രമണം നടക്കുമ്പോള്‍ തടയാന്‍ പൊലീസിന്റെ കൈയില്‍ ആയുധമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുവ ഡോക്ടറെ ക്രിമിനല്‍ കേസ് പ്രതി ആശുപത്രിയില്‍വെച്ച് കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന സര്‍കാറിനും പൊലീസിനും കഴിഞ്ഞ ദിവസവും ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രി പൂട്ടിയിടൂവെന്ന് ഹൈകോടതി പറഞ്ഞു.
മെഡികല്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ സര്‍വകലാശാല സമര്‍പ്പിച്ച അടിയന്തര ഹര്‍ജിയില്‍ പ്രത്യേക സിറ്റിങ് നടത്തവെയാണ് ഹൈകോടതി പൊതുസംവിധാനങ്ങളുടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയത്.
അക്രമങ്ങള്‍ ചെറുക്കാനുള്ള മുന്‍കൂര്‍ നടപടിക്ക് വേണ്ടിയല്ലേ സുരക്ഷാ സംവിധാനങ്ങളെന്നും കോടതി ചോദിച്ചു. പൊലീസിന്റെ കൈയില്‍ തോക്ക് ഉണ്ടായിരുന്നില്ലേ. ആര്‍ക്ക് എന്ത് പറ്റിയാലും അവിടെയുള്ള സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കണമായിരുന്നുവെന്നും ഹൈകോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ഇന്‍ഡ്യയില്‍ എവിടെയെങ്കിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.
ഡോക്ടറുടെ അടുത്ത് പ്രതിയെ ഒറ്റക്ക് നിര്‍ത്തണമെന്ന സര്‍കാര്‍ ഉത്തരവ് ദുരന്തമാണ്. ഡോക്ടറുടെ മുന്നില്‍ പ്രതികളെ കൊണ്ടു വരുന്നതിന് പ്രോടോകോള്‍ വേണം. കോടതിയില്‍ സര്‍കാര്‍ നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടു. കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് നടന്നതെന്നും ഹൈകോടതി വിമര്‍ശിച്ചിരുന്നു.
സര്‍കാര്‍ വിഷയത്തെ അലസമായി കാണരുതെന്ന മുന്നറിയിപ്പും കോടതി നല്‍കി. സംഭവത്തെ ന്യായീകരിക്കാനാണ് സര്‍കാര്‍ ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ കോടതി ഇതും ഒറ്റപ്പെട്ട സംഭവമായി കാണരുതെന്ന് അഭ്യര്‍ഥിച്ചു. അന്വേഷണം വന്ദനക്ക് വേണ്ടിയാണ് നടത്തേണ്ടതെന്നും ഹൈകോടതി നിര്‍ദേശിച്ചു.
അതേസമയം, വന്ദനയുടെ കൊലപാതകം സംബന്ധിച്ച് എഡിജിപി വ്യാഴാഴ്ച കോടതിയില്‍ വിശദീകരണം നല്‍കി. കുറ്റകൃത്യം നടന്നത് എങ്ങനെയെന്ന് ഹൈകോടതിയില്‍ എഡിജിപി വിശദീകരിച്ചു. നാല് മിനുറ്റ് കൊണ്ടാണ് ആശുപത്രിയില്‍ എല്ലാം സംഭവിച്ചത്. സന്ദീപ് ആദ്യം ആക്രമിച്ചത് ബന്ധുവിനെയാണ്. പിന്നീട് പൊലീസിനെതിരെ തിരിഞ്ഞു. മൂന്നാമതാണ് വന്ദനക്കെതിരെ തിരിഞ്ഞത്. എല്ലാവരേയും സുരക്ഷിതമായി മുറിയിലേക്ക് മാറ്റിയെങ്കിലും വന്ദനയെ മാറ്റാന്‍ സാധിച്ചില്ലെന്നും എഡിജിപി വിശദീകരിച്ചു. ആക്രമണം നടക്കുമ്പോള്‍ തടയാന്‍ പൊലീസിന്റെ കൈയില്‍ ആയുധമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുവ ഡോക്ടറെ ക്രിമിനല്‍ കേസ് പ്രതി ആശുപത്രിയില്‍വെച്ച് കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന സര്‍കാറിനും പൊലീസിനും കഴിഞ്ഞ ദിവസവും ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രി പൂട്ടിയിടൂവെന്ന് ഹൈകോടതി പറഞ്ഞു.
മെഡികല്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ സര്‍വകലാശാല സമര്‍പ്പിച്ച അടിയന്തര ഹര്‍ജിയില്‍ പ്രത്യേക സിറ്റിങ് നടത്തവെയാണ് ഹൈകോടതി പൊതുസംവിധാനങ്ങളുടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയത്.
ഡോക്ടറുടെ അടുത്ത് പ്രതിയെ ഒറ്റക്ക് നിര്‍ത്തണമെന്ന സര്‍കാര്‍ ഉത്തരവ് ദുരന്തമാണ്. ഡോക്ടറുടെ മുന്നില്‍ പ്രതികളെ കൊണ്ടു വരുന്നതിന് പ്രോടോകോള്‍ വേണം. കോടതിയില്‍ സര്‍കാര്‍ നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടു. കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് നടന്നതെന്നും ഹൈകോടതി വിമര്‍ശിച്ചിരുന്നു.
Keywords: Dr Vandana Das Murder: HC Criticized DGP, Ernakulam, News, High Court, Criticized, DGP, Murder, Probe, Parents, Kerala.