city-gold-ad-for-blogger

രോഗികളുടെ എണ്ണം കുറഞ്ഞതോടെ ഡോക്ടര്‍മാര്‍ ഉള്‍പെടെയുള്ളവര്‍ക്ക് കൂട്ട സ്ഥലം മാറ്റം; ടാറ്റ കോവിഡ് ആശുപത്രിയുടെ ഭാവി തുലാസില്‍

കാസര്‍കോട്: (www.kasargodvartha.com 18.03.2022) കാസര്‍കോട് ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായതോടെ ടാറ്റ കോവിഡ് ആശുപത്രിയുടെ ഭാവി തുലാസിലായിരിക്കയാണ്. വര്‍കിംഗ് അറേഞ്ച്‌മെന്റിന്റെ ഭാഗമായി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പെടെയുള്ള 79 പേരെ സ്ഥലം മാറ്റി.

 
രോഗികളുടെ എണ്ണം കുറഞ്ഞതോടെ ഡോക്ടര്‍മാര്‍ ഉള്‍പെടെയുള്ളവര്‍ക്ക് കൂട്ട സ്ഥലം മാറ്റം; ടാറ്റ കോവിഡ് ആശുപത്രിയുടെ ഭാവി തുലാസില്‍

  

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പത്തില്‍ താഴെ ആയതോടെയാണ് കാസര്‍കോട് ചട്ടഞ്ചാലില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റ കോവിഡ് ആശുപത്രിലെ ഡോക്ടര്‍മാര്‍ ഉള്‍പെടെയുള്ള 79 പേരെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് സ്ഥലം മാറ്റിയത്.

കോവിഡ് കാലം കഴിയുമ്പോള്‍ ഈ ആശുപത്രി നഷ്ടമാകുമോ എന്നാണ് പൊതുജനങ്ങളുടെ ഇപ്പോഴത്തെ ആശങ്ക. ടാറ്റാ ആശുപത്രിയെ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്താനുള്ള തീരുമാനം പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് അടുത്തിടെ ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം ഭരണ ചുമതല നല്‍കിയാല്‍ കിഡ്‌നി രോഗികള്‍ക്കുള്ള സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റാന്‍ ജില്ലാ പഞ്ചായത്ത് തയാറാണ്.

ജില്ലാ പഞ്ചായത്തിനെ ആശുപത്രിയുടെ ഭരണ ചുമതല ഏല്‍പിക്കണമെന്ന ആവശ്യം എംഎല്‍എ സി എച് കുഞ്ഞമ്പു ഉള്‍പെടെ ഉള്ളവര്‍ ഉന്നയിച്ചിട്ടുമുണ്ട്. എന്‍ഡോസള്‍ഫാന്‍ ബാധിത മേഖല ആയതിനാല്‍ ദുരിത ബാധിതര്‍ക്കായുള്ള ആശുപത്രിയാക്കി മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതുകൊണ്ടുതന്നെ ഇനി കാസര്‍കോട്ടെ ടാറ്റാ ആശുപത്രിയുടെ ഭാവി തീരുമാനിക്കേണ്ടത് സര്‍കാരും ആരോഗ്യ വകുപ്പുമാണ്.

Keywords:  Doctors were transferred in Tata Covid hospital in Kasaragod, Kasaragod, News, Health, Health-minister, Top-Headlines, COVID-19, Transfer, Kerala.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia