city-gold-ad-for-blogger

പ്ലാസ്റ്റിക് ഭരണിയില്‍ തലകുടുങ്ങിയ നായ നാട്ടുകാരില്‍ നൊമ്പരമാകുന്നു

കാസര്‍കോട്: (www.kasargodvartha.com 30.10.2017) പ്ലാസ്റ്റിക് ഭരണിയില്‍ തലകുടുങ്ങിയ നായ നാട്ടുകാരില്‍ നൊമ്പരമാകുന്നു. തളങ്കര പടിഞ്ഞാറിലാണ് നായ നൊമ്പരക്കാഴ്ചയാകുന്നത്. നാലു ദിവസമായി ഭരണിയില്‍ കുടുങ്ങിയ നായ ഈ ഭാഗത്തുള്ളതായാണ് നാട്ടുകാര്‍ പറയുന്നത്. ഒരിറ്റ് വെള്ളം കുടിക്കാന്‍ പോലും സാധിക്കാതെ നായ പ്ലാസ്റ്റിക് ഭരണിയുമായി അലയുകയാണ്.

ഇതിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ നായ പേടിച്ച് ഓടിപ്പോവുകയാണ് ചെയ്യുന്നത്. ഭരണി പുറത്തെടുക്കാന്‍ ശ്രമിച്ചാല്‍ നായ ആക്രമിക്കുമോ എന്ന ഭയവും നാട്ടുകാര്‍ക്കുണ്ടെന്ന് തളങ്കരയിലെ ബഷീര്‍ എ ആര്‍ പി പറയുന്നു. നായയെ ഒരു ദിവസമായി കാണാനില്ലാത്തതിനാല്‍ ചത്തുപോയിട്ടുണ്ടോ എന്ന കാര്യവും ഉറപ്പില്ല. ഇതിന്റെ കണ്ടെത്തി രക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Keywords:  Kasaragod, Kerala, news, Natives, Dog, Dog's head trapped in Plastic Jar

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia