Hospitalized | ഗാര്‍ഹിക പീഡനം; യുവതി വിഷം അകത്ത് ചെന്ന് ആശുപത്രിയില്‍
വെള്ളരിക്കുണ്ട് പരപ്പ സ്വദേശിനിയായ മുപ്പത്തിയാറുകാരിയുടേതാണ് പരാതി
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിഷം കഴിച്ചനിലയില്‍ യുവതി ആശുപത്രിയിലായത്
അമ്പലത്തറ: (KasaragodVartha) ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും പീഡനമെന്ന് പരാതി, മനം നൊന്ത യുവതി എലിവിഷം കഴിച്ച് ആശുപത്രിയിലായി. യുവതിയുടെ മൊഴിയെടുത്ത പൊലീസ് ഭര്‍ത്താവിനും മാതാവിനുമെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്തു.
വെള്ളരിക്കുണ്ട് പരപ്പ സ്വദേശിനിയായ മുപ്പത്തിയാറുകാരിയുടെ പരാതിയിലാണ് ഭര്‍ത്താവ് അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഷാജി (45), മാതാവ് കമലാക്ഷി (65) എന്നിവര്‍ക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തത്.
2007 സപ്തംബര്‍ രണ്ടിനായിരുന്നു ഇവരുടെ വിവാഹം. ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും പീഡനം സഹിക്കവയ്യാതെ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതിയെ വിഷം അകത്ത് ചെന്നനിലയില്‍ കണ്ടെത്തിയത്. അവശയായ യുവതി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരാതിയില്‍ കേസെടുത്ത പൊലീസ് അ ന്വേഷണം ആരംഭിച്ചു.