city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Competition | ദേശീയ ഡോക്ടേഴ്‌സ് ദിനത്തിന് 4 മത്സരങ്ങളുമായി കാസര്‍കോട് വാര്‍ത്ത; ഡോക്ടര്‍ക്ക് ആശംസ നേരുന്ന ചിത്രം അയക്കൂ; കൂടാതെ, പെന്‍സില്‍ ഡ്രോയിങ്, പ്രസംഗ, ലേഖന മത്സരങ്ങളും; ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാം

കാസർകോട്: (www.kasargodvartha.com) സമൂഹത്തിന്റെ ആരോഗ്യത്തിനായി ഊണും ഉറക്കവും ഒഴിഞ്ഞ് തീവ്രപരിശ്രമങ്ങൾ നടത്തുന്ന ഡോക്ടർമാർക്ക് ആദരവുമായി എല്ലാവർഷവും ജൂലൈ ഒന്നിന് ദേശീയ ഡോക്ടേഴ്സ് ദിനം ആചരിക്കുന്നു. ഇതിന്റെ ഭാഗമായി കാസർകോട് വാർത്ത നാല് മത്സരങ്ങൾ സംഘടിപ്പിക്കുകയാണ്. വിജയികൾക്ക് 2023 ജൂലൈ രണ്ടിന് കാസർകോട് വാർത്ത ഓഫീസിൽ നടക്കുന്ന ചടങ്ങിൽ ആകർഷകമായ സമ്മാനം നൽകുന്നതാണ്. മത്സരങ്ങൾ ഇങ്ങനെ.
                
Competition | ദേശീയ ഡോക്ടേഴ്‌സ് ദിനത്തിന് 4 മത്സരങ്ങളുമായി കാസര്‍കോട് വാര്‍ത്ത; ഡോക്ടര്‍ക്ക് ആശംസ നേരുന്ന ചിത്രം അയക്കൂ; കൂടാതെ, പെന്‍സില്‍ ഡ്രോയിങ്, പ്രസംഗ, ലേഖന മത്സരങ്ങളും; ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാം

(1) ഡോക്ടര്‍ക്ക് ആശംസ കൈമാറുന്ന ചിത്രം അയക്കൂ

നിങ്ങളുടെ അടുത്തുള്ളതോ അല്ലെങ്കില്‍ ചികിത്സാ രംഗത്തുള്ളതോ ആയ ഡോക്ടര്‍ക്ക്, പൂവോ ആശംസ കാര്‍ഡോ മധുരമോ മറ്റോ നല്‍കി ജൂണ്‍ 29ന് മുമ്പായി ഡോക്ടേഴ്‌സ് ദിന ആശംസ നേരാം. ഇതിന്റെ ഫോടോ ജൂണ്‍ 29ന് വൈകീട്ട് ഏഴ് മണിക്ക് മുമ്പായി പേര്, വിലാസം, മൊബൈല്‍ / ഫോണ്‍ നമ്പര്‍ എന്നിവ സഹിതം https://wa.me/914994230554 എന്ന നമ്പറിലേക്ക് വാട്സ്ആപ് ആയി അയക്കുക.

കാസര്‍കോട് വാര്‍ത്തയുടെ ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം പേജുകളില്‍ ഫോടോ പോസ്റ്റ് ചെയ്യും. ഫേസ്ബുകിലും ഇന്‍സ്റ്റഗ്രാമിലും കൂടി ലഭിക്കുന്ന ലൈകുകള്‍ കൂട്ടി ഏറ്റവും കൂടുതല്‍ ലൈക് നേടുന്ന ആദ്യത്തെ മൂന്ന് പേര്‍ വീതമായിരിക്കും വിജയികള്‍. ജൂണ്‍ 30ന് വൈകീട്ട് മൂന്ന് മണി മുതലായിരിക്കും ഫോടോ പോസ്റ്റ് ചെയ്യുക. ജൂലൈ ഒന്നിന് വൈകീട്ട് മൂന്ന് മണിക്ക് സമയം അവസാനിക്കും. അതുവരെയുള്ള ലൈകുകള്‍ ആയിരിക്കും പരിഗണിക്കുക. ഏറ്റവും കൂടുതല്‍ ലൈക് നേടുന്ന ഒരാള്‍ക്ക് ഒന്നാം സമ്മാനവും തൊട്ടടുത്ത രണ്ട് സ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കുന്നതാണ്.

(2) പെന്‍സില്‍ ഡ്രോയിങ് മത്സരം

പെന്‍സില്‍ ഡ്രോയിങ് മത്സരം ജൂലൈ രണ്ടിന് രാവിലെ 11 മണിക്ക് കാസര്‍കോട് വാര്‍ത്ത ഓഫീസ് പരിസരത്ത് നടക്കും. യു പി വരെയുള്ള കുട്ടികള്‍, ഹൈസ്‌കൂള്‍ - ഹയര്‍ സെകന്‍ഡറി വിദ്യാര്‍ഥികള്‍, കോളജ് വിദ്യാര്‍ഥികള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂലൈ 31നകം പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം https://wa.me/914994230554 എന്ന നമ്പറിലേക്ക് വാട്സ്ആപ് ആയി അയച്ച് രജിസ്റ്റര്‍ ചെയ്യുക. 'ഡോക്ടറും ചികിത്സയും' എന്നതാണ് വിഷയം. ഒന്നരമണിക്കൂര്‍ ആയിരിക്കും മത്സര സമയം. ജഡ്ജുമാര്‍ വിധി നിര്‍ണയിച്ച് ഉച്ചയ്ക്ക് ശേഷം നടക്കുന്ന ചടങ്ങില്‍ സമ്മാനം നല്‍കും.

(3) ലേഖന മത്സരം

ഓണ്‍ലൈനായാണ് ലേഖന മത്സരം. ഹൈസ്‌കൂള്‍ - ഹയര്‍ സെകന്‍ഡറി വിദ്യാര്‍ഥികള്‍, കോളജ് വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 'ഡോക്ടര്‍മാരുടെ മഹത്വം' എന്ന വിഷയത്തില്‍ മലയാളത്തില്‍ ലേഖനം ടൈപ് ചെയ്ത് ജൂണ്‍ 29ന് വൈകീട്ട് ഏഴ് മണിക്ക് മുമ്പായി https://wa.me/914994230554 എന്ന നമ്പറിലേക്ക് വാട്സ്ആപ് ആയി അയക്കുക. പേര്, ക്ലാസ്, സ്‌കൂള്‍/ കോളജിന്റെ പേര്, വീട്ടുവിലാസം, മൊബൈല്‍ / ഫോണ്‍ നമ്പര്‍ എന്നിവ സഹിതമായിരിക്കണം ലേഖനം അയക്കേണ്ടത്. ലേഖനത്തില്‍ ചുരുങ്ങിയത് 1200 വാക്കുകള്‍ ഉണ്ടായിരിക്കണം (മൂന്ന് പേജ്). മറ്റേതെങ്കിലും സൃഷ്ടിയില്‍ നിന്ന് പകര്‍ത്തിയവ പരിഗണിക്കില്ല.

(4) പ്രസംഗ മത്സരം

പ്രസംഗ മത്സരം ജൂലൈ രണ്ടിന് രാവിലെ 11 മണിക്ക് കാസര്‍കോട് വാര്‍ത്ത ഓഫീസ് പരിസരത്ത് നടക്കും. ഹൈസ്‌കൂള്‍ - ഹയര്‍ സെകന്‍ഡറി വിദ്യാര്‍ഥികള്‍, കോളജ് വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ റെകോര്‍ഡ് ചെയ്ത പ്രസംഗം (വോയ്സ്) ജൂണ്‍ 30നകം പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം https://wa.me/914994230554 എന്ന നമ്പറിലേക്ക് വാട്സ്ആപ് ആയി അയക്കുക. ഇതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായിരിക്കും കാസര്‍കോട് വാര്‍ത്ത ഓഫീസ് പരിസരത്ത് നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാനാവുക. 'തെരുവുനായ ശല്യം, പരിഹാരങ്ങള്‍' എന്നതാണ് വിഷയം. പരമാവധി 10 മിനുറ്റ് ആയിരിക്കണം പ്രസംഗത്തിന്റെ ദൈര്‍ഘ്യം. ജഡ്ജുമാര്‍ വിധി നിര്‍ണയിച്ച് ഉച്ചയ്ക്ക് ശേഷം നടക്കുന്ന ചടങ്ങില്‍ സമ്മാനം നല്‍കും.

നിബന്ധനകള്‍

മത്സര സംബന്ധമായ എല്ലാ തീരുമാനങ്ങളും കാസര്‍കോട് വാര്‍ത്തയുടെ അഡ്മിന്‍ പാനലില്‍ നിക്ഷിപ്തമായിരിക്കും. മത്സരം റദ്ദ് ചെയ്യാനോ നിയമങ്ങളില്‍ മാറ്റം വരുത്താനോ അഡ്മിന്‍ പാനലിന് പൂര്‍ണമായും അധികാരം ഉണ്ടായിരിക്കുന്നതാണ്.
       
Competition | ദേശീയ ഡോക്ടേഴ്‌സ് ദിനത്തിന് 4 മത്സരങ്ങളുമായി കാസര്‍കോട് വാര്‍ത്ത; ഡോക്ടര്‍ക്ക് ആശംസ നേരുന്ന ചിത്രം അയക്കൂ; കൂടാതെ, പെന്‍സില്‍ ഡ്രോയിങ്, പ്രസംഗ, ലേഖന മത്സരങ്ങളും; ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാം


NB: ഡോക്ടേഴ്‌സ് ദിനത്തിന്റെ ഭാഗമായി നടത്താനിരുന്ന മത്സരങ്ങൾ ചില സാങ്കേതിക കാരണങ്ങളാൽ റദ്ദ് ചെയ്യുകയാണ്. വായനക്കാർക്കും മത്സരാർഥികൾക്കും ഉണ്ടായ വിഷമത്തിൽ ക്ഷമ ചോദിക്കുന്നു.

(Updated)

Keywords:  Doctor's Day, Malayalam News, Kasaragod Vartha Competition, National Doctor's Day, Doctor's Day: Kasaragod Vartha organizes competitions.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia