city-gold-ad-for-blogger

Lions Club | ലയണ്‍സ് ക്ലബുകളുടെ പ്രവര്‍ത്തനം ഗ്രാമങ്ങളിലേക്ക് എത്തിക്കുമെന്ന് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. പി സുധീര്‍

ബോവിക്കാനം: (www.kasargodvartha.com) ലോകത്തിലെ ഏറ്റവും വലിയ സേവന സന്നദ്ധ സംഘടനയായ ലയണ്‍സ് ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഗ്രാമതലങ്ങളില്‍ കൂടുതല്‍ ക്ലബുകള്‍ രൂപീകരിക്കുമെന്ന് ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. പി സുധീര്‍ പറഞ്ഞു. അവശത അനുഭവിക്കുന്നവരുടെ ഉന്നമനത്തിന് വേണ്ടി വിവിധ ക്ലബുകള്‍ നടത്തി വരുന്ന സേവന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
               
Lions Club | ലയണ്‍സ് ക്ലബുകളുടെ പ്രവര്‍ത്തനം ഗ്രാമങ്ങളിലേക്ക് എത്തിക്കുമെന്ന് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. പി സുധീര്‍

മുള്ളേരിയ ലയണ്‍സ് ക്ലബിന്റെ കീഴില്‍ പുതുതായി ആരംഭിച്ച ബോവിക്കാനം ലയണ്‍സ് ക്ലബിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കെ ജെ വിനോ അധ്യക്ഷത വഹിച്ചു. പുതിയ ക്ലബിന്റെ പ്രസിഡണ്ട് ബി അശ്‌റഫ്, സെക്രടറി വി എം കൃഷ്ണപ്രസാദ്, ട്രഷറര്‍ പി എം അബ്ദുര്‍ റഹ്മാന്‍ എന്നിവരും സഹഭാരവാഹികളും സ്ഥാനമേറ്റു.

ലയണ്‍സ് ഡിസ്ട്രിക്ട് വൈസ് ഗവര്‍ണര്‍മാരായ ടികെ രജീഷ്, കെവി രാമചന്ദ്രന്‍, ലയണ്‍ ഡിസ്ട്രിക്ട് ഭാരവാഹികളായ ടൈറ്റസ് തോമസ്, കെപിടി ജലീല്‍, കെ ഗോപി, അഡ്വ. കെ വിനോദ്കുമാര്‍, പ്രശാന്ത് ജി നായര്‍, വി വേണുഗോപാല്‍, റീജിയന്‍ ചെയര്‍പേഴ്‌സണ്‍ കെ സുകുമാരന്‍ നായര്‍, അഡ്വ. സുധീര്‍ നമ്പ്യാര്‍, പി കെ പ്രകാശ് കുമാര്‍, ദീക്ഷിത പ്രശാന്ത്, വിനോദ് മേലത്ത്, ശാഫി ചൂരിപ്പള്ളം, കെ രാജലക്ഷ്മി, പി കെ ബലരാമന്‍ നായര്‍, ഇ വേണുഗോപാലന്‍, കെ വി ചന്ദ്രന്‍, മസ്ഊദ് ബോവിക്കാനം, കുമാരന്‍ ബി സി, രാജേഷ് ബാവിക്കര, സാദത് മുതലപ്പാറ, സുരേഷ് കുമാര്‍, കെ ശംസുദ്ദീന്‍ കുവൈറ്റ്, വേണുകുമാര്‍, എബി അബ്ദുല്ല, ഹനീഫ് ചോയ്‌സ്, പുഷ്പകുമാരി എ, ശിവനന്ദന എ, വി എം കൃഷ്ണപ്രസാദ് എന്നിവര്‍ സംസാരിച്ചു.

Keywords: News, Kerala, Kasaragod, Lions Club, Bovikanam, Kasaragod District Governor Dr P Sudhir, District Governor Dr P Sudhir said that activities of Lions Clubs will be brought to villages.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia