Donation | വാടക ക്വാർടേഴ്സിൽ താമസിക്കുന്ന 6 നിർധന കുടുംബങ്ങളുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നു; താക്കോൽ ദാനം ഫെബ്രുവരി 10ന് എതിർത്തോടിൽ
Feb 5, 2024, 22:21 IST
കാസർകോട്: (KasargodVartha) കലന്തർ ഡ്രീം ഹോം-ബിൽഡേർസ് പ്രൈവറ്റ് ലിമിറ്റഡ് (YMK VILLAS) എതിർത്തോട് ബദർ നഗറിൽ പണി പൂർത്തീകരിച്ച ആറ് വീടുകളുടെ താക്കോൽ ദാനവും ഇശൽ രാവും ഫെബ്രുവരി 10ന് രാത്രി ഏഴ് മണിക്ക് നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദീർഘകാലം എതിർത്തോട് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് മുൻ പ്രസിഡന്റും സാമൂഹ്യ-സാംസ്കാരിക-മത-രാഷ്ട്രീയ മേഖലകളിൽ നിറഞ്ഞു നിൽക്കുകയും ചെയ്തിരുന്ന പരേതനായ വൈ മുഹമ്മദ് കുഞ്ഞി ഹാജിയുടെ സ്മരണാർഥമാണ് സാധാരണക്കാരായ വാടക ക്വാർടേഴ്സിൽ താമസിക്കുന്നവരുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
സയ്യിദ് ഫസൽ കോയമ്മ തങ്ങൾ അൽ ബുഖാരി കുന്നുംകൈ താക്കോൽ ദാനം നിർവഹിക്കും. വിദ്യാനഗർ എസ്ഐ വിജയൻ മേലോത്ത് മുഖ്യാതിഥിയായിരിക്കും. കണ്ണൂർ സീനത്തും, തൻസീർ കൂത്തുപറമ്പും സംഘവും ഇശൽരാവ് അവതരിപ്പിക്കും. ചടങ്ങിൽ 20-ഓളം കുടുംബ കരണവന്മാരെ ആദരിക്കും. വാർത്താസമ്മേളനത്തിൽ ഇ അബ്ദുല്ലക്കുഞ്ഞി, ഹുസൈൻ ബേർക്ക, അനസ് എതിർത്തോട്, നാസർ കാട്ടുകൊച്ചി എന്നിവർ സംബന്ധിച്ചു.

Keywords: News, News-Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Donation of keys of six houses on February 10.