Dairy Meet | ജില്ലാ ക്ഷീര സംഗമം 17 ന് തുടങ്ങും; ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കും; കന്നുകാലി പ്രദര്‍ശനം ഉള്‍പെടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും
Nov 16, 2023, 18:37 IST
കാസര്‍കോട്: (Kasargodvartha) ക്ഷീര വികസന വകുപ്പിന്റെ ക്ഷീര കര്‍ഷക ക്ഷേമനിധി വഴി നടപ്പാക്കുന്ന 'ക്ഷീര സാന്ത്വനം' മെഡിക്ലെയിം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ജില്ലാ ക്ഷീര കര്‍ഷക സംഗമവും വെള്ളി, ശനി ദിവസങ്ങളില്‍ കരിച്ചേരി ഗവ. യുപി സ്‌കൂളില്‍ നടക്കുമെന്ന് അധികൃതര്‍
വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കന്നുകാലി പ്രദര്‍ശനം, ഡെയ്‌റി എക്സിബിഷന്‍, ക്ഷീര കര്‍ഷകരെ ആദരിക്കല്‍, പൊതുസമ്മേളനം, വിവിധ അവാര്‍ഡുകളുടെ വിതരണം തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും.
വെള്ളിയാഴ്ച (17.11.2023) രാവിലെ 9.30ന് കന്നുകാലി പ്രദര്‍ശനം പള്ളിക്കര പഞ്ചായത് പ്രസിഡന്റ് എം കുമാരന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മത്സരങ്ങളും വിവിധ വിഷയങ്ങളില്‍ ക്ലാസുമുണ്ടാകും. ശനിയാഴ്ച (18.11.2023) രാവിലെ ഒമ്പതിന് ക്ഷീര വികസന സെമിനാര്‍.
പകല്‍ 11ന് പൊതുസമ്മേളനത്തില്‍ ക്ഷീര സാന്ത്വനം സംസ്ഥാനതല ഉദ്ഘാടനവും ജില്ലാ ക്ഷീര കര്‍ഷക സംഗമവും കരിച്ചേരി ക്ഷീര സഹകരണ സംഘം രജത ജൂബിലി ആഘോഷ ഉദ്ഘാടനവും മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കും. സി എച് കുഞ്ഞമ്പു എം എല്‍ എ അധ്യക്ഷനാകും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയാകും.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന ക്ഷീര കര്‍ഷകനെ ഇ ചന്ദ്രശേഖരന്‍ എം എല്‍ എയും ക്ഷീര കര്‍ഷകയെ എം രാജഗോപാലന്‍ എം എല്‍ എയും ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന പട്ടികജാതി, വര്‍ഗ ക്ഷീര കര്‍ഷകയെ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയും കൂടുതല്‍ പാല്‍ സംഭരിച്ച ക്ഷീര സഹകരണ സംഘത്തെ എ കെ എം അശ്‌റഫ് എം എല്‍ എയും ആദരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ജെനറല്‍ കണ്‍വീനര്‍ എസ് മഹേഷ് നാരായണന്‍, ചെയര്‍മാന്‍ ടി മാധവന്‍ നായര്‍, സംസ്ഥാന ക്ഷീരകര്‍ഷക ക്ഷേമനിധി ഡയറക്ടര്‍ കെ വി കൃഷ്ണന്‍, മാമുനി വിജയന്‍, കുന്നൂച്ചി കുഞ്ഞിരാമന്‍ എന്നിവര്‍ പങ്കെടുത്തു. ക്ഷീര സാന്ത്വനം മെഡിക്ലെയിം പദ്ധതി സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 17, 18 ദിവസങ്ങളില്‍ നടക്കും.
Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Agri-News, District Meet, Dairy Meet, Start on 17th, Program, Minister, Press Meet, MLA, MP, Seminar, Class, Farmers, Agriculture, District dairy meet will start on 17th.