city-gold-ad-for-blogger

AIIMS exam | എയിംസ് പി ജി പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടി കാസര്‍കോട്ടെ ഡോക്ടര്‍; അഭിമാനമായി സുലൈഖ

കാസര്‍കോട്: (www.kasargodvartha.com) ഓള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സിന്റെ (AIIMS) പി ജി പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടി കാസര്‍കോട്ടെ ഡോക്ടര്‍ നാടിന് അഭിമാനമായി. തളങ്കരയിലെ ഡോ. സുലൈഖയാണ് നേട്ടം കൈവരിച്ചത്. ഈ വര്‍ഷം മെയ് മാസത്തില്‍ നടന്ന പരീക്ഷയുടെ ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെഴുതിയ പരീക്ഷയില്‍ 922-ാം റാങ്കാണ് സുലൈഖ കരസ്ഥമാക്കിയത്.
    
AIIMS exam | എയിംസ് പി ജി പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടി കാസര്‍കോട്ടെ ഡോക്ടര്‍; അഭിമാനമായി സുലൈഖ

മെഡികല്‍ പരീക്ഷയില്‍ അതികഠിനവും രാജ്യത്ത് ഏറ്റവും മികച്ചതുമായ എയിംസ് മെഡികല്‍ പ്രവേശന പരീക്ഷയില്‍ 2017ല്‍ മികച്ച റാങ്കോടെ പ്രവേശനം നേടിയ സുലൈഖ ഒഡീഷയിലെ ഭുവനേശ്വര്‍ എയിംസ് മെഡികല്‍ കോളജില്‍ കഴിഞ്ഞ ഡിസംബറിലാണ് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ പി ജി പ്രവേശന പരീക്ഷയില്‍ ആദ്യ ശ്രമത്തില്‍ തന്നെ മികച്ച നേട്ടത്തോടെ പ്രവേശനം നേടിയിരിക്കുകയാണ്. എയിംസ് റായ്പൂരില്‍ ഗൈനകോളജി വിഭാഗത്തിലാണ് ഡോ. സുലൈഖ സീറ്റ് കരസ്ഥമാക്കിയത്.
    
AIIMS exam | എയിംസ് പി ജി പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടി കാസര്‍കോട്ടെ ഡോക്ടര്‍; അഭിമാനമായി സുലൈഖ

ആദ്യ ശ്രമത്തില്‍ തന്നെ മികച്ച വിജയം നേടാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് സുലൈഖ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണയും കരുത്തായതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ദഖീറത് ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സുലൈഖ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയത്. ചട്ടഞ്ചാല്‍ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലായിരുന്നു പ്ലസ് ടു പഠനം. തളങ്കര പടിഞ്ഞാറിലെ എം എച് അബൂബകര്‍ - ഫോര്‍ട് റോഡിലെ ഹസീന കരിപ്പൊടി ദമ്പതികളുടെ മകളാണ് ഡോ. സുലൈഖ. വിദ്യാര്‍ഥിനിയായ ഫാത്വിമത് റിഫ്ദ സഹോദരിയാണ്.

Keywords: AIIMS, PG entrance exam, Thalangara, Malayalam News, Kerala News, Kasaragod News, Dr. Sulaikha Thalangara, Entrance Exam, Dr. Sulaikha secured best rank in AIIMS PG entrance exam.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia