രോഗിയോടൊപ്പം ആശുപത്രിയിലെത്തിയ യുവാവ് കസേര കൊണ്ട് ഡോക്ടറുടെ തലക്കടിച്ചു
Jul 12, 2017, 18:58 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.07.2017) ജില്ലാ ആശുപത്രിയില്‍ രോഗിയോടൊപ്പം എത്തിയ യുവാവ് ഡോക്ടറുടെ തലക്ക് കസേര കൊണ്ടടിച്ചു. ആശുപത്രിയിലെ അസിസ്റ്റന്റ് സര്‍ജന്‍ മുഹമ്മദ് റിയാസാണ് അക്രമത്തിനിരയായത്. ചൊവ്വാഴ്ച രാവിലെ രോഗിയെയയും കൊണ്ട് ആശുപത്രിയിലെത്തിയ ജയിംസാണ് ഡോക്ടര്‍ക്കെതിരെ അതിക്രമം കാണിച്ചത്.
രോഗിയുടെ തലയ്ക്ക് മുമ്പ് ക്ഷതമേറ്റിരുന്നോവെന്ന് ജയിംസിനോട് ഡോക്ടര്‍ ചോദിച്ചപ്പോള്‍ കുപിതനായ ജയിംസ് എന്നോടല്ല ചോദിക്കേണ്ടത് രോഗിയോടാണെന്ന് പറഞ്ഞ് കസേരയെടുത്ത് ഡോക്ടറെ അടിക്കുകയായിരുന്നുവെന്നാണ് പരാതി. ഈ സമയത്ത് തൊട്ടടുത്തുണ്ടായിരുന്ന ആശുപത്രി ജീവനക്കാര്‍ ജയിംസിനെ പിടിച്ച് മാറ്റുകയായിരുന്നു. ഡോക്ടറുടെ മുഖത്തും കൈയ്ക്കും പരിക്കേറ്റിരുന്നു.
ഡോക്ടറെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ ആശുപത്രി ജീവനക്കാരും ഡോക്ടര്‍മാരും പ്രതിഷേധിച്ചു. സംഭവത്തില്‍ ഡോക്ടറുടെ പരാതിയില്‍ ഹോസ്ദുര്‍ഗിലെ ജയിംസിന്റെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Keywords: Kasaragod, Kerala, Kanhangad, news, Doctor, Youth, hospital, Assault, Attack, Doctor assaulted by youth