city-gold-ad-for-blogger

നഗരഹൃദയത്തിൽ ആളുകളെ കടിച്ച നായയ്ക്ക് കടുത്ത പേവിഷബാധയെന്ന് പരിശോധനാ ഫലം; 20 പേർ കൂടി ചികിത്സയ്ക്കെത്തിയതോടെ പേപ്പട്ടി കടിച്ചവരുടെ എണ്ണം 50 ആയി, ജനം ആശങ്കയിൽ

കാസർകോട്: (www.kasargodvartha.com 01.09.2020) നഗരഹൃദയത്തിൽ ആളുകളെ കടിച്ച നായയ്ക്ക് കടുത്ത പേവിഷബാധയെന്ന് പരിശോധനാ ഫലം. 30 പേരാണ് പേപ്പട്ടി കടിച്ച് ഉത്രാട നാളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ചൊവ്വാഴ്ച 20 പേർ കൂടി ചികിത്സയ്ക്കെത്തിയതോടെ പേപ്പട്ടി കടിച്ചവരുടെ എണ്ണം 50 ആയി. ഉത്രാടദിനത്തിൽ ഉച്ചയോടെയാണ് കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് കറുപ്പും വെള്ളയും നിറമുള്ള പേപ്പട്ടി നിരവധി പേരെ കടിച്ചുപറിച്ചത്. കടിയേറ്റവരിൽ പലരുടെയും പരിക്ക് ഗുരുതരമായിരുന്നു. പുതിയ ബസ് സ്റ്റാൻഡിന് പുറമെ അശോക് നഗർ, ചൂരി, ബട്ടംപാറ, തൈവളപ്പ്, കാളിയങ്കാട്, നുള്ളിപ്പാടി, കോട്ടക്കണ്ണി എന്നീ സ്ഥലങ്ങളിലും ഇതേ പേപ്പട്ടി പരാക്രമം നടത്തി.

ആരോഗ്യ വിഭാഗം സാമ്പിൾ ശേഖരിച്ച് കണ്ണൂരിലെ സർക്കാർ ലാബിൽ പരിശോധനയ്ക്കയച്ചതിൻ നിന്നാണ് ആളുകളെ കടിച്ച പട്ടിക്ക് പേ ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇതോടെയാണ് കൂടുതൽ പേർ ചികിത്സയ്ക്കെത്തിയത്.

നഗരഹൃദയത്തിൽ ആളുകളെ കടിച്ച നായയ്ക്ക് കടുത്ത പേവിഷബാധയെന്ന് പരിശോധനാ ഫലം; 20 പേർ കൂടി ചികിത്സയ്ക്കെത്തിയതോടെ പേപ്പട്ടി കടിച്ചവരുടെ എണ്ണം 50 ആയി, ജനം ആശങ്കയിൽ


മുഹമ്മദ് നാഷിദ് (13) ചൂരി, ഫാത്തിമ നസ്‌വ (5) ചൂരി, റിഹാന (3) ബട്ടംപാറ, പ്രസന്ന (38) ബട്ടംപാറ, അഞ്ജലി (20) കൂടൽ, നന്ദന്ത് കുമാർ (36) അശോക് നഗർ, ഷാജന (39) ചൂരി, വിജയലക്ഷ്മി (51) കോട്ടക്കണ്ണി, രാംനാഥ് ഷെട്ടി (51) കോട്ടക്കണ്ണി, ശ്രാവൺ (15) കോട്ടക്കണ്ണി, ശറഫുദ്ധീൻ (40) ചൂരി, സരസ്വതി (52)അശോക് നഗർ, സുനിൽ (30) മധൂർ, യതീഷ് (22) കറന്തക്കാട് എന്നിവരാണ് ഗുരുതരമായ പരിക്കുകളോടെ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. എല്ലാവർക്കും പേവിഷബാധയ്ക്കുള്ള കുത്തിവെപ്പ് നടത്തുമെന്നാണ് ആരോഗ്യ വിഭാഗം വ്യക്തമാക്കുന്നത്‌.

അഞ്ച് തവണയാണ് കുത്തിവെപ്പ് എടുക്കേണ്ടത്. ആദ്യ ദിവസം കുത്തിവെപ്പ് എടുത്താൽ മൂന്നാം ദിവസവും ഏഴാം ദിവസവും പതിനാലാം ദിവസവും അതിന് ശേഷം 28-ാമത്തെ ദിവസവും കുത്തിവെപ്പ് എടുക്കണം.

Keywords: Kasaragod, Kerala, News, Dog, Dog bite, Street dog, Hospital, Treatment, Dog bite incident at Kasaragod; Rabies to Dog confirmed; 20 more reached to hospital for treatment

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia