SI Anser | 'മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടി'; ജില്ലയിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷന്‍ മഞ്ചേശ്വരം: മികവുറ്റ എസ് ഐ ആയി എൻ അന്‍സര്‍
Jul 11, 2023, 19:00 IST
മഞ്ചേശ്വരം: (www.kasargodvartha.com) കാസര്‍കോട് ജില്ലയിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി മഞ്ചേശ്വരം പൊലീസ് സ്റ്റേഷനെ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന തെരഞ്ഞെടുത്തു. ഏപ്രില്‍, മെയ് മാസങ്ങളിലെ പ്രവര്‍ത്തനത്തിന് ജില്ലയിലെ മികച്ച എസ് ഐ ആയി മഞ്ചേശ്വരം എസ് ഐ, എൻ അന്‍സറിനെ കഴിഞ്ഞ മാസം തെരഞ്ഞെടുത്തിരുന്നു.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പൈവളിഗെയിലെ പ്രഭാകരനൊണ്ടയെ സഹോദരന്‍ അടക്കമുള്ള ക്വടേഷന്‍ സംഘം കിടന്നുറങ്ങുമ്പോള്‍ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികളെ 34 മണിക്കൂറിനകം ആയുധങ്ങള്‍ സഹിതം അറസ്റ്റ് ചെയ്ത സംഭവത്തിലും, ഒരാഴ്ച മുമ്പ് രാജസ്താന്‍ സ്വദേശിയായ ആട് വ്യാപാരിയുടെ പികപ് വാന്‍ തട്ടികൊണ്ടുപോയ പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂടിയ സംഭവത്തിലും, ജില്ലയില്‍ ഏറ്റവും കൂടുതല്‍ എംഡിഎംഎ മയക്കുമരുന്ന് പിടികൂടിയ കേസും പരിഗണിച്ചാണ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനെ മികച്ച സ്റ്റേഷനായി തെരഞ്ഞെടുത്തത്. സ്റ്റേഷന്റെ മൊത്തത്തിലുള്ള ക്രമസമാധാന പ്രശ്‌നങ്ങളിലെ നടപടികളും അംഗീകാരത്തിനായി പരിഗണിച്ചിരുന്നു.
കാസര്‍കോട് ഡിവൈഎസ്പി പി കെ സുധാകരന്‍, സി ഐ ആയിരുന്ന സന്തോഷ് കുമാര്‍, അടുത്തിടെ ചാര്‍ജ് എടുത്ത ഇപ്പോഴത്തെ സി ഐ രജീഷ് എന്നിവരുടെ കൃത്യതയോടെയുള്ള പ്രവര്‍ത്തനങ്ങളും മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്റെ അംഗീകാരത്തിന് മുതല്‍കൂട്ടായി.
ജില്ലാ അതിര്‍ത്തിയിലെ പൊലീസ് സ്റ്റേഷന്‍ എന്ന നിലയ്ക്ക് കൂടുതല്‍ ജോലിഭാരവും കൂടുതല്‍ കേസുകളും ഉള്ള പൊലീസ് സ്റ്റേഷനില്‍ പരിമിതിക്കുള്ളിലും പൊലീസുകാര്‍ ആത്മാര്‍ഥതയോടെ അവധിപ്പോലും എടുക്കാതെയാണ് ഓരോ കേസന്വേഷണങ്ങളുടെയും പിറകെ പോകുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പൊലീസ് ചീഫിന്റെ ഭാഗത്തുനിന്നും ലഭിച്ച അംഗീകാരം പ്രചോദനമാന്നെന്ന് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, SI Anser, Manjeshwar Police Station, Dr. Vaibhav Saxena IPS, Police, District Police Chief Dr. Vaibhav Saxena IPS choose Manjeshwar station as the best police station in the district. < !- START disable copy paste -->