city-gold-ad-for-blogger

Jobs | ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം: ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെ; കാസര്‍കോട്ട് ആരോഗ്യ വകുപ്പില്‍ വിവിധ തസ്തികകളില്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; യോഗ്യതയും അപേക്ഷിക്കേണ്ടത് എങ്ങനെയെന്നും അറിയാം

കാസര്‍കോട്: (www.kasargodvartha.com) ആരോഗ്യ വകുപ്പില്‍ 'കാസര്‍കോട് ഹെല്‍ത്ത് പ്രൊജക്ടിന്റെ' ഭാഗമായി നിരവധി തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ (ഒരു വര്‍ഷത്തേക്ക്) നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പേര്, മേല്‍ വിലാസം വിദ്യാഭ്യാസ യോഗ്യത, പരിചയം, എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ജൂണ്‍ 28 ബുധനാഴ്ച അഞ്ച് മണിക്ക് മുമ്പായി ksdproject23(at)gmail(dot)com എന്ന ഇ മെയില്‍ വിലാസത്തില്‍ മെയില്‍ ചെയ്യുകയോ കാഞ്ഞങ്ങാട് ചെമ്മട്ടം വയലില്‍ സ്ഥിതി ചെയ്യുന്ന കാസറഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നേരിട്ട് സമര്‍പ്പിക്കുകയോ ചെയ്യേണ്ടതാണ്.
   
Jobs | ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം: ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെ; കാസര്‍കോട്ട് ആരോഗ്യ വകുപ്പില്‍ വിവിധ തസ്തികകളില്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; യോഗ്യതയും അപേക്ഷിക്കേണ്ടത് എങ്ങനെയെന്നും അറിയാം

*ഒഴിവ് വിശദാംശങ്ങള്‍
(ക്രമ നമ്പര്‍, തസ്തിക, യോഗ്യത)

1. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന്
ഡാറ്റ എന്‍ട്രിയില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ / DCA ഡിപ്ലോമ.

2. ഡയാലിസിസ് ടെക്‌നീഷ്യന്‍
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഡയാലിസിസ് ടെക്‌നോളജിയില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ.

3. സീനിയര്‍ കാത്ത് ലാബ് ടെക്‌നീഷ്യന്‍
അംഗീകൃത സ്ഥാപനത്തില്‍ നിന്നും കാര്‍ഡിയോവാസ്‌കുലര്‍ ടെക്‌നോളജിയില്‍ ബിരുദം / ഡിപ്ലോമ.
5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം

4. സ്റ്റാഫ് നഴ്സ്
അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള കെ.എന്‍.സി രജിസ്ട്രേഷനോടു കൂടിയ ബി.എസ്.സി നഴ്സിംഗ് / ജി.എന്‍.എം.

5. ഓര്‍ത്തോപീഡിഷ്യന്‍
ബന്ധപ്പെട്ട സ്‌പെഷ്യലൈസേഷനില്‍ ടി.സി.എം.സി രജിസ്‌ട്രേഷനോടുകൂടിയുള്ള ബിരുദാനന്തര ബിരുദം / ഡിപ്ലോമ

6. പീഡിയാട്രീഷ്യന്‍
ബന്ധപ്പെട്ട സ്‌പെഷ്യലൈസേഷനില്‍ ടി.സി.എം.സി രജിസ്‌ട്രേഷനോടുകൂടിയുള്ള ബിരുദാനന്തര ബിരുദം / ഡിപ്ലോമ

7. റേഡിയോളജിസ്റ്റ്
ബന്ധപ്പെട്ട സ്‌പെഷ്യലൈസേഷനില്‍ ടി.സി.എം.സി രജിസ്‌ട്രേഷനോടുകൂടിയുള്ള ബിരുദാനന്തര ബിരുദം / ഡിപ്ലോമ

8. അനസ്തെറ്റിസ്റ്റ്
ബന്ധപ്പെട്ട സ്‌പെഷ്യലൈസേഷനില്‍ ടി.സി.എം.സി രജിസ്‌ട്രേഷനോടുകൂടിയുള്ള ബിരുദാനന്തര ബിരുദം / ഡിപ്ലോമ

09. കാര്‍ഡിയോളജിസ്റ്റ്
ബന്ധപ്പെട്ട സ്‌പെഷ്യലൈസേഷനില്‍ ടി.സി.എം.സി രജിസ്‌ട്രേഷനോടുകൂടിയുള്ള ബിരുദാനന്തര ബിരുദം / ഡിപ്ലോമ

10. ഗൈനക്കോളജിസ്റ്റ്
ബന്ധപ്പെട്ട സ്‌പെഷ്യലൈസേഷനില്‍ ടി.സി.എം.സി രജിസ്‌ട്രേഷനോടുകൂടിയുള്ള ബിരുദാനന്തര ബിരുദം / ഡിപ്ലോമ

11. എംബിബിഎസ് ഡോക്ടര്‍മാര്‍
എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍

Keywords: Health Recruitment, Vacancies, Jobs, Kerala News, Kasaragod News, Malayalam News, District medical office invites application for various posts.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia