city-gold-ad-for-blogger

പള്ളികളില്‍ ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുക്കാവുന്നത് എത്ര പേര്‍ക്കാണെന്ന് ബുധനാഴ്ച ചേരുന്ന കോര്‍ കമ്മിറ്റി യോഗം തീരുമാനിക്കുമെന്ന് കലക്ടര്‍

കാസര്‍കോട്: (www.kasargodvartha.com 23.06.2020) പള്ളികളില്‍ ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുക്കാവുന്നത് എത്ര പേര്‍ക്കാണെന്ന് ബുധനാഴ്ച ചേരുന്ന കോര്‍ കമ്മിറ്റി യോഗം തീരുമാനിക്കുമെന്ന് കലക്ടര്‍ ഡി. സജിത് ബാബു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ദേശീയ ദുരന്തനിവാണ അതോറിറ്റിയുടെ നിര്‍ദ്ദേശം പരിഗണിച്ചാണ് ജുമുഅ നമസ്‌ക്കാരത്തില്‍ ഒരു സമയം 50 പേര്‍ മാത്രത്രമേ പാടുള്ളൂവെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയതെന്ന് കലക്ടര്‍ വിശദീകരിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ലഭിച്ച നിര്‍ദ്ദേശത്തില്‍ അവ്യക്തത ഉണ്ടായാതാണ് 100 പേര്‍ ജുമുഅ നമസ്‌ക്കാരത്തില്‍ പങ്കെടുക്കാമെന്ന ധാരണ ഉണ്ടായത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ വ്യക്തത തേടിയിട്ടുണ്ടെന്നും കലക്ടര്‍ സൂചിപ്പിച്ചു.

കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന് കളക്ടറേറ്റില്‍ നടത്തിയ ജനപ്രതിനിധികളുടെ യോഗത്തില്‍ 50 പേര്‍ ജുമാ നമസ്‌ക്കാരത്തില്‍ പങ്കെടുക്കാന്‍ തീരുമാനമായതായി ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു.എന്നാല്‍ ഇത്തരമൊരു തീരുമാനം യോഗത്തില്‍ എടുത്തിരുന്നില്ലെന്ന് കാണിച്ച് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ രംഗത്ത് വന്നിരുന്നു.ഇതോടെ ഇക്കാര്യത്തില്‍ വ്യക്തത തേടി പല പള്ളി കമ്മറ്റികളും ജില്ലാ ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ച സാഹചര്യത്തിലാണ് ബുധനാഴ്ച ചേരുന്ന കോര്‍ കമ്മറ്റിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.
പള്ളികളില്‍ ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുക്കാവുന്നത് എത്ര പേര്‍ക്കാണെന്ന് ബുധനാഴ്ച ചേരുന്ന കോര്‍ കമ്മിറ്റി യോഗം തീരുമാനിക്കുമെന്ന് കലക്ടര്‍

സാമൂഹിക അകലം പാലിച്ച് ഒരേ  സമയം 100 പേര്‍ക്ക് ജുമാ നമസ്‌ക്കാരം നടത്താമെന്നും നിസ്‌ക്കാരത്തിന് ശേഷം ഏഴ് മിനുട്ട് കഴിഞ്ഞ് അണുനാശിന് നടത്തി പിന്നീടുള്ളവര്‍ക്ക് നമസ്‌ക്കാരം നടത്താമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം. സ്ഥലപരിമിതി പരിഗണിച്ചാണ് ആളുകളെ പ്രവേശിപ്പിക്കേണ്ടതെന്നും നിര്‍ദ്ദേശിച്ചിരുന്നു.


Keywords: Kasaragod, Kerala, News, District Collector, District collector on Jumua Namaz

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia