city-gold-ad-for-blogger

Documentary | ഉപനയനത്തിന്റെ അകവും പുറവും ശാസ്ത്രീയ അടിത്തറയും വിശകലനം ചെയ്യുന്ന ഡോക്യുമെന്ററി ഒരുങ്ങുന്നു

നീലേശ്വരം: (www.kasargodvartha.com) ബ്രാഹ്മണരുടെ പ്രധാനപ്പെട്ട ഷോഡശ സംസ്‌കാരനുഷ്ഠാന കര്‍മമായ ഉപനയനത്തിന്റെ അകവും പുറവും ശാസ്ത്രീയ അടിത്തറയും വിശകലനം ചെയ്യുന്ന ഡോക്യുമെന്ററി ഒരുങ്ങുന്നു. ആധുനിക ജീവിതത്തില്‍ പഴയ പാരമ്പര്യത്തിലെ വിശിഷ്ടമായ ഷോഡശ സംസ്‌കാര കര്‍മങ്ങള്‍ പുതു തലമുറയ്ക്ക് പഠിക്കാനും അനുഭവവേദ്യമാക്കുവാനുമാണ് ഡോക്യുമെന്ററി ലക്ഷ്യമിടുന്നത്. ഷോഡശ സംസ്‌കാരങ്ങളില്‍പ്പെട്ട ഈ കര്‍മത്തിന്റെ സവിശേഷതകളും ജ്ഞാനസമ്പാദനത്തിന്റെ ആവശ്യകതകളും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
    
Documentary | ഉപനയനത്തിന്റെ അകവും പുറവും ശാസ്ത്രീയ അടിത്തറയും വിശകലനം ചെയ്യുന്ന ഡോക്യുമെന്ററി ഒരുങ്ങുന്നു

യഥാവിധി പൂണൂല്‍ ധരിച്ച് പിതാവില്‍ നിന്നും പാരമ്പര്യമായി കൈവന്ന ഗായത്രി മന്ത്രോപദേശം സ്വീകരിച്ച ശേഷം ഉണ്ണി സാവിത്രം വ്രതം ദീക്ഷ എടുക്കുന്നതോടെ പുതിയ ജന്മത്തിലേക്ക് (ദ്വിജന്മം) കടക്കുന്നുവെന്നതാണ് ഉപനയനത്തിന്റെ സങ്കല്‍പം. തുടര്‍ന്ന് ഹോതാരം, ഉപനിഷദം, വേദാരംഭം, ഗോദാനം, ശുക്രിയം എന്നിങ്ങനെ ഒരാണ്ടോളം നീണ്ട് നില്‍ക്കുന്ന വിവിധ വ്രതങ്ങളും സമിധാ ഹോമാദി അഗ്‌നി കാര്യങ്ങളും പൂര്‍ത്തീകരിച്ച് യഥാകാലം സമാവര്‍ത്തനം എന്ന ക്രിയയോട് കൂടി ഉപനയനം പൂര്‍ണമാകുന്നു.

പുരുഷാര്‍ഥങ്ങള്‍ സാധിക്കാനായുള്ള ചതുരാശ്രമങ്ങളില്‍ ആദ്യാശ്രമമായ ബ്രഹ്മചര്യാശ്രമം ജ്ഞാന സമ്പാദനത്തിനായി സ്വീകരിക്കുന്ന ചടങ്ങ് കൂടിയാണ് ഉപനയനം. പ്രപഞ്ച പ്രസ്താരണ കവച സൂചകമായി ഉപവീതവും, മേഖലയും, ദണ്ഡും ധരിപ്പിച്ച് ദീക്ഷ നല്‍കുന്നതോടെ ആചാര്യന്‍ ശിഷ്യനെ തല്‍സ്വരൂപമായ ബ്രഹ്മത്തിന്റെ അടുക്കലേക്ക് നയിക്കുന്നുവെന്നാണ് ബ്രഹ്മചര്യാവ്രത സങ്കല്‍പം. പൂണൂല്‍ അഥവാ ബ്രഹ്മസൂത്രത്തില്‍ ഒന്‍പത് ഇഴകളോട് കൂടിയ മൂന്നു സൂത്രങ്ങളായാണ് കാണപ്പെടുന്നത്. യജ്ഞമയ ജീവിതത്തിന്റെ പ്രതീകമായി ഗായത്രീദീക്ഷ എടുക്കേണ്ട ബ്രഹ്മചാരി പാലിക്കേണ്ട ശീലങ്ങളായ യമനിയമാദികള്‍ (അഹിംസ, സത്യം, അസ്‌തേയം, തിതിക്ഷ, അപരിഗ്രഹം, ശൗചം, തൃപ്തി (സംയമനം) തപസ്, സ്വാധ്യായം എന്നീ ഒന്‍പത് ഗുണങ്ങളെയും ഇതെല്ലാം ചേര്‍ന്നുള്ള ഈശ്വര സമര്‍പ്പണമായ (ഈശ്വര പ്രണിധാനം) ജീവിത വ്രതത്തെയുമാണ് പവിത്രമായ പൂണൂല്‍ പ്രതിനിധാനം ചെയ്യുന്നത്.
      
Documentary | ഉപനയനത്തിന്റെ അകവും പുറവും ശാസ്ത്രീയ അടിത്തറയും വിശകലനം ചെയ്യുന്ന ഡോക്യുമെന്ററി ഒരുങ്ങുന്നു

വിഷയവാസന മനസ് കീഴ്‌പ്പെടുത്തുന്നതിന് മുമ്പ് ഉപനയനം ചെയ്യിക്കണമെന്നതാണ് കല്‍പ സൂത്ര വിധി. സാവിത്രം വ്രതം എന്ന മൂന്ന് ദിവസത്തെ വ്രതാചരണത്തോടെയാണ് ഉപനയന സംസ്‌കാരം തുടങ്ങുക. ഈ ബ്രഹ്മചര്യാവ്രതകാലഘട്ടങ്ങളില്‍ വ്രതങ്ങളുടെ ഭാഗമായി ഉണ്ണിക്ക് ആഹാരത്തിന് ചില ചിട്ടവട്ടങ്ങളുണ്ട്. മുന്‍കൂട്ടി നിര്‍ണയിച്ച മുഹുര്‍ത്ത ദിനമാണ് ഉപനയനം അനുഷ്ഠിക്കുന്നത്. നവഗ്രഹശാന്തിക്രിയകളും തലേന്ന് നടത്തി വരാറുള്ള ചൗളാദി ചടങ്ങുകളും കഴിഞ്ഞ ഉണ്ണി അന്നേ ദിവസം രാവിലെ കുളിച്ച് ശുദ്ധിയായി കുട്ടികള്‍ക്ക് ഒപ്പം അയനിയൂണ് കഴിഞ്ഞ് എല്ലാ ഗുരു ജനങ്ങളുടെയും അനുഗ്രഹത്തോടെ അച്ഛനും അമ്മയ്ക്കുമൊപ്പം വേദിയില്‍ എത്തി ക്രമപ്രകാരം ഒരുക്കിയ നെല്ലും അരിയും നിറച്ച തൂശനിലയ്ക്ക് മുന്നില്‍ പടിഞ്ഞാറുഭാഗത്ത് പൂര്‍വാഭിമുഖമായി നില്‍ക്കണം. തുടര്‍ന്ന് ആചാര്യന്റെ ആജ്ഞപ്രകാരം വേണ്ടതായ മന്ത്രോച്ചാരണ പൂര്‍വം പിതാവിനാല്‍ യഥാക്രമം അടിയളന്ന് പിരിച്ച് ജപിച്ച് വച്ച യജ്ഞോപവീതം ആചാര്യന്‍ ചൊല്ലുന്ന മന്ത്രം കേട്ട് ഏറ്റു ചൊല്ലി ധരിക്കണം. ഈ ചടങ്ങോടെ കുട്ടിയുടെ ബ്രഹ്മചര്യാശ്രമ പ്രവേശനത്തിന് തുടക്കമാവുന്നു.

നീലേശ്വരം കിനാവൂര്‍ മോലോം ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തില്‍ (കിനാവൂര്‍ ഗ്രാമദേവതാ ക്ഷേത്രം) നാലു ദിവസങ്ങളിലായി നടന്ന ഉപനയന ചടങ്ങിന് ഉപാദ്ധ്യായര്‍ ബ്രഹ്മശ്രീ വാച്ച വാദ്ധ്യാന്‍ ഈശ്വരന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. ഗുജറാതില്‍ കാംകോ ലിമിറ്റഡ് അസിസ്റ്റന്റ് എക്‌സിക്യൂടീവ് ആയി ജോലി ചെയ്യുന്ന ഗണേഷ് പ്രസാദ് കിനാവൂര്‍ പുതുമന, തിരുവനന്തപുരം സ്റ്റാര്‍ ഹെല്‍ത് ഇന്‍ഷൂറന്‍സ് കംപനി സീനിയര്‍ ഓഫീസറായ വിഷ്ണുപ്രിയ പുതുമന എന്നിവരുടെ മകന്‍ ജി വിഷ്ണു ശങ്കര്‍ പ്രസാദിന്റെ ഉപനയന ചടങ്ങുകളാണ് ചിത്രത്തിനായി തയ്യാറാക്കിയിട്ടുള്ളത്.
       
Documentary | ഉപനയനത്തിന്റെ അകവും പുറവും ശാസ്ത്രീയ അടിത്തറയും വിശകലനം ചെയ്യുന്ന ഡോക്യുമെന്ററി ഒരുങ്ങുന്നു

കേന്ദ്രസീനിയര്‍ ഫെലോയും എഴുത്തുകാരനുമായ ചന്ദ്രന്‍ മുട്ടത്താണ് ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഫോക് ലോര്‍ എഴുത്തുകാരനും ഗവേഷകനുമായ സജി മാടപ്പാട്ട് നിര്‍മിക്കുന്ന ഡോക്യൂമെന്ററി ചിത്രത്തിന്റെ ആവിഷ്‌ക്കാരവും ഗവേഷണവും കിനാവൂര്‍ പുതുമന ഗണേഷ് പ്രസാദിന്റെതാണ്. ജിതേഷ് ദാമോദര്‍ കാമറയും വിഷ്ണുദാസ് വെതിരമന ഗാനരചനയും നിര്‍വ്വഹിച്ചു.

Keywords: Malayalam News, Kerala News, Upanayanam, Documentary, Documentary coming about Upanayanam.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia