city-gold-ad-for-blogger

ഡോ. സ്വാലിഹ് മുണ്ടോള്‍ ആതുര സേവന രംഗത്തെ അത്ഭുതം

അബ്ദുല്ലക്കുഞ്ഞി ഉദുമ

ഉദുമ: (www.kasargodvartha.com 26.09.2021) ഞായറാഴ്ച വിട പറഞ്ഞ ഡോ. സ്വാലിഹ് മുണ്ടോള്‍ ഉദുമയിലെ ജനകീയ ഡോക്ടറായിരുന്നു. സാലി ഡോക്ടര്‍ എന്നു നാട്ടുകാര്‍ സ്‌നേഹപൂര്‍വം വിളിച്ചിരുന്ന ഡോ. സ്വാലിഹ് മുണ്ടോള്‍ ആതുര സേവന രംഗത്തെ അല്‍ഭുതമായിരുന്നു. ആഗ്രഹിച്ചു സ്വന്തമാക്കിയ സ്വന്തം പ്രഫഷന്‍ സാമൂഹത്തിന് എങ്ങനെ, എത്രത്തോളം ഗുണകരമാക്കാം എന്ന നിസ്വാര്‍ത്ഥമായ ചിന്തയാണ് ഡോക്ടറെ വ്യത്യസ്തനും, യഥാര്‍ത്ഥത്തില്‍ മഹാനുമാക്കിയത്.
 
ഡോ. സ്വാലിഹ് മുണ്ടോള്‍ ആതുര സേവന രംഗത്തെ അത്ഭുതം

പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വേര്‍തിരിവില്ലാതെ ഓരോ മനുഷ്യനേയും ഹൃദയത്തോട് ചേര്‍ത്തുവെച്ചു. മരുന്നുകളല്ല മനുഷ്യന്റെ ഇച്ഛാശക്തിയാണ് രോഗ ശാന്തിക്കുള്ള എളുപ്പ മാര്‍ഗ്ഗമെന്ന് മനസ്സിലാക്കിയ അദ്ദേഹം രോഗികളെ മനശാസ്ത്രപരമായി കൈകാര്യം ചെയ്യുകയും പൂര്‍വാധികം വിജയിക്കുകയും ചെയ്തു. പഴയ കാലഘട്ടത്തില്‍ പ്രത്യേക വിഷയത്തില്‍ സ്‌പെഷ്യലൈസ് ചെയ്ത ഭിഷഗ്വരന്‍മാര്‍ നാട്ടിലുണ്ടായിരുന്നില്ല. എങ്കിലും സാലി ഡോക്ടര്‍ നല്‍കിയിരുന്ന ഉപദേശങ്ങളും, ചികില്‍സയും ഏതു തരം രോഗികള്‍ക്കും വലിയ ആശ്വാസം നല്‍കിയിട്ടുണ്ട്.

ഒരു കാലഘട്ടത്തില്‍ ഉദുമയിലെ ആകെ മനുഷ്യരെയും ആതുര സേവന രംഗത്ത് വല്ലാതെ ചേര്‍ത്തു പിടിച്ചിരുന്നു. അലോപ്പതി മരുന്നുകള്‍ക്കപ്പുറത്തേക്ക് മനശാസ്ത്രപരമായ സമീപനങ്ങളിലൂടെ രോഗം മാറ്റാന്‍ ശ്രമിച്ച, ആരോഗ്യ മേഖലയില്‍ വലിയ സംഭാവനകള്‍ ചെയ്ത മഹാ മനുഷ്യനാണ് ഡോ. സ്വാലിഹ് മുണ്ടോള്‍.

രോഗങ്ങള്‍ക്കുള്ള ഏത് സംശയങ്ങള്‍ക്കും ഒരാശ്രയമായിരുന്നു അദ്ദേഹം.
പ്രകൃതി സ്‌നേഹി കൂടിയായിരുന്ന അദ്ദേഹം ഉദുമ നഴ്‌സിംഗ് ഹോമിനും പരിസരത്തുമായി നിരവധി ഔഷധസസ്യങ്ങള്‍ വെച്ചുപിടിപ്പിക്കുകയുണ്ടായി.
പാലക്കുന്നില്‍ നിന്നും ഉദുമയിലേക്ക് സഞ്ചരിക്കുമ്പോള്‍ റോഡ് സൈഡില്‍ കാണുന്ന പല മരങ്ങളും അദ്ദേഹം വെച്ചുപിടിപ്പിച്ചതാണ്. ജനങ്ങള്‍ക്ക് തണലും ഓക്‌സിജനും കിട്ടാന്‍ വേണ്ടിയാണ് അദ്ദേഹം ശ്രമിച്ചത്.

നിശ്ശബ്ദനായി നിന്നുകൊണ്ട് മനുഷ്യന്റെ കാവലാളായി നിന്ന വലിയ
ഒരു മനസ്സിന്റെ ഉടമയായിരുന്ന ഡോ. സ്വാലിഹ് മുണ്ടോളിന്റെ മരണം ഉദുമക്കാര്‍ക്ക് വലിയ നഷ്ടം തന്നെയാണ്.

വാര്‍ദ്ധക്യ സഹജമായ രോഗംമൂലം വര്‍ഷങ്ങളായി മഞ്ചേരിയിലുള്ള മകളുടെ വീട്ടിലായിരുന്നു വിശ്രമം. അവിടെവെച്ചായിരുന്നു അന്ത്യവും. രാത്രി ഒന്‍പത് മണിക്ക് ശേഷം പാക്യര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.

Keywords: Kerala, News, Kasaragod, Top-Headlines, Doctor, Remembrance, Uduma, Dr. Swalih Mundol was the miracle of the healthcare sector.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia