വേറിട്ട വഴിയേ സഞ്ചരിച്ച പ്രിയപ്പെട്ട ഡോക്ടർക്ക് നാട് കണ്ണീരോടെ വിട നൽകി
Sep 27, 2021, 12:11 IST
ഉദുമ: (www.kasargodvartha.com 27.09.2021) ഞായറാഴ്ച അന്തരിച്ച ഡോ. സ്വാലിഹ് മുണ്ടോളിന്റെ മൃതദേഹം പാക്യാര ജുമാ മസ്‌ജിദ് ഖബർസ്ഥാനിലെ മണ്ണ് ഏറ്റുവാങ്ങുമ്പോൾ നാട് കണ്ണീരോടെയാണ് വിട ചൊല്ലിയത്. ആതുര സേവന രംഗത്തെ അത്ഭുതമായിരുന്നു അദ്ദേഹം.
സാധാരണക്കാർക്കൊപ്പം നിലയുറപ്പിച്ച വ്യക്തിയായിരുന്നു ഡോ. സ്വാലിഹ്. അക്കാലത്ത് മെറിറ്റിൽ പ്രവേശനം നേടി കോഴിക്കോട് മെഡികൽ കോളജിൽ മോഡേൺ മെഡിസിന് യോഗ്യത നേടിയ അപൂർവം കാസർകോട്ടെ വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം.
തന്റെ ജോലി സമൂഹത്തിന് എങ്ങനെ ഗുണകരമാക്കാം എന്നായിരുന്നു അദ്ദേഹം ചിന്തിച്ചത്. അദ്ദേഹത്തിന്റെ അടുക്കൽ എത്തുന്ന രോഗികൾക്ക് കവർ നിറയെ ഗുളികകൾക്കും മരുന്നുകൾക്കും പകരും പലപ്പോഴും പ്രകൃതി ചികിത്സയായിരുന്നു നിർദേശിച്ചിരുന്നത്. ഫീസായി വാങ്ങിയിരുന്നത് ചെറിയൊരു തുക മാത്രവും.
പ്രകൃതിയോടും മണ്ണിനോടു൦ ചേർന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധമെന്തന്നറിയാൻ സ്വാലിഹ് ഡോക്ടറോട് സംസാരിച്ചാൽ മതിയാവുമായിരുന്നു. നോമ്പ് തുറ പോലും തേങ്ങാ പൂളു൦ ഈത്തപ്പഴവും കൊണ്ടായിരുന്നുവെന്നാണ് അനുഭവസ്ഥർ പറയുന്നത്.
തന്റെ ചികിത്സാലയത്തിന്റെ പുറത്തും പരിസരത്തുമായി നിരവധി ഔഷധ സസ്യങ്ങളും തണൽ മരങ്ങളും അദ്ദേഹം വെച്ചു പിടിപ്പിക്കുകയുണ്ടായി. ജീവിച്ചിരിക്കുമ്പോൾ തന്നെ ഉദയമംഗലം റോഡിന് സമീപത്തായി ഡോക്ടർ നട്ടുവളർത്തിയ പച്ചത്തുരുത്തിന് 'ഡോക്ടർ സ്വാലിഹ് മുണ്ടോൾ സ്മൃതിവനം' എന്ന് നാമകരണം ചെയ്തിരുന്നു.
ഡോ. സ്വാലിഹിന്റെ മൃതദേഹം രാജ്മോഹൻ ഉണ്ണിത്താൻ എം പി, എംഎൽഎമാരായ ടി സിദ്ദീഖ്, അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ, ഉദുമ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ എ മുഹമ്മദലി തുടങ്ങി രാഷ്ട്രീയ - മത- സാംസ്കാരിക രംഗത്തെ പ്രമുഖർ സന്ദർശിച്ചു. രാത്രി 10 മണിയോടെയായിരുന്നു ഖബറടക്കം.
Keywords: Kasaragod, Kerala, News, Uduma, Death, Remembering, Doctor, Kozhikode, Medical College, Treatment, Memorial, Rajmohan Unnithan, President, MLA, Panchayath, Dr. Swalih's Mundol's b ody buried.
< !- START disable copy paste -->